അധ്യാപികയെ വെടിവെച്ചു കൊലപ്പെടുത്തി; ഭര്‍ത്താവും കാമുകിയും അറസ്റ്റില്‍

അധ്യാപിക വെടിയേറ്റ് മരിച്ചതിനെ തുടര്‍ന്ന് ഭര്‍ത്താവും കാമുകിയും അറസ്റ്റില്‍. ഇവരെ സഹായിച്ച യുവാവിനേയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഭാവന സ്ട്രീറ്റില്‍ കഴിഞ്ഞ തിങ്കളാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്‌കൂളിലേക്ക് പോവുകയായിരുന്ന സുനിത എന്ന 38കാരിയെ ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നു.

സംഭവത്തില്‍ ഭര്‍ത്താവ് മന്‍ജീത് (38), കാമുകി ഏഞ്ചല്‍ ഗുപ്ത (26) സഹായി രാജീവ് (40) എന്നിവരെയാണ് ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. മന്‍ജീത്തും ഏഞ്ചലും തമ്മില്‍ പ്രണയത്തിലായിരുന്നവെന്നും സുനിത ഈ ബന്ധത്തെ എതിര്‍ത്തതാണു കൊലപാതകത്തില്‍ കലാശിച്ചതെന്നും പോലീസ് പറയുന്നു. സുനിതയെ ഇല്ലാതാക്കാന്‍ ഇരുവരും വാടകക്കൊലയാളിയെ ഏര്‍പ്പെടുത്തുകയായിരുന്നെന്ന് ഡി.സി.പി രജ്‌നീഷ് ഗുപ്ത പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സ്‌കൂളിലേക്ക് പോകുന്നതുവഴി സുനിതയെ അജ്ഞാതന്‍ വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു. വെടിയേറ്റ് വീണ സുനിതയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അതേസമയം, വാടകകൊലയാളിയെ കണ്ടെത്തുന്നതിനുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് ഡി.സി.പി വ്യക്തമാക്കി.സുനിതക്കും മന്‍ജീത്തിനും 16 വയസുള്ള മകളും 8 വയസ്സുള്ള മകനുണ്ട്.

Top