യോഗയുടെ ഒരു യോഗം! നഗ്നരായി യോഗ ചെയ്യൂ നിങ്ങള്‍ക്ക് കൈവരുന്ന ഗുണങ്ങള്‍ അനവധി; ഓസ്‌ട്രേലിയയില്‍ നിന്നൊരു സ്‌പെഷ്യല്‍ യോഗ | Daily Indian Herald

കനത്ത മഴ തുടരുന്നു, മരണം 103;പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ…എട്ട് ജില്ലകളില്‍ ഇന്നും കനത്ത മഴ തുടരും

യോഗയുടെ ഒരു യോഗം! നഗ്നരായി യോഗ ചെയ്യൂ നിങ്ങള്‍ക്ക് കൈവരുന്ന ഗുണങ്ങള്‍ അനവധി; ഓസ്‌ട്രേലിയയില്‍ നിന്നൊരു സ്‌പെഷ്യല്‍ യോഗ

ഭാരതീയമായ ഒരു വ്യായാമ രീതിയാണ് യോഗ എന്നത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. ശരീരത്തിന് മാത്രമല്ല മനസ്സിനും നവോന്മേഷം നല്‍കാന്‍ യോഗ സഹായിക്കും എന്നാണ് പൊതുവേ കരുതുന്നത്. ലോകത്തിലെ എല്ലാ ഭാഗത്തും യോഗ ആചാര്യന്മാരും യോഗ അഭ്യാസികളും ഉണ്ട്. എന്നാല്‍ പലരും പല തരത്തിലാണ് യോഗയെ ഉപയോഗിക്കുന്നത്.

‘തീര്‍ത്തും നഗ്നരായി യോഗ ചെയ്താല്‍ നിങ്ങളുടെ ലൈംഗികത ശക്തമാകും….’ ഓസ്‌ട്രേലിയയിലെ പെര്‍ത്തിലെ ഒരു യോഗഗുരു തന്റെ ശിഷ്യകളെ പഠിപ്പിക്കുന്നത് ഇത്തരത്തിലാണ്. അതിനെ തുടര്‍ന്ന് നിരവധി യുവതികള്‍ നൂല്‍ബന്ധമില്ലാതെ യോഗ ചെയ്യാന്‍ ഈ ഗുരുവിന് സമീപത്തെത്തുന്നുമുണ്ട്. അവര്‍ നഗ്നരായി വിവിധ യോഗ പോസുകളില്‍ നിലകൊള്ളുന്ന ഫോട്ടോകള്‍ ഓസ്‌ട്രേലിയയില്‍ വൈറലാകുന്നുമുണ്ട്. ലോകമെങ്ങും പ്രചാരത്തിലാക്കിയ യോഗയ്ക്ക് ഓരോ രാജ്യത്തും ഓരോ രൂപങ്ങളാണന്നാണ് ഇപ്പോള്‍ വെളിപ്പെട്ടിരിക്കുന്നത്.

After initially being treated with cynicism by a yoga studio, she has seen her women-only nude classes take off 

പിറന്ന പടി യോഗ ചെയ്താല്‍ ലൈംഗികജീവിതം മെച്ചപ്പെടുന്നതിന് പുറമെ ശരീരത്തിന്റെ ആത്മവിശ്വാസം വര്‍ധിക്കുമെന്നും സമ്മര്‍ദം കുറയ്ക്കാനാവുമെന്നുമുള്ള നിര്‍ദ്ദേശം തന്റെ ശിഷ്യകള്‍ക്ക് നല്‍കിക്കൊണ്ട് മുന്നോട്ട് വന്നിരിക്കുന്നത് പെര്‍ത്തിലെ 30കാരിയായ റോസി റീസാണ്. ഇന്ത്യയില്‍ നിന്നും യോഗ പഠിച്ചതിന് ശേഷമാണ് അവര്‍ പെര്‍ത്തില്‍ തന്റേതായ രീതിയിലുള്ള യോഗാക്ലാസുകള്‍ ആരംഭിച്ചിരിക്കുന്നത്.തന്റെ കോര്‍പറേറ്റ് ജോലി ഉപേക്ഷിച്ചിട്ടാണ് പെര്‍ത്തിലാകമാനം ഇത്തരത്തിലുള്ള നഗ്ന യോഗ ശില്‍പശാലകള്‍ സംഘടിപ്പിച്ച് വരുന്നത്. ദിവസം തോറും നിരവധി യുവതികള്‍ ഇതിലേക്ക് ആകൃഷ്ടരായെത്തുന്നുണ്ടെന്നും വെളിപ്പെട്ടിട്ടുണ്ട്.

Namaste and naked! Despite some reservations, the first class, held in her home city of Perth, proved a huge hit - and she says she hasn't looked back since

മൂന്ന് വര്‍ഷത്തിനിടെ നൂറ് കണക്കിന് യുവതികളെ നഗ്നയോഗ എന്ന പരിശീലനരീതിയിലേക്ക് ആകര്‍ഷിക്കാന്‍ സാധിച്ചിരിക്കുന്നുവെന്നാണ് റോസി അവകാശപ്പെടുന്നത്. അധികം വൈകാതെ തന്റെ ഈ കണ്‍സപ്റ്റ് യുഎസിലേക്കും വ്യാപിപ്പിക്കുവാനും ഇവര്‍ പദ്ധതിയിടുന്നുണ്ട്. ആദ്യം താന്‍ തുണിയില്ലാത്ത യോഗാഭ്യാസം തന്റെ ബെഡ്‌റൂമിലും ബാക്ക് യാര്‍ഡിലുമായിരുന്നു സ്വയം പരീക്ഷിച്ചതെന്നാണ് റിലേഷന്‍ഷിപ്പ് കോച്ച് കൂടിയായ റോസി വെളിപ്പെടുത്തുന്നു. ഇതിലൂടെ താന്‍ കുറേ നാളുകളായി അനുഭവിച്ച് കൊണ്ടിരുന്ന ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകളില്ലാതാക്കാന്‍ സാധിച്ചുവെന്നും ലൈംഗിക ജീവിതം മെച്ചപ്പെട്ടുവെന്നുമാണ് റോസി സാക്ഷ്യപ്പെടുത്തുന്നത്.

Rees claims that the feeling of being naked helps with body confidence, which in turn can help improve sex and relationships for those who take part

കടുത്ത മാനസിക സമ്മര്‍ദമേറിയ ഒരു ഫിനാന്‍സ് ജോലി ചെയ്തുകൊണ്ടിരിക്കുമ്പോള്‍ 2012ലായിരുന്നു റോസി ആദ്യമായി യോഗ ചെയ്യാനാരംഭിച്ചിരുന്നത്. ജോലിയിലെ സമ്മര്‍ദത്തെ അതിജീവിക്കാന്‍ ഭക്ഷ്യപാനീയങ്ങള്‍ അമിതമായി കഴിക്കുകയും പരിധിയില്ലാതെ പുകവലിക്കുകയും ചെയ്യുന്ന അവസ്ഥയിലായിരുന്നു അന്ന് റോസി. എന്നാല്‍ യോഗ ചെയ്യാനാരംഭിച്ചത് മുതല്‍ അവരുടെ ജീവിതം അനായാസമാവുകയും ദുശീലങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കുകയുമായിരുന്നു. ബോയ്ഫ്രണ്ടമായുള്ള ബന്ധം താറുമാറായതിനെ തുടര്‍ന്ന് 2013ല്‍ റോസി ഇന്ത്യയിലെത്തി ദിവസത്തില്‍ 10 മണിക്കൂറോളം, ആഴ്ചയില്‍ ആറ് ദിവസം യോഗ പ്രാക്ടീസ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് പൂര്‍ണസസ്യഭുക്കാവുകയും കോഫി കുടിക്കുന്നതും നിര്‍ത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് ബ്രിസ്ബാനില്‍ തിരിച്ചെത്തി അവര്‍ യോഗ പരീശീലിപ്പിക്കാന്‍ തുടങ്ങുകയും ചെയ്തു. എന്നാല്‍ നിലവില്‍ നഗ്നയോഗയുടെ പേരിലാണ് ഇവര്‍ പ്രശസ്തയാകുന്നത്.

Latest
Widgets Magazine