പൂഞ്ഞാറൻ കുടുങ്ങി !.. പി.സി.ജോർജ് ദിലിയിൽ ഹാജരായേ പറ്റൂ, കടുത്ത തീരുമാനവുമായി വനിതാ കമ്മീഷൻ

ന്യൂഡൽഹി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോക്ക്  എതിരെ പരാതി നല്‍കിയ കന്യാസ്ത്രീയെ അപമാനിച്ച സംഭവത്തില്‍ വിശദീകരണം തേടിയതിനെ പരിഹസിച്ച പിസി ജോര്‍ജ് എംഎല്‍എക്ക്  അതിശക്തമായ    മറുപടിയുമായി ദേശീയ വനിതാ കമ്മീഷന്‍ .  സ്ത്രീകള്‍ക്കെതിരെ ഇത്രയും മോശമായ പരാമര്‍ശങ്ങള്‍ നടത്തുന്ന ആളില്‍ നിന്ന് ഇതില്‍ കൂടുതലൊന്നും പ്രതീക്ഷിക്കുന്നില്ലെന്നും കമ്മീഷൻ വ്യക്തമാക്കി .പി.സി. ജോർജിന്  വരുമാനമൊന്നും ഇല്ലെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ യാത്രാക്കൂലിയും താമസ ചെലവും നല്‍കാമെന്നും ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ പറ‍ഞ്ഞു.

ദില്ലിക്ക് വരില്ലെന്ന ജോർജിന്റെ നിലപാടിനു കേന്ദ്ര വനിതാ കമ്മീഷന്റെ ചുട്ട മറുപടി. വന്നേ പറ്റൂ. രാജ്യത്തേ നിയമങ്ങൾ എല്ലാവർക്കും ബാധകമാണ്‌. വണ്ടികൂലി ഇല്ലേൽ പണം തരാം. പക്ഷേ വണ്ടി കൂലിക്ക് നിവർത്തിയില്ലെന്ന് എഴുതി ഒപ്പിട്ട് തരണം. ദേശീയ വനിതാ കമ്മീഷൻ  അധ്യക്ഷ രേഖാ ശർമ്മ പറഞ്ഞു.. യാത്രാ ചിലവിനായി പണമില്ലെന്ന് എഴുതി നൽകിയാൽ യാത്രാ ചിലവ് നൽകാം. ഇരയായ കന്യാസ്‌ത്രീയെ പരിഹസിച്ച പി സി ജോർജ്ജിൽ നിന്നും ഇതിൽ കൂടുതലൊന്നും പ്രതീക്ഷിക്കുന്നില്ലെന്നും രേഖാ ശർമ്മ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ചുരുക്കത്തിൽ പൂഞ്ഞാർ രാജാവ് ചെന്നുപെട്ടത് സിംഹ കൂട്ടിലെന്നു തന്നെ പറയാം. അതു പോലെ കുടുങ്ങിയിരിക്കുന്നു.ജലന്ധർ ബിഷപ്പ് പീഡിപ്പിച്ചുവെന്ന കന്യാസ്ത്രീയുടെ പരാതിയിൽ വളരെ മോശമായ രീതിയിൽ പ്രതികരിച്ച സംഭവത്തിൽ നേരിട്ടു ഹാജരാകാൻ നിർദേശിച്ച വനിത കമ്മിഷനോട് യാത്രാ ബത്ത നൽകിയാൽ വരാമെന്ന് പി സി ജോർജ് എംഎൽഎ പറഞ്ഞതിന് മറുപടിയുമായാണ് രേഖാ ശർമ്മ രംഗത്തുവന്നിരിക്കുന്നത്.

ജലന്തർ ബിഷപ്പിനെതിരെയുള്ള പരാതിയിൽ കന്യാസ്ത്രീക്കെതിരെ ടിഎയും ഡിഎയും അയച്ചു തന്നാൽ ദില്ലിയില്‍ പോകുന്നത് നോക്കാം., അല്ലെങ്കിൽ അവർ കേരളത്തിലേക്ക് വരട്ടേ. തനിക്ക് നോട്ടീസ് ലഭിച്ചിട്ടില്ല. ലഭിച്ച് കഴിഞ്ഞ് വിശദമായി പിന്നീട് പറയാമെന്നും അദ്ദേഹം പറഞ്ഞിരുന്നു. വനിതാ കമ്മീഷന്‍റേത് ഉത്തരവല്ല. അവര്‍ക്ക് എനിക്കെതിരെ കേസെടുക്കാനാവില്ല. ഇപ്പോള്‍ അയച്ചിരിക്കുന്നത് ഹാജരാകണമെന്നുള്ള റിക്വസ്റ്റാണ്. ഇക്കാര്യത്തില്‍ പോകണോ വേണ്ടയോ താന്‍ തീരുമാനിക്കുമെന്നുമായിരുന്നു പിസി ജോര്‍ജിന്‍റെ പ്രതികരണം.

 

Top