ശബരിമല വിധിയില്‍ ഭയന്ന് ക്രിസ്തീയ സഭകളും: സ്ത്രീകള്‍ക്ക് വിലക്കുണ്ടായിരുന്ന മാരാമണ്‍ കണ്‍വെന്‍ഷനിലെ രാത്രിയോഗം നിര്‍ത്തലാക്കാന്‍ തീരുമാനം

തിരുവല്ല: ശബരിമല സ്ത്രീ പ്രവേശന വിധിയുടെ തുടര്‍ച്ചയായി കേരളത്തില്‍ മറ്റ് സ്ത്രീ വിരുദ്ധ ആചാരങ്ങളും മാറുന്നു. സ്ത്രീകള്‍ പങ്കെടുക്കുന്നതില്‍ വിലക്കുള്ള മാരാമണ്‍ കണ്‍വെന്‍ഷനാണ് മാറ്റത്തിന്റെ പാതയിലേയ്ക്ക് വരുന്നത്. സ്ത്രീകള്‍ക്ക് വിലക്കുണ്ടായിരുന്ന രാത്രിയോഗങ്ങള്‍ നടത്തേണ്ടന്ന് മാര്‍ത്തോമ സഭ തീരുമാനിച്ചു.

ഏഷ്യയിലെ ഏറ്റവും വലിയ ക്രിസ്തീയ കൂട്ടായ്മകളില്‍ ഒന്നാണ് മാരാമണ്‍ കണ്‍വെന്‍ഷന്‍. കണ്‍വെന്‍ഷന്റെ ഭാഗമായി നടത്തിയിരുന്ന രാത്രിയോഗങ്ങളില്‍ സ്ത്രീകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. ശബരിമല വിധിയില്‍ സ്ത്രീകള്‍ക്ക് യാതൊരു സാഹചര്യത്തിലും വിവേചനം പാടില്ലെന്ന നിലപാട് മാരാമണ്‍ കണ്‍വെന്‍ഷനും ബാധകമാകും. ഇതിനാലാണ് രാത്രിയോഗങ്ങള്‍ ഇനി നടത്തേണ്ടെന്ന് മാര്‍ത്തോമ്മ സഭ തീരുമാനിച്ചത്. സ്ത്രീകള്‍ക്ക് കൂടി പങ്കെടുക്കാവുന്ന വിധത്തില്‍ രാത്രിയോഗങ്ങളുടെ സമയം പുനഃക്രമീകരിക്കാനാണ് തീരുമാനം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നേരത്തേ 6.30ന് തുടങ്ങുന്ന സായാഹ്ന യോഗങ്ങളില്‍ പങ്കെടുക്കാന്‍ സ്ത്രീകള്‍ക്ക് അനുവാദമുണ്ടായിരുന്നില്ല. സായാഹ്ന യോഗങ്ങള്‍ ഇനിമുതല്‍ വൈകിട്ട് അഞ്ചിന് തുടങ്ങുമെന്ന് മാര്‍ത്തോമ്മാ സഭ വ്യക്തമാക്കി. 6.30ന് അവസാനിക്കുന്ന യോഗങ്ങളില്‍ സ്ത്രീകള്‍ക്കും പങ്കെടുക്കാം. സ്ത്രീകള്‍ക്കും പങ്കെടുക്കാവുന്ന വിധം യുവവേദി യോഗങ്ങള്‍ കോഴഞ്ചേരി പള്ളിയിലേക്ക് മാറ്റും. എട്ട് ദിവസം നീണ്ടുനില്‍ക്കുന്ന മാരാമണ്‍ കണ്‍വെന്‍ഷന്‍ പമ്പാ മണപ്പുറത്താണ് നടക്കുക.

Top