ഭാര്യമാര്‍ ഭര്‍ത്താക്കന്‍മാരില്‍ നിന്നും മറയ്ക്കുന്ന രഹസ്യങ്ങള്‍

പരസ്പരം എത്ര സ്‌നേഹമുണ്ടെങ്കിലും ഭാര്യമാര്‍ ചില കാര്യങ്ങള്‍ ഭര്‍ത്താക്കന്‍മാരില്‍ നിന്നും മറയ്ക്കുന്നുണ്ടെന്നതാണ് സത്യം. ദോഷകരമായ കാര്യങ്ങളല്ലാത്ത ഇവ പല ഭര്‍ത്താക്കന്‍മാര്‍ക്കും അറിയാമെങ്കിലും അവര്‍ അതരിഞ്ഞ ഭാവം നടിയ്ക്കാറുമില്ല. ഭാര്യമാര്‍ മറച്ചുവെക്കുന്ന ചില രഹസ്യങ്ങള്‍.

ഭര്ത്താവിന്റെ ചില ബന്ധുവിനേയോ സുഹൃത്തിനേയോ ഇഷ്ടമല്ലെന്ന കാര്യം ഭര്‍ത്താവിനോട് തുറന്നു പറയാറില്ല. തന്നോട് അപ്രീതി തോന്നിയാലോ എന്ന ഭയമാണ് കാരണം. ഭര്‍ത്താവിന്റെ ഇമെയില്‍,ഫേസ്ബുക്ക്, വാട്‌സ്ആപ്പ് പാസ് വേര്‍ഡുകള്‍ അറിയാന്‍ ശ്രമിക്കുന്നവരുണ്ട്. അറിഞ്ഞാല്‍ പരിശോധനയും നടത്തും. ഇതും ഇവര്‍ വെളിപ്പെടുത്താറില്ല. സ്വന്തം ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ സ്വകാര്യമായി സൂക്ഷിക്കുകയും ഭര്‍ത്താവില്‍ നിന്ന് ഇടയ്ക്ക് പണം ആവശ്യപ്പെടുകയും ചെയ്യും.

ചെറിയ ആരോഗ്യപ്രശ്ങ്ങളാണെങ്കില്‍ മറച്ചുവയ്ക്കും. മുന്‍കാമുകനോടുള്ള അടുപ്പം ചില സ്ത്രീകള്‍ വിവാഹ ശേഷവും തുടരും. എന്നാല്‍ അടുപ്പമില്ലെന്ന് പറയാനാണ് ശ്രമിക്കാറുള്ളത്. കൂട്ടത്തില്‍ ഇതു മാത്രമാണ് ഭര്‍ത്താവ് അറിഞ്ഞാല്‍ എന്തെങ്കിലും പൊട്ടിത്തെറി ഉണ്ടാവാനുള്ള ഒരു രഹസ്യം

Latest
Widgets Magazine