സ്വച്ഛ് ഭാരത് പദ്ധതി നോക്കുകുത്തിയായി; ഭിക്ഷയാചിച്ച തുകകൊണ്ട് കക്കൂസ് നിര്‍മ്മിച്ച് നിര്‍ദ്ധന യുവതി

സ്വച്ഛ് ഭാരത് പദ്ധതി പണം അനുവദിക്കാത്തതിനെ തുടര്‍ന്ന് നിര്‍ദ്ധന യുവതി ഭിക്ഷയാചിച്ച് ശൗചാലയം നിര്‍മിച്ചു. രാജ്യമാകമാനം കൊട്ടിഘോഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വച്ഛ് ഭാരത് പദ്ധതിയുടെ ഫലം സാധാരണക്കാരിലേക്ക് എത്തുന്നില്ലെന്നതിന്റെ തെളിവാണ് ഈ സംഭവം. ബിഹാറിലാണ് നിര്‍ദ്ധന യുവതി സര്‍ക്കാര്‍ സഹായം ലഭിക്കാതെ വന്നതിനെ തുടര്‍ന്ന് ഭിക്ഷയാചിച്ച പണം കൊണ്ട് ശൗചാലയം നിര്‍മ്മിച്ചത്.

വെളളപ്പൊക്ക ബാധിത മേഖലയായ കോശി പ്രദേശത്തെ ഉത്തര പാത്ര വില്ലേജില്‍ താമസിക്കുന്ന ആമിന ഖാട്ടൂണാണ് അയല്‍ ഗ്രാമത്തില്‍ ഭിക്ഷയാചിച്ച് നേടിയ പണം കൊണ്ട് ശൗചാലയം പണിതത്. ആമിനയുടെ ദൃഢനിശ്ചയത്തിന് മുന്നില്‍ അമ്പരന്ന മേസ്തിരിയും സഹായിയും ശൗചാലയം കൂലി വാങ്ങാതെയാണ് നിര്‍മ്മിച്ച് നല്‍കിയത്. ശൗചാലയം നിര്‍മ്മിക്കാന്‍ സഹായം തേടി ബ്ലോക്ക് തല ഓഫീസര്‍മാരെ സന്ദര്‍ശിച്ചപ്പോള്‍ അവര്‍ തന്നെ നിരുത്സാഹപ്പെടുത്തുകയും മടക്കി അയക്കുകയും ചെയ്‌തെന്ന് ആമിന പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍ ശൗചാലയം നിര്‍മ്മിച്ചതിന് പിന്നാലെ ആമിനയെ ജില്ലാ ഭരണകൂടം പ്രത്യേക ചടങ്ങില്‍ ആദരിച്ചു. പ്രധാനമന്ത്രിയുടെ സ്വച്ഛ് ഭാരത് അഭിയാന്‍ പദ്ധതി നടത്തിപ്പിന്റെ അപാകതകള്‍ ചൂണ്ടിക്കാട്ടിയാണ് പരിപാടിയില്‍ ആമിന സംസാരിച്ചത്. കൂലിത്തൊഴിലാളിയായ ആമിനയുടെ ഭര്‍ത്താവ് നേരത്തേ മരിച്ചുപോയിരുന്നു. പ്രായപൂര്‍ത്തിയാകാത്ത ഒരു മകനും ഇവര്‍ക്കുണ്ട്.

തുറസായ സ്ഥലത്ത് മലമൂത്ര വിസര്‍ജനം നടത്തുന്ന കാര്യത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് ബിഹാര്‍. ഇവിടുത്തെ ഒരു ജില്ല പോലും സമ്പൂര്‍ണ്ണ ശൗചാലയ ജില്ലയായി പേരെടുത്തിട്ടില്ല. എല്ലായിടത്തും ഇപ്പോഴും തുറസായ സ്ഥലത്താണ് മലമൂത്ര വിസര്‍ജനം നടക്കുന്നത്. പദ്ധതി നടപ്പാക്കുന്നതില്‍ ഇവിടുത്തെ ഉദ്യോഗസ്ഥര്‍ മടികാണിക്കുന്നതായാണ് റിപ്പോര്‍ട്ട്. ബിജെപി സഖ്യത്തില്‍ നിതീഷ് കുമാറാണ് ബീഹാര്‍ ഭരിക്കുന്നത്.

Top