പല ഫോണുകളിലും വാട്‌സാപ്പ് പണിമുടക്കി തുടങ്ങി; ആന്‍ഡ്രോയിഡ് ഐ ഫോണിലും വാട്‌സാപ്പ് കിട്ടില്ല !

വാട്‌സാപ്പ് നിലവിലെ പല ഫോണുകളിലും പ്രവര്‍ത്തനം അവസാനിപ്പിച്ചു, പഴയ ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് വാട്സാപ്പ് അധികകാലം കിട്ടിക്കൊള്ളണമെന്നില്ലെന്നാണ് സൂചന. ബ്ലാക്ക്ബെറിയിലും പഴയ നോക്കിയ ഫോണുകളിലും പ്രവര്‍ത്തനം നിലച്ച വാട്സാപ്പ്, പഴയ ഐഫോണുകളിലും പഴയതരം ആന്‍ഡ്രോയ്ഡ് ഫോണുകളിലും കൂടി നിലച്ചതായാണ് റിപ്പോര്‍ട്ട്. വാട്സാപ്പില്‍ വരുത്തുന്ന പുതിയ പരിഷ്‌കാരങ്ങള്‍ ഉപഭോക്താക്കള്‍ക്ക് കിട്ടുന്നതിന് വേണ്ടിയാണ് അത്തരം സൗകര്യങ്ങളില്ലാത്ത ഫോണുകളില്‍ ആപ്പ് പ്രവര്‍ത്തിക്കാതായതെന്നാണ് റിപ്പോര്‍ട്ട്.

ആന്‍ഡോയ്ഡിന്റെ 2.1, 2..3 വെര്‍ഷനുകളും ഐഫോണ്‍ 3ജിഎസ്, ഐഒഎസ് 6 വെര്‍ഷനുകളും ഉള്ള ഫോണുകളില്‍ വാട്സാപ്പ് പ്രവര്‍ത്തിക്കില്ല. വിന്‍ഡോസ് ഫോണ്‍ 7-ലലും ഇതേ അവസ്ഥയാണ്. പഴയ ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് തുടര്‍ന്നും വാട്സാപ്പ് ലഭ്യമാകണമെങ്കില്‍ പുതിയ ഹാന്‍ഡ്സെറ്റ് വാങ്ങുക മാത്രമാണ് പോംവഴി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബ്ലാക്ക് ബെറി ഫോണുകളിലും ചില മോഡല്‍ നോക്കിയ ഫോണുകളിലും വാട്സാപ്പ് കിട്ടില്ലെന്നായിരുന്നു ആദ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. എന്നാല്‍, പരാതികളേറിയതോടെ, ഈ ഫോണുകളിലും വാട്സാപ്പ് ലഭിക്കാന്‍ തുടങ്ങിയിരുന്നു. ബ്ലാക്ക്ബെറി ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളിലും നോക്കിയ എസ്40, നോക്കിയ സിംബിയന്‍ എസ് 60 എന്നീ ഫോണുകല്‍ും ഇക്കൊല്ലെ ജൂണ്‍ 30വരെ വാട്സാപ്പ് ലഭിക്കുമെന്ന് കമ്പനി വ്യക്തമാക്കി.

സുരക്ഷാസംവിധാനങ്ങള്‍ ശക്തമാക്കിയ സാഹചര്യത്തിലാണ് അത് പ്രവര്‍ത്തിക്കാത്ത ഹാന്‍ഡ്സെറ്റുകളില്‍ വാട്സാപ്പ് സേവനം നല്‍കേണ്ടതില്ലെന്ന് കമ്പനി തീരുമാനിച്ചത്. എന്‍ക്രിപ്ഷന്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ പുതിയ തരം ആന്‍ഡ്രോയ്ഡ് വെര്‍ഷനുകളിലാണ് പ്രവര്‍ത്തിക്കുക. സന്ദേശങ്ങള്‍ അയച്ചശേഷവും അത് എഡിറ്റ് ചെയ്യുകയോ ഡിലീറ്റ് ചെയ്യുകയോ ചെയ്യാവുന്ന തരത്തിലുള്ള പുതിയ ഫീച്ചറുകളും ഇക്കൊല്ലം വാട്സാപ്പ് അവതരിപ്പിക്കുമെന്നാണ് സൂചന. നിലവില്‍ സെന്‍ഡ് ചെയ്യപ്പെട്ട സന്ദേശങ്ങള്‍ തിരിച്ചുപിടിക്കാന്‍ വാട്സാപ്പില്‍ മാര്‍ഗമില്ല.

Top