ദുരിതാശ്വാസ ക്യാമ്പിൽ നിന്നും വൈവാഹിക ജീവിതത്തിലേക്ക്; ക്യാമ്പുകളില്‍ നിന്നും വിവാഹ ജീവിതത്തിലേക്ക് നടന്ന് നിരവധിപ്പേര്‍

മലപ്പുറം: പ്രളയക്കെടുതിയില്‍ ജനങ്ങള്‍ എത്തിപ്പെട്ട ദുരിതാശ്വാസ ക്യാംപില്‍ ദുരിത ബാധിതര്‍ക്ക് മംഗല്ല്യം. ദുരിതാശ്വാസ ക്യാംപ് പ്രവര്‍ത്തിക്കുന്ന എംഎസ്പിഎല്‍പി സ്‌കൂളില്‍ നിന്നാണ് അഞ്ജു ഇന്ന് വിവാഹപന്തലിലേക്ക് നടന്നത്. വെള്ളപ്പൊക്കത്തില്‍ വീട് പൂര്‍ണമായും മുങ്ങിയ സാഹചര്യത്തില്‍ കഴിഞ്ഞ മൂന്നു ദിവസമായി ദുരിതാശ്വാസ ക്യാംപിലായിരുന്നു അഞ്ജു.

ഷൈജുവുമായി നേരത്തെ ഉറപ്പിച്ച വിവാഹം വെള്ളപ്പൊക്ക ദുരിതത്തിനെ തുടര്‍ന്ന് മാറ്റിവെക്കണോയെന്ന ആലോചനയിലായിരുന്നു വീട്ടുക്കാര്‍. എന്നാല്‍ ത്രിപുരാന്തക ക്ഷേത്ര ട്രസ്റ്റിന്റെയും നാട്ടുകാരും ബന്ധുക്കളും സുഹൃത്തുക്കളും സഹായങ്ങളുമായി എത്തിയതിനെ തുടര്‍ന്ന് വിവാഹം നിശ്ചയിച്ച പോലെ തന്നെ നടത്താമെന്നു തന്നെ തീരുമാനിക്കുകയായിരുന്നു.

wedding

പഠിച്ച സ്‌കൂളില്‍ നിന്നും ബന്ധുക്കളുടെയും നാട്ടുകാരുടെയും അകമ്പടിയോടെ അഞ്ജു ക്ഷേത്രത്തിലേക്ക് വിവാഹ ചടങ്ങുകള്‍ക്കായി ഇറങ്ങി. ക്ഷേത്ര ട്രസ്റ്റി തന്നെയാണ് വിവാഹ സദ്യയൊരുക്കുന്നത്. മലപ്പുറത്തു പ്രവര്‍ത്തിക്കുന്ന 183 ക്യാമ്പുകളിലായി 30,000 പേരാണ് തങ്ങുന്നത്. ജില്ലയിലെ തിരുനാവായയിലെയും നിലമ്പൂരിലെയും നടക്കുന്ന ക്യാമ്പുകളിലും സമാന രീതിയില്‍ ഇന്ന് വിവാഹങ്ങള്‍ നടക്കുന്നുണ്ട്.

വീണ്ടും താരമായി കളക്ടര്‍ അനുപമ; അനര്‍ഹമായി പ്രളയധനസഹായം കൈപ്പറ്റിയവരില്‍ നിന്നും പണം തിരിച്ച് പിടിച്ചു കുപ്പികള്‍ മുങ്ങിയതല്ല, മുക്കിയത്; നശിച്ചെന്ന പേരില്‍ മറിച്ച് വില്‍ക്കാന്‍ ജീവനക്കാര്‍ മുക്കിയത് ലക്ഷങ്ങള്‍ വിലവരുന്ന മദ്യം കേരളത്തെ സഹായിക്കാന്‍ അനുവദിക്കാതെ കേന്ദ്രസര്‍ക്കാര്‍? യുഎഇ ധനസഹായം ലഭിക്കില്ല; നയതന്ത്രബന്ധങ്ങളില്‍ പാളിച്ചവരുമെന്ന് ഭയം സര്‍ക്കാര്‍ ജീവനക്കാരെ ഇങ്ങനെ പിഴിയണോ? സംഭാവന പിരിവോ ഗുണ്ടാ പിരിവോ, മുഖ്യമന്ത്രി ഇടപെടണം കേരളത്തിന്റെ നഷ്ടം 40,000 കോടി, കേന്ദ്രം നല്‍കിയത് 1000 കോടി, നഷ്ടത്തിന്റെ കണക്ക് ഇനിയും വര്‍ധിക്കുമെന്ന് ഇപി ജയരാജന്‍
Latest
Widgets Magazine