തന്ത്രി കുടുംബത്തിലെ പെൺകുട്ടി ശബരിമലയിൽ പോയിട്ടുണ്ട് !..പല മേല്‍ശാന്തിമാര്‍ക്കും വിവരം അറിയാമെന്നും വെളിപ്പെടുത്തൽ

കോഴിക്കോട്:പ്രായത്തിന്റെ നിബന്ധന ലംഘിച്ചുകൊണ്ട് തന്ത്രി കുടുംബത്തിലെ പെൺകുട്ടി ശബരിമലയിൽ പോയിട്ടുണ്ട് ! ശബരിമലയില്‍ കോടതി വിധിക്ക് മുന്‍പേ തന്നെ യുവതികള്‍ പോകാറുണ്ട് എന്ന് ഒരു വിഭാഗം അവകാശപ്പെടുന്നത് ഇക്കാര്യം ആണ് . എഴുത്തുകാരിയായ ലക്ഷ്മി രാജീവ് താന്‍ മുന്‍പ് പല തവണ ശബരിമലയില്‍ പോയിട്ടുണ്ടെന്നും അക്കാര്യം അവിടുത്തെ പല മേല്‍ശാന്തിമാര്‍ക്കും അറിയാമെന്നും വെളിപ്പെടുത്തിയിരിക്കുന്നു.സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ 10 വയസ്സിനും 50 വയസ്സിനും ഇടയില്‍ പ്രായമുള്ള ഏതെങ്കിലും യുവതി ശബരിമലയില്‍ എത്തുമോ എന്നതാണ് കേരളം കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ഉറ്റ് നോക്കുന്നത്. ശബരിമലയിലേക്ക് പോകാനെത്തിയ യുവതികള്‍ക്കൊന്നും കനത്ത പോലീസ് സുരക്ഷയില്‍ പോലും ഇതുവരെ അതിന് സാധിച്ചിട്ടില്ല.റെഡി ടു വെയ്റ്റ് സമരക്കാരിയായ ദീപ രാഹുല്‍ ഈശ്വര്‍ പങ്കെടുത്ത ചാനല്‍ ചര്‍ച്ചയില്‍ ഇക്കാര്യം പറഞ്ഞതായി ലക്ഷ്മി രാജീവ് ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നു.

പോസ്റ്റ് വായിക്കാം:

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അവസാനം അടി തെറ്റി ഞാനും വീണു…ഒരു ചാനൽ ചർച്ചയിൽ പങ്കെടുത്തു . സകലരും വിളിക്കുമ്പോൾ നിരസിച്ചു. അവസാനം ഒരു ചാനൽ – ഞാൻ ചോദിചു ദീപാ രാഹുൽ ഈശ്വർ വരുമെങ്കിൽ വരാം. ചാനൽ ഓടി നടന്നു അവരെ സംഘടിപ്പിച്ചു.

അഹങ്കാരത്തോടെ കയറി വന്നു. ഈ ഘട്ടത്തിൽ അതീവ സന്തുഷ്ട ആണെന്നും തന്ത്രി അവരോടൊപ്പം എന്നും പറഞ്ഞു. ഹിന്ദുമതം സംരക്ഷിക്കുകയാണ് ലക്‌ഷ്യം, ധർമ്മം സംരക്ഷിക്കുന്ന ഭർത്താവു പുറത്തു വരുമെന്നും ബാക്കി സംരക്ഷണം ഏറ്റെടുക്കുമെന്നും അവർ അറിയിച്ചു. കൂടെ കുറെ സാധാരണ സ്ത്രീ പുരുഷന്മാർ. എല്ലാവരും കൂടെ എന്നെ അലക്കി. തന്ത്രിയാണ് അയ്യപ്പന്റെ അച്ഛൻ- കൂടെ വന്ന മലയര വിഭാഗം അവരുടേതാണ് ക്ഷേത്രമെന്നു അന്തസ്സായി വാദിച്ചു. കൂടെ ഉണ്ടായിരുന്ന ഒരു ആൺകുട്ടിഅതീവ ഗംഭീരമായി സംസാരിച്ചു.deepa ees

എന്റെ കിളി പോയി. തന്ത്രസമുച്ചയം, ക്ഷേത്ര വിജ്ഞാന കോശം പീനൽ കോഡ്, എല്ലാം ഞാൻ അവിടെ വച്ച് തീയിട്ടു കളഞ്ഞാലോ എന്നാലോചിച്ചു. ഹിന്ദുമതത്തിന് അധിപൻ തന്ത്രി. ഹിന്ദു മതത്തെ തന്ത്രി സംരക്ഷിക്കും.

ഞാൻ തോറ്റു . അവസാനം ഒന്നു രണ്ടു ഊള ചോദ്യങ്ങൾ ചോദിക്കേണ്ടി വന്നു.

1 ആചാരം ഇന്ത്യൻ ഭരണഘടന നിർവചിക്കുന്നത് പഠിക്കുക. നിയമത്തിന്റെ പിൻബലമില്ലാത്ത ആചാരം ഒരു കുറ്റകൃത്യമാണ്.

ചുരിദാർ ആചാരമാണോ, സീരിയൽ കാണുക ഹിന്ദുവിന്റെ ആചാരമാണോ…ആലോചിക്കുക.

2 നിങ്ങൾ എന്തെങ്കിലും വായിച്ചിട്ടുണ്ടോ ദീപ? ഇല്ല. തന്ത്രസമുച്ചയം, ശേഷസമുച്ചയം, ക്ഷേത്രവിജ്ഞാന കോശം?ഞാൻ ഒരു സാധാരണക്കാരിയാണ്. നിങ്ങളെപ്പോലെ ഉള്ളവർ മാത്രമാണ് ഇങ്ങനെയൊക്കെ പറയുന്നത്. ഹിന്ദു മതത്തിന്റെ പുഴുക്കുത്താണ് നിങ്ങൾ. എനിക്ക് വിശ്വാസമാണ് വലുത്. എന്റെ മതം അത് സംരക്ഷിക്കുക എന്റെ ധർമ്മം .

മൂന്ന്. ചേച്ചി ശബരിമലയിൽ പോയിട്ടുണ്ടോ?

ഉണ്ട്. പൈസയോ വലിയ കാണിക്കകളോ സ്വാധീനമോ ഉണ്ടെങ്കിൽ ശബരിമലയിൽ പോകുക മാത്രമല്ല ദുബായിലേക്ക് പെട്രോൾ കയറ്റി അയക്കുക വരെ ചെയ്യാം. ഇതുവരെ ഈ രഹസ്യം സൂക്ഷിച്ചത് തന്ത്രിയോടുള്ള ബഹുമാനം കൊണ്ടാണ്.പോയില്ല പോകാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞത് തന്ത്രിയെ മാനം കെടുത്താതെ ഇരിക്കാനാണ്. ഇനിയത്തിന്റെ ആവശ്യമില്ല.

ദീപ നിങ്ങളുടെ ചെറിയ മകനെ ആരെങ്കിലും തട്ടിക്കൊണ്ടു പോയാൽ നിങ്ങൾ എന്ത് ചെയ്യും. നാമജപ ഘോഷയാത്ര നടത്തിയ ചേച്ചിയുടെ മകളെ മാനഭംഗപ്പെടുത്തിയാൽ നിങ്ങൾ എന്ത് ചെയ്യും.

പോലീസിൽ പറയും. എല്ലാരും ഒരേശബ്ദത്തിൽ. പിന്നെ കോടതി.

നിങ്ങൾ തന്ത്രിയുടെ അടുത്തേക്ക് പോകില്ല. പ്രശനം വയ്ക്കില്ല.

ചർച്ച തീർന്നു ഞാൻ ഓടി കാറിൽ കയറുകയാണ് ഉണ്ടായതു. എന്റെ മോൻ എന്റെ മോൻ എന്ന് പറഞ്ഞു ദീപ കരയുന്നത് കണ്ടപ്പോഴാണ് എനിക്കും തോന്നിയത് ഞാനും ഇങ്ങനെ പോയാൽ ഒരു ആക്ടിവിസ്റ് ആയേക്കുമെന്നു.കഴിഞ്ഞു.

ശബരിമല മേല്‍ശാന്തിയെ അറസ്റ്റ് ചെയ്യണമെന്ന് ലക്ഷ്മി രാജീവ്; താന്‍ പല പ്രാവശ്യം സന്നിധാനത്ത് പോയിട്ടുണ്ടെന്നും വെളിപ്പെടുത്തല്‍

ഇതുവരെ രഹസ്യം സൂക്ഷിച്ചു

ഞാൻ ഒരു സാധാരണക്കാരിയാണ്. നിങ്ങളെപ്പോലെ ഉള്ളവർ മാത്രമാണ് ഇങ്ങനെയൊക്കെ പറയുന്നത്. ഹിന്ദു മതത്തിന്റെ പുഴുക്കുത്താണ് നിങ്ങൾ. എനിക്ക് വിശ്വാസമാണ് വലുത്. എന്റെ മതം അത് സംരക്ഷിക്കുക എന്റെ ധർമ്മം. മൂന്ന്. ചേച്ചി ശബരിമലയിൽ പോയിട്ടുണ്ടോ? ഉണ്ട്. പൈസയോ വലിയ കാണിക്കകളോ സ്വാധീനമോ ഉണ്ടെങ്കിൽ ശബരിമലയിൽ പോകുക മാത്രമല്ല ദുബായിലേക്ക് പെട്രോൾ കയറ്റി അയക്കുക വരെ ചെയ്യാം. ഇതുവരെ ഈ രഹസ്യം സൂക്ഷിച്ചത് തന്ത്രിയോടുള്ള ബഹുമാനം കൊണ്ടാണ്. പോയില്ല പോകാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞത് തന്ത്രിയെ മാനം കെടുത്താതെ ഇരിക്കാനാണ്.

പോലീസിലോ തന്ത്രിക്ക് മുന്നിലോ ദീപ നിങ്ങളുടെ ചെറിയ മകനെ ആരെങ്കിലും തട്ടിക്കൊണ്ടു പോയാൽ നിങ്ങൾ എന്ത് ചെയ്യും. നാമജപ ഘോഷയാത്ര നടത്തിയ ചേച്ചിയുടെ മകളെ മാനഭംഗപ്പെടുത്തിയാൽ നിങ്ങൾ എന്ത് ചെയ്യും. പോലീസിൽ പറയും. എല്ലാരും ഒരേശബ്ദത്തിൽ. പിന്നെ കോടതി. നിങ്ങൾ തന്ത്രിയുടെ അടുത്തേക്ക് പോകില്ല. പ്രശനം വയ്ക്കില്ല. ചർച്ച തീർന്നു ഞാൻ ഓടി കാറിൽ കയറുകയാണ് ഉണ്ടായതു. എന്റെ മോൻ എന്റെ മോൻ എന്ന് പറഞ്ഞു ദീപ കരയുന്നത് കണ്ടപ്പോഴാണ് എനിക്കും തോന്നിയത് ഞാനും ഇങ്ങനെ പോയാൽ ഒരു ആക്ടിവിസ്റ് ആയേക്കുമെന്ന്. കഴിഞ്ഞു എന്നാണ് ഒരു പോസ്റ്റ്.

ഇപ്പോൾ വരണമോ അന്തസ്സായി വരണമോ

മറ്റൊരു പോസ്റ്റിൽ താനൊരു വിശ്വാസി ആണെന്നും ശബരിമലയിൽ പോകാനുളള ആഗ്രഹം മന്ത്രി കടകംപള്ളി സുരേന്ദ്രനുമായി സംസാരിച്ചുവെന്നും ലക്ഷ്മി രാജീവ് വ്യക്തമാക്കുന്നു.പോസ്റ്റ് ഇങ്ങനെ: കടകംപള്ളി സർ നോട് സംസാരിച്ചു. ഞാൻ വന്നാൽ കയറ്റുമോ . ഇപ്പോൾ വരണമോ അന്തസ്സായി വരണമോ എന്ന് അദ്ദേഹം ചോദിച്ചു. നിങ്ങള്ക്ക് എല്ലാവര്ക്കും വരാൻ സാധിക്കും ലക്ഷ്മി.ശ്രീകൃഷ്ണൻ മഹാഭാരത യുദ്ധം ജയിച്ചത് ആയുധം എടുക്കാതെയാണ്. അതുവരെ കള്ളം പറയാത്ത യുധിഷ്ഠിരന്റെ രഥം താഴ്ന്നുപോയ മഹാഭാരത യുദ്ധത്തോളം വലുതല്ല ഈ കീടങ്ങൾ അവിടെ കിടന്നു കാണിക്കുന്നത്. സത്യമാണ് ജയിക്കുക; അത് തോറ്റതായി ചരിത്രമേയില്ല. എനിക്കറിയാം. അത് എന്റെ മുഖ്യമന്ത്രിയുടെ വാക്കാണ്. അത് തെറ്റില്ല.deepa-rahul-easwar_710x400xt

വേണ്ട സുരക്ഷ ഇല്ല “ലോകോത്തരമായ തീര്‍ത്ഥാടന കേന്ദ്രമാണ് ശബരിമല. അവിടെ മതിയായ സെക്യൂരിറ്റി ചെക്കിങ് ഒന്നുമില്ല. അവിടെ ഇരിക്കുന്നവരുടെ കൈയില്‍ ബോംബുണ്ടോ എന്നൊന്നും അറിയില്ല. ഞാന്‍ അവിടെ ചെല്ലുക എന്നതാണ് അവരുടെയൊക്കെ ലക്ഷ്യം. എന്നെ കൊന്നുകളയില്ലെന്ന് ആരു കണ്ടു? ശബരിമലയില്‍ ഇപ്പോള്‍ ഉള്ള പരാജയമെന്ന് പറയുന്നത് വേണ്ട സുരക്ഷ ഇല്ലെന്നുള്ളതാണ്. തിരുപ്പതി മോഡലില്‍ ഒരു ചെക്കിങ് നടപ്പാക്കട്ടെ. സര്‍ക്കാര്‍ അത് കൊണ്ടുവരും വിശ്വാസികള്‍ ശബരിമലയില്‍ കയറുമെന്ന് തന്നെയാണ് എന്റെ വിശ്വാസം. പോലീസും മനുഷ്യരാണ് അതിനുള്ള സാവകാശം എനിക്ക് സര്‍ക്കാരിന് കൊടുത്തേ പറ്റൂ. ഞാന്‍ പോയിക്കഴിഞ്ഞാല്‍ എന്നെ അവര്‍ കൊല്ലുമെന്ന കാര്യം ഉറപ്പാണ്. ശബരിമലയില്‍ സ്ത്രീപ്രവേശനത്തെ ചൊല്ലി ഒരു മരണം നടന്നാല്‍ നമ്മള്‍ പരാജയപ്പെടും. സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഇപ്പോള്‍ സുരക്ഷാകാര്യത്തില്‍ അങ്ങനെയൊരു ഉറപ്പ് കിട്ടിയിട്ടില്ല. അവിടെ നില്‍ക്കുന്ന പോലീസുകാരുടെ സ്ഥിതി കൂടി നമ്മള്‍ ആലോചിക്കണം.

അവരും മനുഷ്യരാണ്. മൂന്ന് നാല് കിലോമീറ്റര്‍ നടന്ന് തളര്‍ന്ന് ഭക്ഷണമൊന്നും കിട്ടാതെയാണ് അവരുള്ളത്. എസ്റ്റാബ്ലിഷ്ഡ് ഭക്തയാണ് സേഫ് സോണുകളിലിരുന്ന് വര്‍ത്തമാനം പറയുന്ന പോലെയല്ല കാര്യങ്ങള്‍. ഭക്തയായ യുവതി ചെന്നാല്‍ കയറ്റുമെങ്കില്‍ ഞാന്‍ 47 വയസുള്ള സ്ത്രീയാണ്. കൂടാതെ ഞാനൊരു എസ്റ്റാബ്ലിഷ്ഡ് ഭക്തയാണ്. എനിക്ക് യാതൊരുവിധ ആക്ടിവിസവുമില്ല. സന്യാസം സ്വീകരിക്കാന്‍ കാത്തിരിക്കുന്ന ആളാണ് ഞാന്‍. എന്റെ ഒരു ആക്ഷനും ഹിന്ദു സനാതന മൂല്യങ്ങള്‍ക്കൊന്നും എതിരല്ല. അതുകൊണ്ട് തന്നെ എന്നെ ആര്‍ക്കും ചോദ്യം ചെയ്യാനാകില്ല. മതിയായ സുരക്ഷ വേണം അതുകൊണ്ട് ശബരിമലയില്‍ ഇപ്പോള്‍ മന്ത്രി പറഞ്ഞതനുസരിച്ച് എനിക്ക് പ്രവേശിക്കാന്‍ യാതൊരു പ്രശ്‌നമില്ല. പക്ഷേ എനിക്ക് മതിയായ സുരക്ഷ വേണം. അതല്ലാതെ അവിടെ കലാപമുണ്ടാക്കാന്‍ എനിക്ക് താല്‍പര്യമില്ല. തിരുപ്പതിയിലൊക്കെ ശക്തമായ സെക്യൂരിറ്റി ചെക്കപ്പുകളുണ്ട്. അതിനുള്ള ഉറപ്പ് സര്‍ക്കാര്‍ വരുത്തുമെന്നാണ് എന്റെ വിശ്വാസം അത് തന്നെയാണ് കടകംപള്ളി പറഞ്ഞതും”.

Top