നടിമാരുടെ ജീവിതം അറിഞ്ഞത് ; നഗ്‌നതയേക്കുറിച്ച് അളിഞ്ഞ സദാചാര ബോധമാണ്. നായികമാരുടെ സദാചാരബോധത്തെ കുറിച്ച് സിവി ബാലകൃഷ്ണന്‍

കൊച്ചി:നടിമാര്‍ അവരുടെ ജീവിതം എത്ര അളിഞ്ഞതാണെങ്കിലും സിനിമയ്ക്ക് പുറത്ത് അവരുണ്ടാക്കാന്‍ ശ്രമിക്കുന്നൊരു ഇമേജുണ്ട്. സിനിമാ നായികമാരുടെ സദാചാരബോധത്തെ കുറിച്ചു വിവാദ പരാമര്‍ശവുമായി ഏഴുത്തുകാരനും തിരക്കാഥകൃത്തുമായ സി വി ബാലകൃഷ്ണന്‍. എത്ര അളിഞ്ഞസ്വഭാവമാണെങ്കിലും സിനിമയില്‍ എത്തുമ്പോള്‍ അവര്‍ക്കു നഗ്‌നതയേക്കുറിച്ച് അളിഞ്ഞ സദാചാര ബോധമാണെന്നായിരുന്നു അദ്ദേഹത്തിന്റെ പരമര്‍ശം. എസ്. ദുര്‍ഗയുമായി ബന്ധപ്പെ ഒരു ചാനല്‍ പരിപാടിക്കിടയിലാണ് സിവി ബാലകൃഷ്ണന്റെ വിവാദ പരാമര്‍ശം.

എസ് ദുര്‍ഗ്ഗയില്‍ ഒരുപാട് ന്യൂഡിറ്റി ഉണ്ട്. അതില്‍ രണ്ട് പരിമിതികളുണ്ട്. നമ്മുടെ അഭിനേത്രികള്‍ എത്രത്തോളം ഇതുമായി സഹകരിക്കാം എന്നുള്ളത്. നമ്മുടെ ഇവിടുത്തെ നായികമാര്‍ ഈ ഒരു ബോധം അവര്‍ക്കില്ലെന്നും അദ്ദേഹം പറയുന്നു. നടികളുടെ ഒരു തരത്തിലുള്ളൊരു സദാചാര ബോധമുണ്ട്. അവര്‍ സ്വര്‍ണ്ണക്കടത്ത് നടത്തും, നക്ഷത്രവേശ്യാലയം നടത്താം ഇതൊക്കെ നടത്തിക്കഴിഞ്ഞാലും സിനിമയിലൂടെ വേറൊരു തരത്തിലുള്ള ഇമേജ് അവര്‍ ഉണ്ടാക്കാന്‍ ശ്രമിക്കും എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.ദുര്‍ഗ എന്നുള്ളത് ഒരു പേരുമാത്രമാണ് അങ്ങനെയാണെങ്കില്‍ ഇന്ത്യയിലെ പേരുകളൊന്നും നമ്മുക്ക് ഉപയോഗിക്കാന്‍ കഴിയില്ല, മിക്കവാറും പേരുകളും ദൈവത്തിന്റെ പേരുകളാണ് കാലത്തിനനുസരിച്ചു ചിന്ത നമ്മളിലേയ്ക്കു വരണം എന്നും ബാലകൃഷ്ണന്‍ പറയുന്നു.

Latest
Widgets Magazine