അജ്ഞാത മനുഷ്യന്‍ ക്യാമറയില്‍ കുടുങ്ങി ! വന്യമൃഗങ്ങളെ നിരീക്ഷിക്കുന്നതിനായി കൊടുംകാട്ടില്‍ സ്ഥാപിച്ച ക്യാമറയില്‍ അജ്ഞാത ജീവി

വന്യമൃഗങ്ങളെ നിരീക്ഷിക്കുന്നതിനായി കൊടുംകാട്ടില്‍ സ്ഥാപിച്ച ക്യാമറയില്‍ അജ്ഞാത ജീവിയുടെ ചിത്രം പതിഞ്ഞു. കൊടുംകാട്ടില്‍ വന്യമൃഗങ്ങളെ നിരീക്ഷിക്കുന്നതിനായി സ്ഥാപിച്ച ക്യാമറയില്‍ അജ്ഞാത മനുഷ്യന്‍. ചെക്ക് റിപ്പബ്ലിക്കിലെ ഒരു വനത്തിനുള്ളിലാണ് സംഭവം. വന്യമൃഗങ്ങളുടെ നീക്കങ്ങള്‍ നിരീക്ഷിക്കുന്നതിനായി സ്ഥാപിച്ച ക്യാമറയില്‍ പൂര്‍ണ നഗ്‌നനായ ഒരാളാണ് കുടുങ്ങിയത്.lsd

താന്‍ കടുവയാണെന്ന് സ്വയം കരുതി മൃഗങ്ങളുടെ ചേഷ്ടകള്‍ പ്രകടിപ്പിക്കുന്ന നിലയിലാണ് ഇയാള്‍ ക്യാമറയില്‍ കുടുങ്ങിയത്. മയക്കുമരുന്നിന്റെ ലഹരിയിലായിരുന്നു ഇയാളുടെ പ്രകടനം. വനംവകുപ്പ് അധികൃതര്‍ സ്ഥാപിച്ച ക്യാമറയിലാണ് ഇയാള്‍ കുടുങ്ങിയത്. തുടര്‍ന്ന് ദൃശ്യങ്ങള്‍ പോലീസിന് കൈമാറി. താന്‍ ലഹരിയിലായിരുന്നുവെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു.mantiger_03

മയക്കുമരുന്നിന്റെ ലഹരിയിലായപ്പോള്‍ താന്‍ സൈബീരിയന്‍ കടുവയായെന്ന് തോന്നിയതായി ഇയാള്‍ പോലീസിനോട് പറഞ്ഞു. ലഹരിയുടെ പാരമ്യത്തില്‍ എത്തിയപ്പോഴാണ് തന്റെ യഥാര്‍ത്ഥ വ്യക്തിത്വം പുറത്ത് വന്നതെന്നും ഇയാള്‍ പറഞ്ഞു. വനത്തിനുള്ളില്‍ പതിനഞ്ചര മൈല്‍ ഇയാള്‍ സഞ്ചരിച്ചുവെന്നാണ് സൂചന.

Latest
Widgets Magazine