വാട്‌സാപ്പിലെ വ്യാജപ്രചരണം അപമാനിക്കല്‍ നിര്‍ണ്ണായക കോടതി ഉത്തരവ്; ഗ്രൂപ്പ് അഡ്മിനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണം

ന്യൂഡല്‍ഹി: വാട്‌സാപ്പ് ഗ്രൂപ്പുകളിലെ വ്യാജ പ്രചരണങ്ങളുടെ ഉത്തരവാദിത്വം ഗ്രൂപ്പ് അഡ്മിനെന്ന് കോടതി. ഇക്കാര്യത്തില്‍ നിര്‍ണ്ണായക വിധിയാണ് കോടതിയുടേത്. വാട്സ് ആപ്പിലെ പ്രചരിക്കുന്ന തെറ്റിദ്ധാരണ പരത്തുന്ന മെസേജുകള്‍ക്ക് ഗ്രൂപ്പ് അഡ്മിന്‍ ഉത്തരവാദിയായിരിക്കുമെന്നാണ് കോടതി വ്യക്തമാക്കുന്നത്.

ഉത്തര്‍പ്രദേശിലെ വരാണസി ജില്ലാ മജിസ്ട്രേറ്റ് കോടതിയാണ് സോഷ്യല്‍ മീഡിയ ഉപയോക്താക്കളെ സ്പര്‍ശിക്കുന്ന നിര്‍ണായക ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
തെറ്റിദ്ധാരണ പരത്തുന്നതോ, മറ്റുള്ളവരെ അപമാനിക്കുന്ന തരത്തിലോ ഉള്ള മെസേജുകള്‍ക്ക് കേസെടുക്കുകയാണെങ്കില്‍ ഗ്രൂപ്പ് അഡ്മിന് എതിരെ എഫ്ഐആര്‍ ചുമത്തണമെന്ന് വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരത്തിലുള്ള പോസ്റ്റുകള്‍ ശ്രദ്ധയില്‍ പെടുകയാണെങ്കില്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാമെന്നും വിധിയില്‍ പറയുന്നു.
എന്നാല്‍ നടപടികള്‍ എടുക്കുന്നതിന് മുമ്പ് സുപ്രീകോടതിയുടെയും വിവിധ ഹൈക്കോടതികളുടെയും നിര്‍ദ്ദേശങ്ങള്‍ പരിശോധിക്കണമെന്നും വ്യക്തമാക്കിയിട്ടുണ്ട്

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top