യേശുവിനെ കല്യാണം കഴിക്കാൻ കന്യകാത്വ പരിശോധന: ഒരിക്കലും ലൈംഗിക ബന്ധത്തിൽ ഏർപ്പെടില്ലെന്നു എഴുതി നൽകണം

സ്വന്തം ലേഖകൻ

ലങ്കാഷെയർ: സ്വയം ജീവിതം കർത്താവിനു സമർപ്പിക്കുന്നവരാണ് കന്യാസ്ത്രീമാർ. എന്നാൽ, കന്യാസ്ത്രീമാരല്ലാത്ത സാധാരണ നാലു യുവതികളെ കർത്താവിനു വിവാഹം കഴിച്ചു കൊടുത്തിരിക്കുകയാണ് ഇപ്പോൾ അമേരിക്കയിൽ. ഇവരെ കർത്താവിനു വിവാഹം കഴിച്ചു കൊടുക്കുംമുൻപ് ഇരുവരുടെയും പക്കൽ നിന്നു ലൈംഗിക ബന്ധത്തിൽ ഇനി ഒരിക്കലും ഏർപ്പെടില്ലെന്നകത്തും എഴുതി വാങ്ങിയിട്ടുണ്ട്.
അമേരിക്കയിലെ ഡെട്രോയിറ്റിൽ കഴിഞ്ഞയാഴ്ചയാണ് മനുഷ്യത്വരഹിതമായ ഈ സംഭവം നടന്നത്. പ്ലൈമോത്ത് സ്വദേശിനിയായ ലോറ മലാഷാങ്കോ, നോർത്ത്വിലേ സ്വദേശിനി കരേൻ ഇർവിൻ, ഡീബോൺ ഹൈറ്റ്സിലെ തെരേസ ജോർദാൻ എന്നിവരെയാണ് യേശുവിന് കല്യാണം കഴിച്ചുകൊടുത്തതെന്ന് യുഎസഎ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.
കന്യാസ്ത്രികളെ പോലെ ഇവർ സഭയെ സേവിക്കേണ്ടതില്ലെന്നും അവരുടെ ജോലിയും കുടുംബവുമായി മുന്നോട്ടുപോകാമെന്നും സഭ പറഞ്ഞതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. ”യേശുവിനോടുള്ള സ്നേഹമാണ് ഈ നടപടിയിലൂടെ വ്യക്തമാകുന്നത്” വിക്സാമിലെ സെന്റ് കാതറിൻ ഓഫ് സിയന്ന അക്കാദമി പ്രിൻസിപ്പാളായ 42കാരി കരേൻ ഇർവിൻ പറഞ്ഞു. വർഷങ്ങളായുള്ള ഒരുക്കത്തിന് ശേഷമാണ് യുവതികൾ യേശുവിനെ വിവാഹം ചെയ്തതെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് അസോസിയേഷൻ ഓഫ് കൺസെക്രേറ്റഡ് വെർജിൻസ് പ്രസിഡന്റ് ജൂഡിത് സ്റ്റെഗ്മാൻ പറഞ്ഞു. ഇത്തരത്തിൽ യേശുവിന് വിവാഹം ചെയ്തുകൊടുത്ത 250 സ്ത്രീകൾ അമേരിക്കയിലും 4,000 സ്ത്രീകൾ ലോകമെമ്പാടും ഉള്ളതായി റിപ്പോർട്ട് പറയുന്നു.
ഒരിക്കലും ലൈംഗിക ബന്ധത്തിലേർപ്പെട്ടിട്ടില്ലാത്ത സ്ത്രീകൾക്ക് തങ്ങളെ യേശുവിനെക്കൊണ്ട് വിവാഹം കഴിപ്പിക്കണമെന്ന ആവശ്യവുമായി മുന്നോട്ടു വരാമെന്ന് ഡയോസിയാൻ ബിഷപ്പുമാർ പറഞ്ഞു. എന്നാൽ ഇത്തരത്തിൽ മുന്നോട്ടു വരുന്ന സ്ത്രീകൾക്ക് വേണ്ടി സഭ ഏതെങ്കിലും പ്രത്യേക നിയമാവലി തയ്യാറാക്കിയിട്ടില്ല. ലാൻസിംഗ് രൂപത ഇതുവരെ ഏഴ് സ്ത്രീകളെ ഇത്തരത്തിൽ വിവാഹം കഴിച്ചുകൊടുത്തതായി റിപ്പോർട്ട് പറയുന്നു. 2013ൽ വായിച്ച ഒരു ലേഖനമാണ് തനിക്ക് യേശുവിന്റെ ‘ഭാര്യ’ ആകാൻ താൽപര്യം തോന്നിച്ചതെന്ന് 40കാരിയായ തെരേസ ജോർദാൻ പറഞ്ഞു.”യേശുവിനോട് ഒരു പടി കൂടി അടുക്കാനായി ഈ അവസരം ഉപയോഗിക്കാമെന്ന് ഞാൻ കണക്കുകൂട്ടി” അവർ പറഞ്ഞു.
യേശുവിനെ ‘കല്യാണം’ കഴിച്ച മൂന്ന് പേരും ഇതിനായുള്ള ‘പരിശീലന’ കാലയളവിൽ ഇടയ്ക്കിടെ ഒരുമിച്ചു കൂടിയിരുന്നു. ഈ സമയത്ത് ഡെട്രോയിറ്റ് സഹായ മെത്രാൻ ഡൊണാൾഡ് ഹഞ്ചാനാണ് ഇവർക്ക് ആവശ്യമായ സഹായങ്ങൾ നൽകിയത്. അമേരിക്കയിലെ 190 രൂപതകളിൽ 106 എണ്ണത്തിലും ഇത്തരത്തിൽ വിവാഹങ്ങൾ നടക്കുന്നതായി സ്റ്റെഗ്മാൻ പറഞ്ഞു. കത്തോലിക്ക സഭയുടെ എല്ലാ ആചാരങ്ങളോടെയും നടന്ന വിവാഹത്തിൽ യുവതികളുടെ ബന്ധുക്കളും സുഹൃത്തുക്കളുമായി നൂറുകണക്കിനാളുകളാണ് പങ്കെടുത്തത്.

Latest
Widgets Magazine