ശബരിമല കർമ്മ സമിതി നേതാവിനെ പമ്പയിൽ വെച്ച് കാട്ടുപന്നി ആക്രമിച്ചു;നേതാവ് തിരിച്ചിറങ്ങി

കൊച്ചി:ശബരിമല കർമ്മ സമിതിയുടെ നെയ്യാറ്റിൻകരയിലെ നേതാവും ബിജെപിയുടെ മുൻസിപ്പൽ കൗൺസിലറുമായ വി ഹരികുമാറിനെ കാട്ടുപന്നികൾ ആക്രമിച്ചു. പമ്പയിൽ വെച്ചാണ്  നേതാവിനെ  നേരെ കാട്ടുപന്നിയുടെ ആക്രമണം ഉണ്ടായത്.ബുധനാഴ്ച പുലർച്ചയോടെയാണ് ആക്രമണം. വലത്തേ കാൽമുട്ടിന് ആഴത്തിൽ മുറിവേറ്റ ഹരികുമാറിനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിക്കിപ്പിച്ചു. പ്രാഥമിക ചികിത്സക്ക് ശേഷം മലചവിട്ടാൻ ആകാതെ ഹരികുമാർ നാട്ടിലേക്ക് മടങ്ങി.

Latest
Widgets Magazine