വീണ്ടും കര്‍ണാടകയുടെ മുഖ്യമന്ത്രിയാകും: സിദ്ധരാമയ്യ

ബെംഗളൂരു:കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഞാൻ പരാജയപ്പെട്ടിരിക്കാംഎന്നാൽ വീണ്ടും താൻ കര്‍ണാടകയുടെ മുഖ്യമന്ത്രിയാകുമെന്ന് സിദ്ധരാമയ്യ. ഹാസനില്‍ നടന്ന പൊതുസമ്മേളനത്തില്‍ പ്രസംഗിക്കുമ്പോഴാണ് സിദ്ധരാമയ്യ ഇക്കാര്യം പറഞ്ഞത്. തുടർച്ചയായ രണ്ടാം തവണയും ഞാൻ മുഖ്യമന്ത്രിയാകുന്നതു തടയാൻ പ്രതിപക്ഷ പാർട്ടികൾ കൈകോർത്തു. ജനങ്ങളുടെ ആശിർവാദത്തോടെ വീണ്ടും മുഖ്യമന്ത്രിയാകാമെന്നു കരുതി. പക്ഷേ, പരാജയപ്പെട്ടു. എന്നാൽ ഇത് അവസാനമല്ല. രാഷ്ട്രീയത്തിൽ ജയവും പരാജയവും സാധാരണമാണ്.’ – അദ്ദേഹം പറഞ്ഞു.രാഷ്ട്രീയത്തില്‍ ജയവും പരാജയവും സാധാരണമാണ്’-സിദ്ധരാമയ്യ പറഞ്ഞു.

വീണ്ടും തിരഞ്ഞെടുപ്പിൽ മൽസരിക്കാനില്ലെന്ന നിലപാടിൽനിന്നുള്ള മലക്കംമറിച്ചിലായാണ് ഈ പ്രഖ്യാപനം വിലയിരുത്തപ്പെടുന്നത്. നിലവിൽ കോൺഗ്രസ് നിയമസഭാകക്ഷി നേതാവും കോൺഗ്രസ് – ജനതാദൾ സഖ്യകക്ഷി കോർഡിനേഷൻ കമ്മിറ്റി അധ്യക്ഷനുമാണ് സിദ്ധരാമയ്യ.വീണ്ടും തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നായിരുന്നു നേരത്തെ സിദ്ധരാമയ്യ പറഞ്ഞത്. ഈ നിലപാടാണ് ഇപ്പോള്‍ അദ്ദേഹം തിരുത്തുന്നത്. നിലവില്‍ കോണ്‍ഗ്രസ് നിയമസഭാകക്ഷി നേതാവും കോണ്‍ഗ്രസ്-ജനതാദള്‍ സഖ്യകക്ഷി കോര്‍ഡിനേഷന്‍ കമ്മിറ്റി അധ്യക്ഷനുമാണ് സിദ്ധരാമയ്യ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top