ഭര്‍ത്താവിന്റെ രണ്ടാനച്ചുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട് ഗര്‍ഭം ധരിക്കാന്‍ സമ്മര്‍ദ്ദം ഭര്‍ത്താവിന്റെ വീട്ടില്‍ യുവതി നേരിട്ടുകൊണ്ടിരുന്ന ഞെട്ടിക്കുന്ന കാര്യങ്ങള്‍

പ്രവാസിയായ ഭര്‍ത്താവ് കഴിഞ്ഞ നവംബറിലാണ് സുമൈന എന്ന ഹൈദരാബാദ് കാരിയായ.പെണ്‍കുട്ടിയെ വാട്‌സാപ്പ് വഴി മുത്തലാഖ് ചൊല്ലിയത്. സുമൈനയുടെ പിറന്നാള്‍ ദിനത്തില്‍ ദുബായിലുള്ള ഭര്‍ത്താവ് അവള്‍ക്ക് നല്‍കിയ സമ്മാനമായിരുന്നു ആ മുത്തലാഖ്. ഭര്‍ത്താവിന്റെ വീട്ടില്‍ അവള്‍ക്ക് കഠിനമായ പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വന്നിരുന്നു.

ഭര്‍ത്താവിന്റെ മാതാവ് അവരുടെ രണ്ടാം ഭര്‍ത്താവുമായി ലൈംഗീകബന്ധത്തിലേര്‍പ്പെട്ട് ഗര്‍ഭം ധരിക്കാന്‍ തന്നെ നിര്‍ബന്ധിച്ചുവെന്ന് സുമൈന പരാതിയില്‍ പറയുന്നു. ഭര്‍ത്താവിനും ഇക്കാര്യം സമ്മതമായിരുന്നു. എന്നാല്‍ അതിനു യുവതി നിരസിച്ചതോടെ ക്രൂരമായ പീഡനങ്ങളാണ് ഏല്‍ക്കേണ്ടിവന്നത്. ആറ് ദിവസത്തോളം യുവതിയെ മുറിയില്‍ പൂട്ടിയിട്ടു. ഒടുവില്‍ പിതാവെത്തിയാണ് സുമൈനയെ മോചിപ്പിച്ചത്. ഭര്‍തൃമാതാവ് ആഭിചാര പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നുവെന്നും അവര്‍ ആരോപിക്കുന്നു. സനത്‌നഗര്‍ പോലീസ് സ്‌റ്റേഷനിലാണ് സുമൈന പരാതി നല്‍കിയിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top