ഹൈന്ദവ അനാചാരങ്ങള്‍ക്കെതിരെയും ബീഫ് നിരോധനത്തിനെതിരെയും പ്രതികരിച്ച കന്നഡ എഴുത്തുകാരിക്ക് ഭീഷണി.

ബംഗലൂരു: ബീഫ് നിരോധനത്തിനെതിരെയും ഹൈന്ദവ അനാചാരങ്ങള്‍ക്കെതിരേയും പ്രതികരിച്ച കന്നഡ എഴുത്തുകാരിക്ക് ഭീഷണി. കന്നഡയിലെ പ്രശസ്ത എഴുത്തുകാരിയും സംവിധായികയുമായ ചേതനാ തീര്‍ഥഹള്ളിയെയാണ് ഫെയ്‌സ്ബുക്ക് പേജിലൂടെ ഭീഷണിപെ്പടുത്തിയത്. രണ്ടു ദിവസം മുമ്പു വന്ന ഭീഷണിയെത്തുടര്‍ന്ന് ചേതന ബംഗലൂരു ഹനുമന്ത്‌നഗര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. മധുസൂദന്‍ ഗൗഡ എന്നയാളാണ് ഭീഷണി മുഴക്കിയിരിക്കുന്നത്.അതിനിടെ ബലാത്സംഗ ഭീഷണി വന്നാലും എഴുത്ത് നിര്‍ത്തില്ലയെന്ന് ചേതന തീര്‍ത്ഥഹള്ളി പറഞ്ഞു.
ചേതനയുടെ പ്രവര്‍ത്തികളുടെ തികതഫലം അനുഭവിക്കേണ്ടിവരുമെന്നാണു ഭീഷണിപെ്പടുത്തിയത്. എഴുത്തു തുടര്‍ന്നാല്‍ ആക്രമിക്കുമെന്ന് പറഞ്ഞ് കഴിഞ്ഞ ഒരു വര്‍ഷമായി തനിക്ക് ഭീഷണി നേരിടേണ്ടി വരുന്നുണ്ടെന്ന് ചേതന പറയുന്നു. പകെഷ ഇവയൊന്നും കാര്യമാക്കിയിരുന്നില്‌ള. എന്നാല്‍ കന്നഡ എഴുത്തുകാരനായ കല്‍ബുര്‍ഗിയുടെ വധം മുന്നില്‍ കണ്ടാണ് പരാതിയുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചതെന്ന് അവര്‍ പറഞ്ഞു.
ബീഫ് നിരോധനത്തിനെതിരേ അടുത്തിടെ ബംഗളൂരുവില്‍ നടന്ന പ്രതിഷേധ റാലിയില്‍ ചേതന പങ്കെടുത്തിരുന്നു. നിരവധി പ്രസിദ്ധീകരണങ്ങളില്‍ ഹൈന്ദ അനാചാരങ്ങളെ എതിര്‍ത്ത് ലേഖനങ്ങളും എഴുതാറുണ്ട്. പരാതിയില്‍ എത്രയും പെട്ടെന്ന് നടപടികള്‍ സ്വീകരിക്കുമെന്ന് ബംഗളൂരു സൗത്ത് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ വ്യകതമാക്കി.

Top