വിവാഹം കഴിഞ്ഞ് വീട്ടിലേക്ക് പോകും വഴി വധു പ്രസവിച്ചു; കോപാകുലനായ വരന്‍ ചെയ്തത്

ഉനാവോ: വിവാഹദിവസം തന്നെ ഭാര്യ പ്രസവിച്ചാലുള്ള ഭര്‍ത്താവിന്റെ മാനസികാവസ്ഥ എന്താണെന്ന് പറയേണ്ടതില്ലല്ലോ. അപ്പോള്‍ തന്നെ ബന്ധം വേര്‍പിരിഞ്ഞിരിക്കും. ഇതുപോലെ ഒരു സംഭവം നടന്നിരിക്കുകയാണ് ഇപ്പോള്‍ ഉത്തര്‍പ്രദേശില്‍. ഭാര്യയ്‌ക്കെതിരെ ഭര്‍ത്താവ് കേസ് നല്‍കുകയും ചെയ്തു.  വിവാഹദിവസം തന്നെ ഭാര്യ പ്രസവിച്ചതോടെയാണ് വഞ്ചന കുറ്റത്തിന് ഭര്‍ത്താവ് പോലീസ് സ്റ്റേഷനില്‍ എത്തി കേസ് നല്‍കിയത്. തന്നെ വധുവും കുടുംബവും ചതിച്ചെന്നും യുവതിയെ മാതാപിതാക്കള്‍ തിരിച്ച് വീട്ടിലെത്തിക്കണമെന്നുമാണ് വരന്റെ ആവശ്യം. ഉത്തര്‍ പ്രദേശിയെ ഉനാവോ ജില്ലയിസെ ജാര്‍ഗോണ്‍ എന്ന ഗ്രാമത്തിലാണ് സംഭവം. ഫെബ്രുവരി 20നാണ് വിവാഹം നടക്കുന്നത്. വധു ഗൃഹത്തിലെ ആചാരങ്ങള്‍ പൂര്‍ത്തിയാക്കി വധുവുമായി വരനും സംഘവും തങ്ങളുടെ ഗ്രാമമായ സാകന്‍ മുസല്‍മാനിലേക്ക് മടങ്ങി.എന്നാല്‍ അവിടെ വച്ച് വധുവിന് വയറുവേദന അനുഭവപ്പെട്ടു. ഇത് പരിശോധിച്ച അയല്‍വാസികളായ സ്ത്രീകളാണ് പ്രസവവേദനയാണ് വധുവിന് എന്ന് കണ്ടെത്തിയത്. വൈകാതെ നവവധു ഒരു ആണ്‍കുട്ടിക്ക് ജന്മം നല്‍കി. ഇതോടെ താന്‍ വഞ്ചിക്കപ്പെട്ടു എന്ന് അറിഞ്ഞ വരന്‍ പോലീസിനെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് വധുവിനെയും കുട്ടിയും ഇയാള്‍ വീട്ടില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. സംഭവത്തില്‍ പോലീസ് കേസ് എടുത്തെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്.

വിവാഹം കഴിഞ്ഞ് വരനും കൂട്ടരും എത്തിയപ്പോള്‍ കലവറ കാലി; പാചകക്കാരന്‍ മുങ്ങിയെന്ന് കേട്ട് വധുവിന്റെ മാതാപിതാക്കള്‍ ബോധം കെട്ടുവീണു;  വിവാഹത്തിനിടെ അരങ്ങേറിയ നാടകീയ സംഭവങ്ങളിങ്ങനെ… സ്ത്രീകള്‍ സ്ത്രീകളെ വിവാഹം കഴിക്കുന്ന ഗ്രാമം; എന്നാല്‍ സ്വവര്‍ഗരതി ആചാരവിരുദ്ധം കല്യാണ വീഡിയോയിലെ സ്ത്രീകളുടെ ചിത്രങ്ങളെ അശ്ലീല ചിത്രങ്ങളാക്കിയ സംഭവത്തില്‍ ആദ്യ അറസ്റ്റ്; മുഖ്യ പ്രതി ഇപ്പോഴും ഒളിവില്‍ കൊച്ചിക്കാരന് മണവാട്ടിയായെത്തിയത് വെനസ്വേലക്കാരി ഭാര്യ മറ്റൊരാളുടെ പ്രമേഭാജനമാണെന്ന് ഭര്‍ത്താവ് തിരിച്ചറിഞ്ഞു; വിവാഹ ശേഷം ഭർത്താവ് ചെയ്ത പ്രവര്‍ത്തി ഞെട്ടിക്കുന്നത്
Latest
Widgets Magazine