സ്ത്രീകള്‍ പുരുഷന്‍മാരെ ലൈംഗികപീഡനത്തിന് ഇരയാക്കുന്നതിന് പിന്നിലെ തന്ത്രങ്ങള്‍

പുരുഷന്‍മാര്‍ സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുന്നതിന് ബലാത്സംഗം എന്നാക്കെ നാം കേള്‍ക്കാറുണ്ട്. പുരുഷന്‍മാര്‍ സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുന്നതിന് ബലാത്സംഗം എന്നു വിളിക്കും. എന്നാല്‍ അടുത്ത കാലത്തായി സ്ത്രീകള്‍ പുരുഷന്മാരെ പീഡിപ്പിക്കുന്ന തരത്തിലുള്ള വാര്‍ത്തകളും നമ്മള്‍ മാധ്യമങ്ങളില്‍ വായിക്കാറുണ്ട്. സ്ത്രീകള്‍ പുരുഷന്‍മാരെ ലൈംഗികപീഡനത്തിന് ഇരയാക്കുന്നതിന് പിന്നില്‍ എന്താണ്?.

ഈ വിഷയത്തെക്കുറിച്ച് ലണ്ടനില്‍ നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ട് ചര്‍ച്ചയാകുകയാണ്. ലണ്ടനിലെ ലങ്കാസ്റ്റര്‍ സര്‍വ്വകലാശാലയിലാണ് ഇതുസംബന്ധിച്ച് പഠനം നടത്തിയത്. പുരുഷന്‍മാരെ ലൈംഗികമായി പീഡിപ്പിക്കുന്നതിനായി സ്ത്രീകള്‍ പ്രയോഗിക്കുന്ന തന്ത്രങ്ങളാണ് പഠനവിധേയമാക്കിയത്. ബ്ലാക്ക്മെയില്‍, ഭീഷണി, കള്ളം, അപമാനിക്കല്‍ ഇങ്ങനെ പലതരത്തിലുള്ള തന്ത്രങ്ങള്‍ പ്രയോഗിച്ചാണ് പുരുഷന്‍മാരെ സ്ത്രീകള്‍ ലൈംഗികമായി പീഡിപ്പിക്കുന്നതെന്ന് പഠനത്തില്‍ പറയുന്നു. ആയുധങ്ങള്‍ ഉപയോഗിച്ച് ഭയപ്പെടുത്തി പീഡിപ്പിക്കുന്ന സംഭവങ്ങളുമുണ്ട്. ഇത്തരമൊരു വിഷയത്തില്‍ ആധികാരികമായി നടക്കുന്ന ആദ്യപഠനമാണിതെന്നാണ് ഗവേഷകരുടെ വാദം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ലങ്കാസ്റ്റര്‍ സര്‍വ്വകലാശാലയിലെ സിയോഭാന്‍ വിയറുടെ നേതൃത്വത്തിലാണ് പഠനം നടത്തിയത്. ബ്രിട്ടനില്‍ പ്രായംകുറഞ്ഞ ആണ്‍കുട്ടികള്‍ ഇത്തരം പീഡനത്തിന് ഇരയാകുന്നുവെന്ന വാര്‍ത്തകള്‍ കൂടുതലായി വന്നുതുടങ്ങിയ പശ്ചാത്തലത്തിലാണ് ഇതേക്കുറിച്ച് പഠനം നടത്താന്‍ തീരുമാനിച്ചത്. ഏഷ്യയില്‍നിന്ന് ഉള്‍പ്പടെ വിദേശരാജ്യങ്ങളില്‍നിന്ന് ഉപരിപഠനത്തിനായി ബ്രിട്ടനില്‍ എത്തുന്ന വിദ്യാര്‍ത്ഥികളും ഇത്തരം പീഡനത്തിന് ഇരയാകുന്നതായി കണ്ടെത്തിയിട്ടുണ്ട്.

Top