ലോകകപ്പ് മത്സരത്തിനിടയില്‍ ആശങ്ക ; സൗദി അറേബ്യന്‍ താരങ്ങള്‍ സഞ്ചരിച്ച വിമാനത്തില്‍ തീപിടുത്തം

റോസ്‌തോവ് ഓണ്‍ ഡോണ്‍: ലോകകപ്പ് ആഘോഷത്തിനിടെ ഏവരേയും ആശങ്കയിലാഴ്ത്തി വിമാനത്തില്‍ തീപിടുത്തം. സൗദി അറേബ്യന്‍ താരങ്ങള്‍ സഞ്ചരിച്ച വിമാനത്തിനാണ് തീപിടിച്ചത്. എന്‍ജിന് തീപിച്ചതിനാല്‍ വിമാനം അടിയന്തരമായി താഴെയിറക്കി. അതേസമയം, ആശങ്കവേണ്ടെന്നും താരങ്ങള്‍ സുരക്ഷിതരാണെന്നും സൗദി ഫുട്‌ബോള്‍ അസോസിയേഷന്‍ വ്യക്തമാക്കി.

ഫിഫ ലോകകപ്പില്‍ തങ്ങളുടെ രണ്ടാം ഗ്രൂപ്പ് മത്സരത്തിനായി സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ നിന്ന് റോസ്‌തോവ് ഓണ്‍ ഡോണിലേക്കുള്ള യാത്രയ്ക്കിടെയാണ് വിമാനത്തിന് തീപിടിച്ചത്. എന്നാല്‍, തീപിടുത്തമായിരുന്നില്ലെന്നും  പക്ഷി വന്നിടിച്ചത് കൊണ്ടുള്ള പിഴവാണെന്നും വിമാന കമ്പനികള്‍ വിശദീകരിച്ചു. വിമാനത്തിന്റെ എന്‍ജിന്  തീപിടിക്കുന്ന ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ടെങ്കിലും ഇതേകുറിച്ച് കൂടുതല്‍ വ്യക്തത ലഭ്യമല്ല. ബുധനാഴ്ച ഉറുഗ്വായ്‌ക്കെതിരെയാണ് സൗദിയുടെ രണ്ടാം മല്‍സരം.

ലോകകപ്പിന്റെ ആദ്യ ആഴ്ചകളില്‍ ഉയര്‍ന്നത്‌ 300 കോടിയുടെ ഫ്‌ളക്‌സുകള്‍: വമ്പന്മാര്‍ പുറത്തായപ്പോള്‍ ആവേശവും കെട്ടടങ്ങി ലോകകപ്പ് തത്സമയ റിപ്പോര്‍ട്ടിംഗിനിടെ മാധ്യമപ്രവര്‍ത്തകയ്ക്ക് പരസ്യ ചുംബനം ; വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ലോകകപ്പ് കാണാന്‍ അന്യഗ്രഹ ജീവികളോ… റഷ്യന്‍ ലോകകപ്പ് വേദിയ്ക്ക് മുകളില്‍ ഏവരേയും ഞെട്ടിക്കുന്ന അത്ഭുത കാഴ്ച സുഹൃത്തിന്റെ കട്ടൗട്ടുമായി ലോകകപ്പ് കാണെത്തി നാലംഗ സംഘം; സുഹൃത്തിനെ കൂട്ടാതെ കട്ടൗട്ട് മാത്രം കൊണ്ടുവരാൻ ഒരു കാരണമുണ്ട് ഇന്ന് ഉപയോഗിക്കുന്നതല്ല ആദ്യത്തെ ലോകകപ്പ്; ഇന്നത്തെ ട്രോഫിക്ക് പറയാനുള്ളത് മറ്റൊരു കഥ…
Latest
Widgets Magazine