കോഴിക്കോട് യുവതി വെടിയേറ്റ് മരിച്ചു

കോഴിക്കോട്: പൂഴിത്തോട്ടില്‍ യുവതി വെടിയേറ്റ് മരിച്ചു. മാവട്ടം പള്ളിക്കാം വീട്ടില്‍ ഷൈജിയാണ് മരിച്ചത്. ഇവരുടെ 16 വയസുകാരനായ മകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. കാട്ടില്‍ നിന്ന് കിട്ടിയ തോക്ക് പരിശോധിക്കുന്നതിനിടെ അപകടം നടന്നതെന്നാണ് സൂചന. ഇത് ആരുടെ തോക്കാണെന്ന് കണ്ടെത്താന്‍ പൊലീസ് അന്വേഷണം തുടങ്ങി.

Latest
Widgets Magazine