പിറന്നാള്‍ ദിനത്തില്‍ ഭര്‍ത്താവിന് സര്‍പ്രൈസ് നല്‍കാനൊരുങ്ങിയ ഭാര്യയ്ക്ക് നേരിടേണ്ടി വന്നത് ഉഗ്രന്‍ പണി  

 

 

റിയാദ്: ഭര്‍ത്താവിന്റെ പിറന്നാള്‍ ദിനത്തില്‍ സര്‍പ്രൈസ് നല്‍കണമെന്ന് ഭാര്യ തീരുമാനിച്ചു. എന്നാല്‍ തിരിച്ചുകിട്ടിയതാകട്ടെ എട്ടിന്റെ പണിയും. സൗദിയിലാണ് സംഭവം.  ജന്മദിനത്തില്‍ ഭര്‍ത്താവിന് ഇഷ്ടപ്പെട്ട ഭക്ഷണം വാങ്ങുന്നതിനായി റിയാദില്‍ നിന്നു ഒരു കാര്‍ ബുക്കു ചെയ്ത് യുവതി 60 കിലോമീറ്റര്‍ അകലെയുള്ള ഖര്‍ജിലെ ഒരു പ്രമുഖ റസ്‌റ്റോറന്റിലേയ്ക്കു പോയതായിരുന്നു.  ജന്മദിന പാര്‍ട്ടി അടിെപാളിയാക്കുന്നതിനു മറ്റു ചില സാധനങ്ങള്‍ കൂടി വാങ്ങി ഇവര്‍ തിരിച്ചു. എന്നാല്‍ തിരിച്ചു വരുന്നവഴി വണ്ടി കേടായതിനെ തുടര്‍ന്നു യുവതി വഴിയില്‍ കുടുങ്ങി. ഈ സമയം വീട്ടില്‍ എത്തിയ ഭര്‍ത്താവ്
ഭാര്യയെ അന്വേഷിച്ചു വീടും പരിസരവും മുഴുവന്‍ നടന്നു.  ഒടുവില്‍ ഫോണില്‍ വിളിച്ചപ്പോള്‍ യുവതി സംഭവിച്ച കാര്യങ്ങള്‍ മുഴുവന്‍ ഭര്‍ത്താവിനോടു വിവരിക്കുകയായിരുന്നു. ഇതില്‍ ദേഷ്യം പൂണ്ട ഭര്‍ത്താവു യുവതിയെ അവരുടെ വീട്ടില്‍ കൊണ്ടുവിടുകയും വിവാഹബന്ധം വേര്‍പെടുത്തിയതായി അല്‍ബയാന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈയടുത്താണ് ഇരുവരും വിവാഹിതരായത്.

Latest
Widgets Magazine