പുരുഷവേഷം കെട്ടി പീഡിപ്പിച്ചു!..ഒടുവില്‍ അവയവങ്ങള്‍ പൊഴിഞ്ഞുവീണു . യുവതിക്ക്‌ എട്ടുവര്‍ഷം തടവ്‌

ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട കൂട്ടുകാരിയെ പുരുഷവേഷം കെട്ടി പീഡിപ്പിച്ച യുവതിയ്‌ക്ക് എട്ടുവര്‍ഷം തടവ്‌. ഗെയ്‌ല്‍ ന്യൂലാന്റ്‌ എന്ന 25 കാരിക്ക്‌ ബ്രിട്ടനിലെ ഒരു പ്രാദേശിക കോടതിയാണ്‌ തടവ്‌ വിധിച്ചത്‌. പുരുഷനായി പ്രഛന്ന വേഷം കെട്ടി ഇവര്‍ സാമൂഹ്യസൈറ്റിലൂടെ പരിചയപ്പെട്ട പെണ്‍സുഹൃത്തിനെ ഉപയോഗിച്ചെന്നാണ്‌ കുറ്റം.കൈ ഫോര്‍ച്യൂണ്‍ എന്ന വ്യാജ പ്ര?ഫൈല്‍ വഴി 2011 ലാണ്‌ ഗെയ്‌ല്‍ തന്റെ ഇരയുമായി പരിചയപ്പെട്ടത്‌. പിന്നീട്‌ പുരുഷശബ്‌ദത്തില്‍ ഫോണിലൂടെ ഇവരുമായി സംസാരിച്ച്‌ അടുക്കുകയും ചെയ്‌തു. അടുപ്പം പ്രണയമായി മാറിയതോടെ പരസ്‌പരം കണ്ടുമുട്ടാന്‍ കാമുകി ആഗ്രഹിക്കുകയും 2013 ല്‍ ഗെയ്‌ല്‍ സമ്മതിക്കുകയും ചെയ്‌തു.Gayle_Newland_3435493b
പിന്നീട്‌ ഇരുവരും കണ്ടുമുട്ടുകയും 100 മണിക്കൂറുകളോളം ഒരുമിച്ച്‌ ചെലവിടുകയും ചെയ്‌തു. ഒരുമിച്ച്‌ ടെലിവിഷന്‍ കാണുകയും ഒരുമിച്ച്‌ സണ്‍ബാത്തില്‍ ഏര്‍പ്പെടുകയും ചെയ്യുന്നതിനിടയില്‍ പത്തു തവണയോളം ഒരുമിക്കുകയും ചെയ്‌തു. എന്നാല്‍ ഒരിക്കല്‍ പ്രഛന്നവേഷത്തില്‍ ഗെയ്‌ല്‍ വെച്ചിരുന്ന മാസ്‌ക്ക് പൊളിഞ്ഞുവീണപ്പോള്‍ മാത്രമാണ്‌ താന്‍ ഇത്രയും നാള്‍ കൊണ്ടുനടന്ന കാമുകന്‍ പെണ്ണായിരുന്നെന്നും കൃത്രിമാവയവങ്ങളാണ്‌ വെച്ചുപിടിപ്പിച്ചിരുന്നതെന്നും കാമുകിക്ക്‌ മനസ്സിലായത്‌.
എന്നാല്‍ താന്‍ പുരുഷനായി നടിക്കുകയാണെന്ന്‌ കാമുകിക്ക്‌ അറിയാമായരുന്നെന്നും എല്ലാം അറിഞ്ഞുകൊണ്ടാണ്‌ അവര്‍ എല്ലാറ്റിനും തയ്യാറായതെന്നും ഗെയ്‌ല്‍ പറഞ്ഞു. അതേസമയം കാമുകിയെ തെറ്റിദ്ധരിപ്പിക്കാന്‍ മാറിടം ബാന്‍ഡേജ്‌ ഉപയോഗിച്ച്‌ വലിച്ചു ചുറ്റിയെന്നും നീണ്ട കോട്ടും തൊപ്പിയും ഉപയോഗിച്ചിരുന്നെന്നുമുള്ള ആരോപണങ്ങള്‍ ഗെയ്‌ല്‍ തള്ളി. ശിക്ഷ വിധിക്കുമ്പോള്‍ ചെസ്‌റ്റര്‍ ക്രൗണ്‍ കോടതി ജഡ്‌ജി വഞ്ചകി എന്നാണ്‌ ഗെയ്‌ലിനെ വിശേഷിപ്പിച്ചത്‌. നിയമപരമായ പ്രശ്‌നം മൂലം കാമുകിയുടെ പേര്‌ ഗെയ്‌ല്‍ വെളിപ്പെടുത്തിയില്ല.

Top