ആധാര്‍: ഉത്തരം മുട്ടുമോ കേന്ദ്രത്തിന്?ഭഗവാന്‍ ഹനുമാനും പാക് ചാരനും ആധാര്‍ കാര്‍ഡ് ഉണ്ട്

ശാലിനി  (Herald Special )

ന്യൂ ഡല്‍ഹി: ആധാര്‍ സംബന്ധിച്ച അന്തിമ വാദങ്ങള്‍ സുപ്രീം കോടതിയില്‍ നടന്നു കൊണ്ടിരിക്കുകയാണ്. ആധാര്‍ സുരക്ഷിതമല്ല എന്ന് ചൂണ്ടിക്കാട്ടിയാണ് മിക്ക കേസുകളും. അതിനിടെ ആര്‍ക്കും അഞ്ഞൂറ് രൂപക്ക് ആരുടേയും ആധാര്‍ വിവരങ്ങള്‍ വാങ്ങിക്കാമെന്ന് ഒരു ദേശീയ പത്രം പുറത്തു കൊണ്ട് വന്നു. ഇതേ തുടര്‍ന്ന് ആ റിപ്പോര്‍ട്ടരിനെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമ പ്രകാരം കേസ് രെജിസ്റ്റര്‍ ചെയ്തു. നാടെങ്ങും കടുത്ത പ്രതിഷേധമാണ് ഈ വിഷയത്തില്‍. അതിനിടെ ദി വയര്‍ മറ്റൊരു വിഷയവുമായി രംഗത്തെത്തി. ഭഗവാന്‍ ഹനുമാനും പാക് ചാരനും ആധാര്‍ കാര്‍ഡ് ഉണ്ട്. ബാങ്ക് അക്കൌണ്ടും ഗ്യാസ് കണക്ഷനും ലിങ്ക് ചെയ്തിരിക്കുന്നു എന്ന് .aadhaar-

അതിനിടെ ആധാര്‍ സുരക്ഷിതമാണോ എന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി വിശദീകരണം തേടി.പൗരന്മാരുടെ ബയോമെട്രിക് വിവരങ്ങൾ സർക്കാർ ഉദ്ദേശിച്ച കാര്യങ്ങൾക്ക് മാത്രം ഉപയോഗിച്ചാൽ ആധാർ സുരക്ഷിതമാകുമോയെന്നാണ് സുപ്രീം കോടതി ചോദിച്ചത്. പൗരന്‍റെ വിവരങ്ങൾ പരിശോധിക്കുന്നതിന് (വേരിഫിക്കേഷൻ) വേണ്ടി മാത്രമാണോ ആധാർ ഉപയോഗിക്കുന്നതെന്നും കോടതി ചോദിച്ചു. ആധാറിന്‍റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തു സമർപ്പിക്കപ്പെട്ട 27 ഹർജികളിൽ തീർപ്പു കൽപിക്കുന്നതിനായി ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിൽ അന്തിമവാദം തുടങ്ങിയപ്പോഴായിരുന്നു കോടതിയുടെ ചോദ്യങ്ങൾ.

ആധാറുമായി ബന്ധപ്പെട്ട ഹർജികൾ നേരത്തെ പരിഗണിച്ചിരുന്ന ജസ്റ്റീസ് ജെ. ചെലമേശ്വറിനെ അന്തിമ വാദം കേൾക്കുന്ന ഭരണഘടനാ ബെഞ്ചിൽ നിന്ന് ഒഴിവാക്കിയത് വിവാദമായിരുന്നു. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ചിൽ ജസ്റ്റീസുമാരായ എ.എം. ഖാൻവിൽക്കർ, ആദർശ്കുമാർ സിക്രി, ഡി.വൈ. ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍ എന്നിവരാണ് അംഗങ്ങൾ. വിഷയത്തില്‍ കേന്ദ്രം എന്ത് മറുപടി നല്‍കും എന്നത് കാത്തിരുന്നു കാണാം.

Latest
Widgets Magazine