എന്താണ് ബ്ലൂ ഫിലീം അതെല്ലാവര്‍ക്കുമറിയാം….പക്ഷെ എങ്ങിനെ ഈ പേരുവന്നു അതറിയുമോ..?

എന്താണ് ബ്ലൂ ഫിലീം ഇതറിയാത്ത കൊച്ചുകുട്ടികള്‍ വരെ ഉണ്ടാകില്ല…പക്ഷെ എങ്ങിനെയാണ് ത്രിബിള്‍ എക്‌സ് ചിത്രങ്ങള്‍ക്ക് നീല ചിത്രം എന്ന പേര് വീണത്. സെക്‌സുമായി നീലയ്ക്ക് എന്താണ് ബന്ധം. സ്ഥിരം ബ്ലൂഫിലം കാണുന്നവര്‍ പോലും എങ്ങനെ ആ പേര് വന്നു എന്ന് ചിന്തിച്ചിട്ടുപോലും ഉണ്ടാകില്ല. വെറുതേ വന്ന ഒരു പേരല്ല ബ്ലൂ ഫിലിം എന്നത്. അതിന് പിന്നില്‍ ഒരുപാട് കഥകളുണ്ട്!!! നീല നിറം എന്നാല്‍ ലൈംഗിക വികാരങ്ങളെ സൂചിപ്പിയ്ക്കുന്നതാണ്. അതുകൊണ്ടാണ് ബ്ലൂഫിലിം എന്ന പേര് വന്നതെന്ന് മറ്റൊരു കഥ. പുരുഷന് ഉദ്ധാരണമുണ്ടാക്കുന്ന എന്നര്‍ത്ഥം വരുന്ന ഒരു പ്രയോഗമാണെത്രെ ബ്ലൂ ബോള്‍സ് എന്നത്. ഇതില്‍ നിന്നാണ് അങ്ങനെ ഒരു പേര് വന്നതെന്നും കഥയുണ്ട്.

ബ്ലൂനോസ് പതിനെട്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഒരു പാതിരി ആയിരുന്നു ആയിരുന്നു സാമുവല്‍ പീറ്റേഴ്‌സ്. ഇദ്ദേഹം ഒരു കടുത്ത സദാചാര വാദിയായിരുന്നത്രെ. ഇദ്ദേഹമാണ് ഇങ്ങനെ ഒരു പേര് കൊണ്ടുവന്നതെന്നും കഥകളുണ്ട് എന്താണ് സത്യം മേല്‍ പറഞ്ഞതൊക്കെ പറഞ്ഞു കേള്‍ക്കുന്ന കഥകളാണ്. എന്നാല്‍ ബ്ലൂഫിലിമിന് പിന്നില്‍ ശരിയ്ക്കും ഒരു കഥയുണ്ട്. ബ്രിട്ടനില്‍ നിന്ന് ബ്ലൂ ഫിലിമിന് അങ്ങനെ ഒരു പേര് വന്നത് ബ്രിട്ടനില്‍ നിന്നാണത്രെ! ബ്ലൂ അശ്ലീലം, മോശമായത്, സദാചാരത്തിന് നിരക്കാത്തത് തുടങ്ങിയവയെ കുറച്ച് മയപ്പെടുത്തി പറയാനാണത്രെ പണ്ട് കാലത്ത് ബ്രിട്ടനില്‍ ബ്ലൂ എന്ന വാക്ക് ഉപയോഗിച്ചിരുന്നത്. എല്ലായിടത്തും ബ്ലൂ ഫിലിം ഇല്ല! അശ്ലീല സിനിമകളെ ലോകത്ത് എല്ലായിടത്തും ബ്ലൂഫിലിം എന്ന് വിളിയ്ക്കാറില്ലെന്നാണ് വിക്കി പീഡിയ പറയുന്നത്. ഇന്ത്യ, ഇസ്രായേല്‍, നേപ്പാള്‍, നൈജീരിയ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലാണത്രെ ഈ പേര് ഉപയോഗിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഏത് രാജ്യത്ത് പോയ് പറഞ്ഞാലും കാര്യം മനസ്സിലാകും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top