രണ്ട് മക്കളുടെ അമ്മയായ ഇരുപത്തെട്ടുകാരി 21 വയസുള്ള പട്ടാളക്കാരനൊപ്പം നാടുവിട്ടു; ഇരുവരും ഡല്‍ഹിയിലെത്തിയതായി സൂചന

കണ്ണൂര്‍: വിവാഹിതയും രണ്ട് കുഞ്ഞുങ്ങളുടെ അമ്മയുമായ യുവതി ഭര്‍ത്താവിനെ ഉപേക്ഷിച്ച് പട്ടാളക്കാരനൊപ്പം മുങ്ങി. 28 വയസ്സുള്ള ഭര്‍തൃമതിയാണ് 21കാരനായ പട്ടാളക്കാരനൊപ്പം നാടുവിട്ടത്. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ പിതാവ് പയ്യാവൂര്‍ പോലീസില്‍ പരാതി നല്‍കി.

കഴിഞ്ഞ വ്യാഴാഴ്ച്ച രാത്രി വീട്ടില്‍ രണ്ട് മക്കളോടൊപ്പം ഉറങ്ങാന്‍ കിടന്ന യുവതിയെ പിന്നീട് കാണാതാവുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.

സൈനികനോടൊപ്പം ഗുജറാത്തിലേക്ക് പോയതായി സംശയിക്കുന്നതായും പിതാവിന്റെ പരാതിയിലുണ്ട്. സംഭവത്തില്‍ എസ് ഐ ജോണ്‍സന്റെ നേതൃത്വത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ ഇരുവരും ഡല്‍ഹിയിലെത്തിയതായാണ് സൂചന.

Latest
Widgets Magazine