യമഹ ‘സല്യൂട്ടൊ ആര്‍ എക്‌സ്’ വിപണിയില്‍

ഒരു കാലത്ത് നിരത്തുകള്‍ അടക്കിവാണ യമഹ ആര്‍ എക്‌സ് 100 ന്റെ പേരില്‍ പുതിയ യമഹ ആര്‍ എകസ്. യമഹ മോട്ടോര്‍ ഇന്ത്യയുടെ പുതിയ മോഡലായ ‘സല്യൂട്ടൊ ആര്‍ എക്‌സ്’ വിപണിയിലെത്തി. 46,400 രൂപയാണ് ഡല്‍ഹിയിലെയും മുംബൈയിലെയും വില കേരള വിപണിയിലും ഇതിനടുത്ത് തന്നെയായിരിക്കും വില.

സ്‌റ്റൈല്‍ സമ്പന്നമായ കമ്യൂട്ടര്‍ മോട്ടോര്‍സൈക്കിള്‍ ആഗ്രഹിക്കുന്നവരെയാണു ‘സല്യൂട്ടൊ ആര്‍ എക്‌സി’ലൂടെ യമഹ നോട്ടമിടുന്നത്. ഇന്ത്യന്‍ യുവാക്കളുടെ മോഹങ്ങള്‍ക്ക് യമഹ നല്‍കുന്ന പരിഗണനയുടെ പ്രതിഫലനമാണു പുതിയ ‘സല്യൂട്ടൊ ആര്‍ എക്‌സ്’ എന്നു യമഹ മോട്ടോര്‍ ഇന്ത്യ മാനേജിങ് ഡയറക്ടര്‍ മസാകി അസാനൊ അവകാശപ്പെട്ടു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നിലവില്‍ നിരത്തിലുള്ള ‘സല്യൂട്ടൊ 125’ ബൈക്കിന്റെ രൂപകല്‍പ്പന പിന്‍പറ്റിയാണു ‘സല്യൂട്ടൊ ആര്‍ എക്‌സി’ന്റെ വരവ്. ബൈക്കിലെ 110 സി സി, നാലു സ്‌ട്രോക്ക്, ഇരട്ട വാല്‍വ്, എയര്‍ കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എന്‍ജിന് 7,000 ആര്‍ പി എമ്മില്‍ 7.4 ബി എച്ച് പി വരെ കരുത്തും 4,500 ആര്‍ പി എമ്മില്‍ 8.5 എന്‍ എം വരെ ടോര്‍ക്കും സൃഷ്ടിക്കാനാവും. നാലു സ്പീഡ് ഗീയര്‍ ട്രാന്‍സ്മിഷന്‍.

ടെലിസ്‌കോപിക് മുന്‍ ഫോര്‍ക്ക്, പിന്നില്‍ ഇരട്ട ഷോക് അബ്‌സോബര്‍, മുന്നിലും പിന്നിലും 130 എം എം ഡ്രം ബ്രേക്ക്, അനലോഗ് ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, അലോയ് വീല്‍ എന്നിവയാണു ‘സല്യൂട്ടൊ ആര്‍ എക്‌സി’ല്‍ യമഹ ലഭ്യമാക്കുന്നത്. യമഹയുടെ ശേഷിയേറിയ ബൈക്കുകളില്‍ കാണുന്ന ബ്ലൂ കോര്‍ ടെക്‌നോളജിയുടെ പിന്‍ബലവും എന്‍ജിനുണ്ട്.

വാഹനഭാരം ഗണ്യമായി കുറയ്ക്കുംവിധമാണ് ബൈക്കിന്റെ എന്‍ജിന്‍, ഫ്രെയിം, വീല്‍ എന്നിവയുടെ രൂപകല്‍പ്പനയെന്നു യമഹ അവകാശപ്പെടുന്നു. അതുകൊണ്ടുതന്നെ ബൈക്കിന്റെ മൊത്തം ഭാരം 82 കിലോഗ്രാമില്‍ ഒരുക്കാനും കമ്പനിക്കായി. മുമ്പ് എന്‍ട്രിലെവല്‍ വിഭാഗത്തില്‍ യമഹ അവതരിപ്പിച്ച ബൈക്കുകളുടെ ഭാരത്തെ അപേക്ഷിച്ച് 22 കിലോഗ്രാമോളം കുറവാണിത്. ഈ അനുകൂല സാഹചര്യത്തിന്റെ ഫലമായി ലീറ്ററിന് 82 കിലോമീറ്ററാണു ബൈക്കിനു നിര്‍മാതാക്കള്‍ വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത.

വിപണിയില്‍ ഹീറോ മോട്ടോ കോര്‍പിന്റെ ‘സ്‌പ്ലെന്‍ഡര്‍ പ്രോ’, ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യയുടെ ‘ഡ്രീം’ ശ്രേണി, ടി വി എസ് മോട്ടോര്‍ കമ്പനിയുടെ ‘വിക്ടര്‍’ തുടങ്ങിയവരാണ് ‘സല്യൂട്ടൊ ആര്‍ എക്‌സി’ന്റെ പ്രധാന എതിരാളികള്‍.

Top