ഭര്‍ത്താവിന്റെ കുടല്‍ പെട്ടിയിലാക്കി യുവതി യാത്ര ചെയ്ത പിടിയില്‍

വിയന്ന: ഭര്‍ത്താവിന്റെ കുടലുമായി യാത്ര ചെയ്ത യുവതി പിടിയില്‍. ഓസ്ട്രിയയിലെ ഗ്രാസ് എയര്‍പോര്‍ട്ടില്‍ കസ്റ്റംസ് പരിശോധനയ്ക്കിടെയാണ് യുവതി കുടുങ്ങിയത്. യുവതിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നി നടത്തിയ പരിശോധനയിലാണ് കുടല്‍ ഭാഗം കണ്ടെത്തിയത്. രണ്ട് സ്യുട്ട്‌കേസുകളിലായാണ് മുറിച്ചെടുത്ത കുടല്‍ വച്ചിരുന്നത്.gaza-airport

മൊറോക്കോയില്‍ നിന്ന് ഗ്രാസിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് യുവതി പിടിയിലായത്. തന്റെ ഭര്‍ത്താവ് വിഷം കഴിച്ച് മരിച്ചതാണെന്ന് സംശയിക്കുന്നുവെന്നും ഇക്കാര്യം ലാബില്‍ പരിശോധിച്ച് ഉറപ്പിക്കുന്നതിനും വേണ്ടിയാണ് കുടലുമായി യാത്ര ചെയ്തതെന്നും യുവതി ചോദ്യം ചെയ്യലില്‍ പറഞ്ഞു. യുവതി അറിയിച്ചത് പ്രകാരം ഒരു ഡോക്ടറെ വരുത്തി പരിശോധന നടത്തിയെങ്കിലും മൃതദേഹം കാണാതെ കൂടുതലൊന്നും പറയാനാകില്ലെന്ന് ഡോക്ടര്‍ പറഞ്ഞു. ഫോറന്‍സിക് പരിശോധനയ്ക്കായി കുടല്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തു. രാജ്യത്തെ നിയമപ്രകാരം യുവതി നിയമലംഘനമൊന്നും നടത്തിയിട്ടില്ലാത്തതിനാല്‍ ഇവര്‍ക്കെതിരെ കേസെടുത്തിട്ടില്ല.

Latest
Widgets Magazine