ചെളി തെറിപ്പിച്ച ബൈക്ക് യാത്രക്കാർക്ക് ക്രൂര മർദനം.

കോട്ടയം :ചങ്ങനാശേരി ആലപ്പുഴ റോഡിൽ ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം. ബൈക്കോടിച്ചപ്പോൾ വെള്ളം തെറിപ്പിച്ചെന്ന് ആരോപിച്ചായിരുന്നു മർദനം. മുണ്ടക്കയം കൂട്ടിക്കൽ സ്വദേശികളായ ഫൗസാൻ, റഫീക്ക് എന്നിവർക്കാണ് മർദനമേറ്റത്. കഴിഞ്ഞ വെള്ളിയായ്ചയായിരുന്നു സംഭവം. മർദനത്തിൽ ഫൗസാന്റെ കേൾവിക്ക് തകരാറ് സംഭവിച്ചിട്ടുണ്ട്.ദൃശ്യങ്ങൾ പുറത്തായതോടെ പൊലീസിൽ പരാതി നൽകാനൊരുങ്ങുകയാണ് യുവാക്കൾ .

ഭയം മൂലമാണ് സംഭവം പുറത്ത് പറയാതിരുന്നന്നെന്ന് ഇവർ പറഞ്ഞു. ഒട്ടേറെ പേർ നോക്കി നിൽക്കെയായിരുന്നു യുവാക്കൾക്ക് മർദനമേറ്റത് . മഴക്കാലം കഴിയും വരെ സൂക്ഷിച്ച് വാഹനം ഓടിച്ചില്ലെങ്കിൽ ഇത്തരം അപകടം പതിയിരിക്കുന്നുണ്ടെന്ന് ഓർമ്മിക്കുന്നത് നന്നാകും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top