രാഷ്ട്രീയത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന മുകേഷ് മിമിക്രികാട്ടി രക്ഷപ്പെടാമെന്ന് കരുതേണ്ടെന്ന് യൂത്ത് കോണ്‍ഗ്രസ്

കൊല്ലം: നടനും എംഎല്‍എയുമായ മുകേഷിനെതിരെ വീണ്ടും യൂത്ത് കോണ്‍ഗ്രസ് രംഗത്ത്. പ്രശ്‌നങ്ങള്‍ പറയുമ്പോള്‍ കോമഡി പറഞ്ഞ് തടിയൂരുകയാണ് ഒരു എംഎല്‍എയായ മുകേഷ് ചെയ്യുന്നതെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിക്കുന്നു. മിമിക്രികാട്ടി രക്ഷപെടാമെന്നു മുകേഷ് കരുതേണ്ടെന്നും യൂത്ത് കോണ്‍ഗ്രസ് പറയുന്നു.

കൊല്ലത്തെ തീരദേശ നിവാസികള്‍ കടലാക്രമണംമൂലം കനത്തനഷ്ടം നേരിട്ടിട്ടും ഭരണസിരാകേന്ദ്രത്തില്‍ ചരിത്രത്തിലാദ്യമായി ബോംബ് സ്ഫോടനം നടന്നിട്ടും ജില്ലാ ആശുപത്രിയില്‍ സാധാരണക്കാര്‍ പനികൊണ്ട് വിറച്ചപ്പോഴും എംഎല്‍എയുടെ സാനിധ്യം കൊല്ലത്തില്ലായിരുന്നു.

പ്രകൃതി ക്ഷോഭം വിലയിരുത്താനും പിഡബ്ല്യൂഡി റോഡ് സുരക്ഷയെക്കുറിച്ചു ചര്‍ച്ചചെയ്യാനും കൊല്ലത്തിന്റെ ചുമതലയുള്ള മന്ത്രി മേഴ്സിക്കുട്ടിയമ്മ വിളിച്ചുചേര്‍ത്ത യോഗത്തിലും മുകേഷ് പങ്കെടുത്തില്ല. ഇതിനാണു മുകേഷ് മറുപടി പറയേണ്ടിയിരുന്നത്. ഈ വിവാദം കത്തിനില്‍ക്കെ കഴിഞ്ഞ ദിവസം കലക്ടറേറ്റില്‍ നടന്ന ജില്ലാ വികസനസമിതി യോഗത്തിലും മുകേഷ് പങ്കെടുത്തില്ല. ഇതു ജനങ്ങളോടുള്ള വെല്ലുവിളിയാണ്. മന്ത്രിയാക്കാത്തതിലുള്ള പ്രതിഷേധമാണോ കേരള സര്‍ക്കാര്‍ കൊല്ലം ബീച്ചില്‍ നടത്തിയ യോഗ ഉദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായിയോടൊപ്പം സ്ഥലം എംഎല്‍എ പങ്കെടുക്കാതിരുന്നതെന്നും മുകേഷ് വ്യക്തമാക്കണം.

ബഡായി ബംഗ്ലാവിലിരുന്ന് പൊതുപ്രവര്‍ത്തനം നടത്താമെന്നതു മുകേഷിന്റെ വ്യാമോഹം മാത്രമാണ്. ഇത് സിപിഎമ്മിനു പോലും തലവേദനയായി. സെലിബ്രിറ്റി എന്ന നിലയില്‍മാത്രം തന്നെക്കണ്ടാല്‍ മതിയെന്ന മറുപടിയാണു മുകേഷ് തന്നെ പരിപാടിക്ക് ക്ഷണിക്കുന്നവരോട് പറയുന്നത്. ജനകീയ പ്രശ്നങ്ങളോടുള്ള എംഎല്‍എയുടെ കോമഡി ഷോ കരച്ചിലിന്റെ പ്രതീതിയാണു കൊല്ലം നിവാസികള്‍ക്ക്. സാമ്പത്തികലാഭം മാത്രമാണു മുകേഷിന്റെ ലക്ഷ്യം. നിലയ്ക്കുനിര്‍ത്താതെ മുകേഷിനെ ചുമന്നാല്‍ ചുമക്കുന്ന പാര്‍ട്ടിയും നാറുമെന്ന് യൂത്ത് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

കോടികള്‍ പ്രതിഫലം പറ്റുന്ന യുവ നടന്മാര്‍ ദുരിതാശ്വാസത്തിന് എന്ത് നല്‍കിയെന്ന് ഗണേശ് കുമാര്‍; രൂക്ഷ വിമര്‍ശനവുമായി താരം പയ്യന്നൂര്‍ നഗരത്തില്‍ സിനിമ നടനും ഓട്ടോക്കാരും തമ്മില്‍ കൈയ്യാങ്കളി പക്ഷാഘാതം: നടന്‍ ശ്രീനിവാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; ഐസിയുവില്‍ കഴിയുന്ന താരത്തിന്റെ ആരോഗ്യനില നിരീക്ഷിച്ച് ഡോക്ടര്‍മാര്‍ ട്രെയിനില്‍ നിന്നും തെറിച്ച് വീണ് നടന്‍ മരിച്ചു; ആത്മഹത്യയാണോ അപകടമാണോ എന്ന് സ്ഥിരീകരിക്കാതെ പൊലീസ്   വ്യാജ വാഹന രജിസ്‌ട്രേഷന്‍: സുരേഷ് ഗോപി കുടുങ്ങും; കോടതിയില്‍ നല്‍കിയ രേഖകള്‍ വ്യാജം; അറസ്റ്റിന് അനുമതി തേടി ക്രൈംബ്രാഞ്ച്
Latest
Widgets Magazine