രൂപമാറ്റം വരുത്തിയ ഫോട്ടോകളിലൂടെ സ്ത്രീകളെ വശീകരിച്ചു; പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയതിന് പിടിയിലായത് വിരുതന്‍

കോഴിക്കോട്: കോഴിക്കോട് ചേവായൂരില്‍ 17കാരിയെ തട്ടിക്കൊണ്ട് പോയതിന് 20കാരന്‍ പിടിയിലായി. എറണാകുളം സ്വദേശിയായ ഫയാസ് മുബീനാണ് കഴിഞ്ഞ ദിവസം പോലീസ് പിടിയിലായത്. ഇയളെക്കുറിച്ച് പുറത്തു വരുന്നത് ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകളാണ്. ഒരേ സമയം പ്രണയം നടിച്ച് നിരവധി സ്ത്രീകളെയും പെണ്‍കുട്ടികളെയും ഇയാള്‍ കബളിപ്പിച്ചെന്ന് പോലീസ്.

മുന്തിയ ഹോട്ടലിലെ ഡിജെയാണ് താന്‍ എന്നായിരുന്നു ഫയാസ് പരിചയപ്പെടുന്ന പെണ്‍കുട്ടികളോട് പറഞ്ഞിരുന്നത്. ഫേസ്ബുക്കില്‍ മാത്രം രണ്ടായിരത്തില്‍ അധികം പെണ്‍സുഹൃത്തുക്കളാണ് ഫയാസിനുണ്ടായിരുന്നത്. മോര്‍ഫ് ചെയ്ത ചിത്രങ്ങളാണ് ഫേസ്ബുക്കില്‍ ഇട്ടിരുന്നത്. മോഷ്ടിച്ച ബൈക്കിലായിരുന്നു കറക്കം. ആഡംബര ജീവിതം നയിക്കുന്നതിനുള്ള പണം കണ്ടെത്തിയിരുന്നത് തട്ടിപ്പ് വഴികളിലൂടെയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എറണാകുളം കുമ്പള സ്വദേശിയായ ഫയാസ് രണ്ട് സെന്റിലെ ചെറിയ വീട്ടിലാണ് താമസം. വീടിനടുത്തുള്ള മുന്തിയ ഹോട്ടലില്‍ ഡി.ജെയായി ജോലി നോക്കുന്നുണ്ടെന്നായിരുന്നു ഇയാള്‍ പറഞ്ഞിരുന്നത്. ആരെയും ആകര്‍ഷിക്കുന്ന തരത്തില്‍ രൂപമാറ്റം വരുത്തിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ ഇട്ടു. അഭിനയവും മറ്റ് പല മേഖലകളിലും തനിക്ക് കഴിവുണ്ടെന്ന് വ്യാജവിവരം ഫയാസ് സോഷ്യല്‍ മീഡിയകളില്‍ ഉള്‍പ്പെടുത്തി. ഫേസ്ബുക്കില്‍ രണ്ടായിരത്തി നാല്‍പ്പത്തി ഒമ്പത് പേരായിരുന്നു ഫയാസിന് സുഹൃത്തുക്കളായി ഉണ്ടായിരുന്നത്. ഇതില്‍ അധികവും പെണ്‍ സുഹൃത്തുക്കള്‍. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളും ഫയാസിന്റെ വലയില്‍ വീണു.

കോഴിക്കോടുള്ള ഒരു സ്വകാര്യ തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ കഴിഞ്ഞ പത്ത് മാസമായി പഠിക്കുകയായിരുന്നു ഫയാസ്. ഇതിനിടെ 17കാരിയുമായി പരിചയത്തിലായി. പരിചയം പിന്നീട് പ്രണയമായി. ഇതോടെ മറ്റാരും അറിയാതെ നാടുവിട്ട് ഒരുമിച്ച് ജീവിക്കാന്‍ ഇരുവരും തീരുമാനിക്കുകയായിരുന്നു. ബൈക്കില്‍ പെട്രോള്‍ അടിക്കാനും മറ്റ് ചിലവുകള്‍ക്കും പതിനേഴ്കാരിയും മറ്റ് പെണ്‍ സുഹൃത്തുക്കളുമാണ് പണം നല്‍കിയിരുന്നത്. പെണ്‍കുട്ടിയെ കാണാനില്ലെന്ന് പറഞ്ഞ് ഒരാഴ്ച മുമ്പാണ് കുട്ടിയുടെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഫയാസിനെ പോലീസ് പിടികൂടിയത്.

പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഫയാസിന്റെ ഡിജെ തട്ടിപ്പ് പുറത്തെത്തിയത്. വ്യാജ വിവരങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ ഉള്‍പ്പെടുത്തി മറ്റുള്ളവരെ ആകര്‍ഷിക്കുകയാണ് ഫയാസ് ചെയ്തത്. നിരവധി സ്ത്രീകളുമായി ഫയാസിന് ബന്ധമുണ്ടായിരുന്നു. ഫയാസും സുഹൃത്തും ചേര്‍ന്ന് എറണാകുളത്തെ ഷോറൂമില്‍ നിന്നാണ് ആഡംബര ബൈക്ക് മോഷ്ടിച്ചത്. പിന്നീട് വ്യാജ നമ്പര്‍ പതിപ്പിച്ചായിരുന്നു കറക്കം. പെണ്‍കുട്ടിക്കൊപ്പം പത്തനംതിട്ട, ആലപ്പുഴ, തൃശ്ശൂര്‍, കാഞ്ഞങ്ങാട്, സുള്ള്യഎന്നിവിടങ്ങളില്‍ ഫയാസ് ഒളിച്ച് കഴിഞ്ഞു. സുഹൃത്തുക്കളില്‍ നിന്നും ലഭിച്ച വിവരങ്ങളുടെയും ഫോണ്‍ വിളികളുടെയും അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ മംഗലാപുരത്തു നിന്നുമാണ് പോലീസ് ഇരുവരെയും പിടികൂടിയത്. ബൈക്കിലായിരുന്നു യാത്ര. പോലീസ് പിന്നാലെയുണ്ടെന്ന് മനസിലാക്കിയതോടെ ഓരോ സ്ഥവത്ത് നിന്നും ഇവര്ഡ രക്ഷപ്പെടുകയായിരുന്നു. നിരവധിയാളുകളെ ഫയാസ് കബളിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം, ഇക്കാര്യം വിശദമായി പോലീസ് അന്വേഷിച്ച് വരികയാണ്.

Top