വൈറ്റ് ഹൗസിൽ ദീപാവലി ആഘോഷിച്ച് ട്രംപ്

വൈറ്റ് ഹൗസിൽ ഇന്ത്യക്കാർക്കൊപ്പം അമേരിക്കൻ പ്രസിഡന്‍റ് ഡൊണൾഡ് ട്രംപിന്‍റെ ദീപാവലി ആഘോഷം ശ്രദ്ധേയമായി. ഐക്യരാഷ്ട്ര സഭയിലെ അമേരിക്കൻ പ്രതിനിധി നിക്കി ഹാലെ, ആരോഗ്യപരിരക്ഷ ഏജൻസി മേധാവി സീമ വർമ തുടങ്ങിയ പ്രമുഖർക്കൊപ്പമായിരുന്നു ട്രംപിന്‍റെ ആഘോഷം. ശസ്ത്രം, വൈദ്യശാസ്ത്രം, വിദ്യാഭ്യാസം, വാണിജ്യം തുടങ്ങിയ മേഖലകളിൽ ഇന്തോ-അമേരിക്കൻ വംശജർ നൽകുന്ന സംഭാവനയെ പ്രസിഡന്‍റ് ട്രംപ് പ്രശംസിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ഉൗഷ്മള ബന്ധത്തെയും അദ്ദേഹം അനുസ്മരിച്ചു. മകൾ ഇവാൻകയും ആഘോഷ ചടങ്ങുകളിൽ പങ്കെടുത്തു.

Latest
Widgets Magazine