ലോകത്തിലെ ശക്തമായ സംസ്‌കാരം മതമല്ല ലൈംഗീകതയാണ്: രാം ഗോപാല്‍ വര്‍മ്മയുടെ ചിത്ത്രതിനെതിരെ വനിതാ സംഘടനകള്‍; കമ്മ്യൂണിസ്റ്റ് സംഘടനകളും പ്രതിഷേധത്തില്‍

പ്രസിദ്ധ പോണ്‍ താരം മിയ മല്‍ക്കോവ അഭിയിക്കുന്ന രാംഗോപാല്‍ വര്‍മ്മ ചിത്രമായ ഗോഡ്, സെക്സ് ആന്റ് ദ ട്രൂത്തിനെതിരെ വനിതാ സംഘടനകള്‍. സദാചാര പ്രശ്‌നമം കാരണമാണ് സംഘടനകള്‍ ചിത്രത്തിനെതിരെ തിരിയുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ നഗ്നയായിരിക്കുന്ന മിയയെ സംഘടനാക്കാര്‍ക്ക് അത്ര പിടിച്ചിട്ടില്ല. ട്രൈലര്‍ വന്‍ വിവാദമാകുകയാണിപ്പോള്‍.

സംവിധായകന്റെ കോലം കത്തിച്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭാഗമായ ഓള്‍ ഇന്ത്യ ഡെമോക്രാറ്റിക് വിമന്‍ അസോസിയേഷന്‍ പ്രതിഷേധിച്ചു. ദൈവവും ലൈംഗികതയും തമ്മിലെന്ത് ബന്ധമാണ് ഉള്ളതെന്ന് വനിതാ സംഘടനയുടെ ഭാരവാഹികള്‍ ചോദിക്കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബിജെപിയുടെ വനിതാ സംഘടനയായ മഹിള മോര്‍ച്ചയും ചിത്രത്തിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. രാം ഗോപാല്‍ വര്‍മ എന്ത് സന്ദേശമാണ് ജനങ്ങള്‍ക്ക് നല്‍കുന്നതെന്ന് സംവിധായകന്‍ വ്യക്തമാക്കണമെന്ന് സംഘടനയുടെ നേതാവ് കെ. നാഗലക്ഷ്മി പറയുന്നു.

ലണ്ടനില്‍ നിന്നുള്ള പോണ്‍ താരം മിയ മല്‍ക്കോവയാണ് ഗോഡ്, സെക്സ് ആന്റ് ദ ട്രൂത്തില്‍ പ്രധാനവേഷത്തിലെത്തുന്നത്. സണ്ണി ലിയോണിന് ശേഷം ഒരു ഇന്ത്യന്‍ ഫീച്ചര്‍ സിനിമയില്‍ വേഷമിടുന്ന രണ്ടാമത്തെ പോണ്‍താരമാണ് മിയ. ചിത്രത്തിന്റെ ട്രെയിലര്‍ വന്‍ വിവാദങ്ങള്‍ക്ക് തുടക്കമിട്ട് കഴിഞ്ഞു.

സ്ത്രീസമത്വവാദത്തെക്കുറിച്ച് ഒരു പോണ്‍ നടിയുടെ കാഴ്ചപ്പാട് എങ്ങനെയണെന്ന് പുറത്തിറങ്ങിയ ട്രെയിലറില്‍ ചിത്രീകരിച്ചിരിക്കുന്നത്. ലൈംഗികത, മതം, സദാചാരം ഇവയെക്കുറിച്ച് മിയ വാചാലയാകുന്നു. സ്വാഭാവിക വികാരമായ ലൈംഗികതയെ മത വ്യാഖ്യാനങ്ങള്‍ മൂടിവച്ചിരിക്കുന്നുവെന്ന് മിയ പറയുന്നു.

ലൈംഗികതയെക്കുറിച്ച് വളരെ ധീരമായ നിലപാടുകളാണ് മിയ മുന്നോട്ട് വയ്ക്കുന്നത്. ലോകത്തിലെ ഏറ്റവും ശക്തമായ സംസ്‌കാരം മതമല്ല, അത് ലൈംഗികതയാണ്- ലോക പ്രശസ്ത അഡല്‍ട്ട് മാഗസിന്റെ പ്രസാധകനായിരുന്ന ഹ്യൂ ഹെഫ്‌നറുടെ വാക്യങ്ങള്‍ ഇവിടെയും ആവര്‍ത്തിക്കുന്നു. സ്ത്രീയെന്നാല്‍ കേവലം വസ്തുവല്ല. അങ്ങനെ ചിന്തിക്കുന്നവര്‍ ഒന്നിനും കൊള്ളാത്തവരാണ്- മിയ പറയുന്നു.

Top