യതീഷ് ചന്ദ്രയെ കേന്ദ്രം വിറപ്പിക്കുമെന്ന് പറഞ്ഞു: മോദി വന്ന് കൈ കൊടുത്തു, ബിജെപിക്ക് വീണ്ടും ട്രോള്‍

തൃശ്ശൂര്‍: ശബരിമല സുപ്രീം കോടതി വിധിക്ക് പിന്നാലെ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ ശബരിമലയിലെത്തിയത് വലിയ വിവാദമായിരുന്നു. അന്ന് നിലയ്ക്കലില്‍ സുരക്ഷാ ചുമതലയുണ്ടായിരുന്ന എസ്.പി.യതീഷ് ചന്ദ്രയും തമ്മില്‍ നടന്ന വാക്ക് തര്‍ക്കം ബിജെപിക്ക് കുറച്ചൊന്നുമല്ല ക്ഷീണമായത്. എസ്.പി യതീഷ് ചന്ദ്രയ്‌ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി രംഗത്തെത്തുകയും രാധാകൃഷ്ണന്‍ അവകാശലംഘനത്തിന് ലോക്‌സഭയില്‍ നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു.
എന്നാല്‍ യതീഷ് ചന്ദ്രയുടെ നടപടിയില്‍ അദ്ദേഹത്തിനെതിരെ കേന്ദ്രത്തിന്റെ ഭാഗത്തു നിന്നു ഒരു നടപടിയും ഉണ്ടായില്ല. ഇപ്പോള്‍ കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി തൃശൂരില്‍ യതീഷ് ചന്ദ്രയ്ക്ക് കൈകൊടുക്കുന്ന ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്.

‘കേരളത്തിലെ ബി.ജെ.പി നേതാക്കന്‍മാര്‍ യതീഷ് ചന്ദ്ര ഐ.പി.എസ് കേന്ദ്രമന്ത്രിയെ തടഞ്ഞതിന് ഡല്‍ഹിക്ക് വിളിപ്പിക്കുമെന്ന് പറഞ്ഞിട്ട്, ഇപ്പോള്‍ കേന്ദ്രം തൃശൂര്‍ വന്ന് അദ്ദേഹത്തെ കണ്ടു’. എന്ന അടിക്കുറിപ്പോടെയാണ് ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top