41 കാ​രി​യാ​യ അ​മേ​രി​ക്ക​ൻ യു​വ​തി​യെ 21കാ​ര​നാ​യ പാ​ക്കി​സ്ഥാ​ൻ സ്വ​ദേ​ശി വി​വാ​ഹം ചെ​യ്തു

41 കാരിയായ അമേരിക്കൻ യുവതിയെ 21കാരനായ പാക്കിസ്ഥാൻ സ്വദേശി വിവാഹം ചെയ്തു. പാക്കിസ്ഥാനിലെ പഞ്ചാബിലുള്ള സിയാൽകോട്ടിലെ റായ്പൂർ ഗ്രാമത്തിൽ നിന്നുള്ള ബി. കോം വിദ്യാർഥിയാണ് വരനായ കാഷിഫ് അലി. ഡ്രൈവറും നായ പരിശീലകയുമാണ് വധു മരിയ ഹെലെനാ അബ്രാംസ്. 10 മാസങ്ങൾക്കു മുമ്പ് ഇൻസ്റ്റഗ്രാം വഴി പരിചയത്തിലായ ഇവരുടെ സൗഹൃദം പിന്നീട് പ്രണയത്തിലേക്കു വഴിമാറുകയായിരുന്നു. അതിനു ശേഷം ഇരുവരും വിവാഹിതരാകുവാൻ തീരുമാനിക്കുകയും ചെയ്തു. സിയാൽകോട്ടിലെ ഒരു ഹോട്ടലിൽ വച്ച് നടത്തിയ ചെറിയ ചടങ്ങിൽ ഇരുവരും വിവാഹിതരാകുകയായിരുന്നു. വിവാഹ ശേഷം തങ്ങൾ ജീവിക്കുന്നത് പാക്കിസ്ഥാനിലാണോ അമേരിക്കയിലാണോ എന്ന് തീരുമാനിച്ചിട്ടില്ലെന്നും മരിയ പറഞ്ഞു. മരിയ മുസ്‌ലീം മതം സ്വീകരിച്ചു.

 

Latest
Widgets Magazine