വിമാനങ്ങളില്‍ ഫോൺ ചെയ്യാനും വൈഫൈ ഉപയോഗിക്കാന്‍ അനുമതി നല്‍കി കേന്ദ്ര ടെലികോം കമ്മീഷന്‍ | Daily Indian Herald

കനത്ത മഴ തുടരുന്നു, മരണം 103;പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ…എട്ട് ജില്ലകളില്‍ ഇന്നും കനത്ത മഴ തുടരും

വിമാനങ്ങളില്‍ ഫോൺ ചെയ്യാനും വൈഫൈ ഉപയോഗിക്കാന്‍ അനുമതി നല്‍കി കേന്ദ്ര ടെലികോം കമ്മീഷന്‍

ന്യൂഡല്‍ഹി:  വിമാനയാത്രക്കാർക്ക് സന്തോഷ വാർത്ത .ഇനി മുതൽ   വിമാനങ്ങളില്‍ വൈഫൈ ഉപയോഗിക്കാന്‍ കേന്ദ്ര ടെലികോം കമ്മീഷന്‍ അനുമതി നല്‍കി. ആഭ്യന്തര, അന്താരാഷ്ട്ര വിമാന സര്‍വീസുകളില്‍ ഫോണ്‍കോളുകള്‍ ചെയ്യാനും അനുമതി. ഇന്റര്‍നെറ്റ് ഉപയോഗിക്കാനും അനുമതി നല്‍കും. പരാതികള്‍ പരിഹരിക്കാന്‍ ഒബ്ഡുസ്മാനെ നിയമിക്കുമെന്ന് കേന്ദ്ര ടെലികോം സെക്രട്ടറി പറഞ്ഞു.

യാത്രയ്ക്കിടെ വിമാനത്തില്‍ ഇന്റര്‍നെറ്റും മൊബൈല്‍ ഫോണും ഉപയോഗിക്കുന്നത് സംബന്ധിച്ച് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ടെലികോം മന്ത്രാലയത്തിന് ശുപാര്‍ശ നല്‍കിയിരുന്നു. ഉപഗ്രഹ-ഭൗമ നെറ്റ് വര്‍ക്കുകള്‍ വഴി ഈ സേവനങ്ങള്‍ ലഭ്യമാക്കാമെന്ന് ട്രായ് വ്യക്തമാക്കിയിരുന്നു.

ഭൂനിരപ്പില്‍നിന്ന് 3000 മീറ്റര്‍ ഉയരത്തില്‍ വിമാനം സഞ്ചരിക്കുമ്പോഴാണ് സേവനങ്ങള്‍ ലഭ്യമാകുക.  വിമാനത്തില്‍ ഫോണ്‍കോള്‍, ഡാറ്റ, വീഡിയോ സേവനങ്ങള്‍ എന്നിവ മൊബൈലില്‍ ലഭ്യമാക്കുന്നതുസംബന്ധിച്ചു കഴിഞ്ഞ ഓഗസ്റ്റില്‍ ടെലികോം മന്ത്രാലയം ട്രായിയുടെ അഭിപ്രായം തേടിയിരുന്നു.

Latest
Widgets Magazine