ഫേസ്ബുക്ക് പ്രേമം, ഒളിച്ചോട്ടം, അവസാനം കോടതിയില്‍ ബോധംകെട്ടു വീണു; കോവളത്ത് നിന്നും ഞെട്ടിക്കുന്ന ഒരനുഭവം

ഫേസ്ബുക്ക് കുടുംബ ബന്ധങ്ങള്‍ക്കിടയില്‍ വില്ലനാകുന്നുവോ? തിരുവനന്തപുരം കോവളത്താണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്. ഭര്‍ത്താവും രണ്ട് കുട്ടികളുമുള്ള വീട്ടമ്മയാണ് കാമുകനൊപ്പം ഒളിച്ചോടിയത്. എന്നാല്‍ ദുഖപര്യവസായി ആയിരുന്നു കാര്യങ്ങള്‍

ഭാര്യയെ കാണാനില്ലെന്ന് കാണിച്ച് ഭര്‍ത്താവ് കോവളം പോലീസില്‍ പരാതിപ്പെട്ടതിന് പിന്നാലെ വിശദമായ അന്വേഷണം നടത്തിയ പോലീസിന് ചില തുമ്പുകള്‍ ലഭിച്ചു. യുവതിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും പോലീസ് പരിശോധിച്ചു.

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട വ്യക്തിക്കൊപ്പം കറങ്ങുകയാണെന്ന് വിവരം ലഭിച്ച പോലീസ് ഒടുവില്‍ പലയിടത്തും കറങ്ങി നടക്കുന്നതിനിടെ ഇരുവരെയും കണ്ടെത്തി.തിരുവനന്തപുരം കോവളത്തായിരുന്നു സംഭവം.

ഭാര്യയും മൂന്ന് മക്കളുമടങ്ങുന്ന കുടുംബമുള്ള ആളായിരുന്നു കാമുകന്‍. എന്നിരുന്നാലും ഇയാള്‍ക്കൊപ്പം പോകണമെന്നായിരുന്നു യുവതിയുടെ ആവശ്യം. ഇരുവരെയും കോടതിയില്‍ ഹാജരാക്കി. കോടതി പോലീസിന്റെ വാദമെല്ലാം കേട്ട ശേഷം നിര്‍ണായകമായ തീരുമാനമെടുത്തു.

വീട്ടമ്മയായ യുവതിയെ ഭര്‍ത്താവിനൊപ്പം വിടുക എന്നതായിരുന്നു കോടതിയുടെ തീരുമാനം. കാമുകന്റെ കുടുംബ പശ്ചാത്തലം പരിശോധിച്ച ശേഷമാണ് കോടതി ഇങ്ങനെ തീരുമാനിച്ചത്. ഇതുകേട്ട യുവതി കോടതിക്കുള്ളില്‍ തന്നെ ബോധരഹിതയായി വീണു.

ഭര്‍ത്താവിനൊപ്പം പോകില്ല, കാമുകനൊപ്പവും തല്‍ക്കാലം പോകില്ല, പകരം മാതാവിനൊപ്പം പോകാം എന്നായിരുന്നു യുവതി ബോധം വീണ ശേഷം പോലീസിനെ അറിയിച്ചത്.

Latest
Widgets Magazine