ലോകത്തിലെ ഏറ്റവും വിരൂപിയായ പൂച്ച; ആരാധകരുടെ എണ്ണം ഞെട്ടിക്കുന്നത്

ലോകത്തിലെ ഏറ്റവും വൃത്തികെട്ട രൂപമുള്ള പൂച്ചയായാണ് പലരും സെര്‍ദാനെ കരുതിയിരുന്നത്. ചുക്കുഞ്ഞിച്ചുളിഞ്ഞ ദേഹവുമായൊരു രൂപം. ശരീരത്തില്‍ പേരിനുപോലും രോമമില്ല. പുറത്തേക്ക് ചാടാന്‍ വെമ്പി നില്‍ക്കുന്ന പച്ച നിറത്തിലുള്ള ഉണ്ടക്കണ്ണുകള്‍. ഒരു അന്യഗ്രഹ ജീവിയുടെ രൂപവും ഭാവവും. എന്നാല്‍ ഇന്ന് ആരാധകരുടെ പ്രളയമാണ് സെര്‍ദാന് ചുറ്റും.

കക്ഷി ലോകത്തില്‍ ഏറ്റവും ആരാധകരുള്ള പൂച്ചയാണ്. ഇന്‍സ്റ്റഗ്രാമില്‍ 6, 00,000 ഫോളോവേഴ്‌സുള്ള അഞ്ച് വയസ് പ്രായമുള്ള കനേഡിയന്‍ സ്പാനിക്‌സ് വിഭാഗത്തില്‍പ്പെട്ട സെര്‍ദാന്‍ എന്ന പൂച്ച. 2013ല്‍ സ്വിറ്റ്‌സര്‍ലാന്റിലാണ് ജനനം. അപൂര്‍വ്വമായ ശരീരം കണ്ട് നടുങ്ങിയ വീട്ടുകാര്‍ സെര്‍ദാനെ ഉപേക്ഷിക്കുകയായിരുന്നു. തുടര്‍ന്നാണ് ഇപ്പോഴത്തെ ഉടമ ഫ്‌ലലിപ്പി സെര്‍ദാനെ ഏറ്റെടുത്തത്.

അവനെ കണ്ടപ്പോള്‍ത്തന്നെ എനിക്കൊരുപാട് ഇഷ്ടമായി. മടക്കുകളോടു കൂടിയ പിങ്ക് സ്‌കിന്‍.. നീല സമുദ്രത്തെ തോന്നിപ്പിക്കുന്ന കണ്ണുകള്‍ … ഇതൊക്കെ തന്നെയാണ് അവനെ സ്വന്തമാക്കാന്‍ കാരണമെന്ന് സെര്‍ദാന്റെ ഉടമ ഫ്ല്ലിപ്പി പറയുന്നു. അവന്റെ ഓരോ ദിവസത്തെയും പടങ്ങള്‍ സാമൂഹിക മാദ്ധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യലാണ് സെര്‍ദാന്റെ ഉടമയുടെ പ്രധാന വിനോദം. അങ്ങനെ സെര്‍ദാന്‍ സൂപ്പര്‍ സ്റ്റാറായി.

Latest
Widgets Magazine