2017ഓടെ ചില ഫോണുകളില്‍ വാട്‌സാപ്പ് ലഭിക്കില്ല

ന്യൂഡല്‍ഹി: ജനപ്രിയ ആപ്ലിക്കേഷനാണ് വാട്സ്ആപ്പ്. എന്നാല്‍ ഏതാനും വാട്സ്ആപ്പ് ഉപയോക്താക്കള്‍ അടുത്ത വര്‍ഷം നിരാശരായേക്കും. ചില ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട്ഫോണുകളിലാണ് അടുത്ത വര്‍ഷം മുതല്‍ വാട്സ്ആപ്പ് പ്രവര്‍ത്തികാതിരിക്കുക. സുരക്ഷാ കാര്യങ്ങള്‍ മുന്‍ നിര്‍ത്തിയാണ് വാട്സ്ആപ്പിന്റെ പുതിയ തീരുമാനം. ഇത് സംബന്ധിച്ച് മൂന്ന് മാസം മുമ്പെ വാട്സ്ആപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

Android 2.1 and Android 2.2, Windows Phone 7, iPhone 3GS/iOS 6 എന്നീ ഓപ്പറേറ്റിങ് സിസ്റ്റ് സപ്പോര്‍ട്ട് ചെയ്യുന്ന ഫോണുകളില്‍ 2017 മുതല്‍ വാട്സ്ആപ്പ് ലഭിക്കില്ലെന്നാണ് റിപ്പോര്‍ട്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം ഐഫോണ്‍4, 4എസ്, ഫൈവ് എന്നിവയില്‍ വാട്സ്ആപ്പിന്റെ പുതിയ പതിപ്പ് അപ്ഡേറ്റ് ചെയ്തില്ലെങ്കിലും 2017 മുതല്‍ സേവനം നിലക്കുമെന്ന് വാട്സ്ആപ്പ് അറിയച്ചു. ബ്ലാക് ബെറി ഒഎസ്, ബ്ലാക്ക് ബെറി 10, നോക്കിയ എസ്40, നോക്കിയ സിമ്പിയന്‍ എസ് 60 എന്നിവയിലും വാട്സ്ആപ്പ് സേവനം പരിമിതപ്പെടുത്തും. ഈ ഫോണുകളില്‍ 2017 ജൂണ്‍ 30 വരെ വാട്സ്ആപ്പ് ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Top