ലോകകപ്പ് യോഗ്യതാ റൗണ്ട്: ഇക്വഡോറിനു മൂന്നാം വിജയം

ക്വിറ്റോ: ലാറ്റിനമേരിക്കന്‍ മേഖലാ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഇക്വഡോറിന് തുടര്‍ച്ചയായ മൂന്നാം വിജയം. ഇന്നലെ പുലര്‍ച്ചെ നടന്ന മത്സരത്തില്‍ ഉറുഗ്വെയെയാണ് ഇക്വഡോര്‍ പരാജയപ്പെടുത്തിയത്. സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ഇക്വഡോര്‍ വിജയം രുചിച്ചത്.

കളിയുടെ 23ാം മിനിറ്റില്‍ ഫിലിപ്പെ കാസിയോഡോയും 59ാം മിനിറ്റില്‍ ഫിഡല്‍ മാര്‍ട്ടിനസും ആതിഥേയര്‍ക്കായി ഗോളുകള്‍ നേടിയപ്പോള്‍ ഉറുഗ്വെയുടെ ആശ്വാസഗോള്‍ 49ാം മിനിറ്റില്‍ സ്റ്റാര്‍ സ്‌ട്രൈക്കര്‍ എഡിസണ്‍ കവാനി സ്വന്തമാക്കി. കളിച്ച മൂന്ന് കളികളും വിജയിച്ച് 9 പോയിന്റുമായി ഇക്വഡോറാണ് മേഖലയില്‍ ഒന്നാമത്. ആറ് പോയിന്റുള്ള ഉറുഗ്വെ മൂന്നാമതാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മറ്റൊരു മത്സരത്തില്‍ കോപ്പ അമേരിക്ക ചാമ്പ്യന്മാരായ ചിലി സമനിലകൊണ്ട് തൃപ്തരായി. സാന്റിയാഗോയിയെ നാഷണല്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ കൊളംബിയയാണ് ചിലിയെ 11ന് തളച്ചത്. ചിലിക്ക് വേണ്ടി 44ാം മിനിറ്റില്‍ അര്‍ട്ടൂറോ വിദാലും കൊളംബിയക്കായി 67ാം മിനിറ്റില്‍ ജെയിംസ് റോഡ്രിഗസും ലക്ഷ്യം കണ്ടു. മൂന്ന് കളികളില്‍ നിന്ന് ഏഴ് പോയിന്റുമായി ചിലി രണ്ടാമതും 4 പോയിന്റുള്ള കൊളംബിയ അഞ്ചാം സ്ഥാനത്തുമാണ്.

മറ്റൊരു കല്‍യില്‍ വെനസ്വേലയെ പരാജയപ്പെടുത്തി ബൊളീവിയ ആദ്യ വിജയം നേടി. ലാ പാസില്‍ നടന്ന മത്സരത്തില്‍ രണ്ടിനെതിരെ നാല് ഗോളുകള്‍ക്കായിരുന്നു ബൊളീവിയന്‍ വിജയം. ബൊളീവിയക്ക് വേണ്ടി റോഡ്രിഗോ റാമെല്ലോ രണ്ട് ഗോളുകള്‍ നേടി. ജുവാന്‍ കാര്‍ലോസ് ആര്‍സെ, റൂഡി കാര്‍ഡോസോ എന്നിവരാണ് മറ്റ് സ്‌കോറര്‍മാര്‍. വെനസ്വേലക്ക് വേണ്ടി മരിയോ റന്‍ഡനും ബ്ലാന്‍കോയും ലക്ഷ്യം കണ്ടു.

Top