സ്ത്രീകളുടെ ഓര്‍ഗാസം, സത്യം പലത്

ബ്രെയിന്‍ സ്കാനിങ്ങ് വഴി നടത്തിയ പഠനത്തില്‍ രതിമൂര്‍ച്ഛാ വേളയില്‍ സ്ത്രീകളുടെ തലച്ചോറിന്‍റെ പല ഭാഗങ്ങളും നിശ്ചേതനമാകുന്നതായി കണ്ടെത്തി.സ്ത്രീകളിലെ രതിമൂര്‍ച്ഛയുടെ ജനിതക ബന്ധം സംബന്ധിച്ച ആദ്യ പഠനം അനുസരിച്ച് ജിനുകളിലെ മാറ്റം മൂലം 15 ശതമാനം സ്ത്രീകള്‍ക്കും രതിമൂര്‍ച്ഛയില്‍ പ്രയാസം നേരിടും. ചിലര്‍ക്ക് ഒരിക്കലും സെക്സില്‍ രതിമൂര്‍ച്ഛ ലഭിക്കില്ല.

ഇവൊലൂഷണറി ബയോളജിസ്റ്റുകളെ സംബന്ധിച്ച് സ്ത്രീകളിലെ രതിമൂര്‍ച്ഛ ഒരു പ്രഹേളികയാണ്. എന്തുകൊണ്ടാണ് ചില സ്ത്രീകള്‍ക്ക് രതിമൂര്‍ച്ഛ ലഭിക്കാത്തത് എന്നത് അവ്യക്തമാണ്. ലൈംഗിക ബന്ധത്തില്‍ ലഭിക്കാത്ത രതിമൂര്‍ച്ഛ സ്വയംഭോഗത്തില്‍ ലഭിക്കുന്നതെങ്ങനെയന്നതും കുഴപ്പിക്കുന്ന കാര്യമാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

1999 ലെ ഒരു സര്‍വ്വേ പ്രകാരം യുഎസിലെ 43 ശതമാനത്തോളം സ്ത്രീകള്‍ക്ക് ലൈംഗികമായ പ്രശ്നങ്ങള്‍ ഉണ്ട്. ഫിമെയില്‍ സെക്ഷ്വല്‍ ഡിസോര്‍ഡര്‍(എഫ്എസ്ഡി) സാധാരണമായ ഒരു പ്രശ്നമാണ്. ഇത് ആരോഗ്യപരമായ ഒരു തകരാറാണ്. ഇതിനുള്ള മരുന്ന് വികസിപ്പിക്കല്‍ നടന്നുകൊണ്ടിരിക്കുകയാണ്.

2008 ല്‍ ഒരു ഇറ്റാലിയന്‍ ഗവേഷണ ടീം ജി സ്പോട്ട് ഉള്ളതും ഇല്ലാത്തതുമായ സ്ത്രീകളുടെ ശാരീരിക ഘടന സംബന്ധിച്ച വ്യത്യാസം കണ്ടെത്തി. അന്നുമുതല്‍ ജി സ്പോട്ട് എങ്ങനെ ഉപയോഗിക്കണമെന്ന് സ്ത്രീകള്‍ക്ക് നിര്‍ദ്ദേശം നല്കുകയാണ് ഗവേഷകര്‍.

Top