കണ്ണൂരിൽ കോൺഗ്രസ് തകരുന്നു .മ​ട്ട​ന്നൂ​രി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​വും സു​ധാ​ക​ര ഗ്രൂ​പ്പ് പ​ക്ഷ​ക്കാ​രനുമായ സ​നോ​ജ് പെ​രി​ഞ്ചേ​രി സി​പി​എ​മ്മി​ലേ​ക്ക്

മട്ടന്നൂർ: പുതിയ ഡി.സി.സി. വന്നതിൽ പിന്നെ കണ്ണൂരിലെ കോൺഗ്രസ് നിർജീവമാണെന്നാണ് കോൺഗ്രസുകാരുടെ പൊതുവെ വിലയിരുത്തൽ .കഴിഞ്ഞ മെമ്പർഷിപ്പ് കാമ്പയിൻ കേരളത്തിൽ നടന്നപ്പോൾ ഏറ്റവും പിറകിൽ നിന്ന ജില്ലയും കണ്ണൂർ എന്നാണ് കണക്കുകൾ .തകർന്നു തരിപ്പണ മായ കോൺഗ്രസ്ഷു സംഘടന ശക്തി  അൽപം ഷുഹൈബ് വധത്തിൽ കെ.സുധാകരൻ നടത്തിയ  നിരാഹാര സമരത്തിലൂടെ ആയിരുന്നു. ഇപ്പോൾ വീണ്ടും ഗ്രൂപ്പ് തകർച്ചയും തുടങ്ങി.

ഗ്രൂപ്പ് പ്രശ്നത്തെ തുടർന്ന് യൂത്ത് കോൺഗ്രസ് നേതാവ് കോൺഗ്രസ് വിട്ടു സിപിഎമ്മിലേക്ക് പോകുന്നു. യൂത്ത് കോൺഗ്രസ് മട്ടന്നൂർ മണ്ഡലം സെക്രട്ടറിയും ജവഹർ ബാലവേദി മട്ടന്നൂർ ബ്ലോക്ക് ചെയർമാനുമായ സനോജ് പെരിഞ്ചേരിയാണ് കോൺഗ്രസിൽ നിന്നു രാജിവച്ചു സിപിഎമ്മിലേക്ക് പോകുന്നത്. സുധാകര ഗ്രൂപ്പ് പക്ഷക്കാരനാണ് സനോജ് പെരിഞ്ചേരി. ‌

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഗ്രൂപ്പ് പ്രശ്നമാണ് കോൺഗ്രസ് വിടാൻ കാരണമെന്നാണ് സനോജ് പെരിഞ്ചേരി പറയുന്നത്. യൂത്ത് കോൺഗ്രസ് നേതാവായിരിക്കുമ്പോഴും സംഘടനാ പ്രവർത്തനം നടത്താൻ അനുവദിക്കുന്നില്ലെന്ന കാരണത്താലാണ് പാർട്ടി വിടുന്നതെന്നാണ് സനോജ് പെരിഞ്ചേരി പറയുന്നത്.

നേരത്തെ സിപിഎം പ്രവർത്തകനായിരുന്നു സനോജ് ആറുവർഷം മുമ്പാണ് സിപിഎം വിട്ടു കോൺഗ്രസിൽ ചേർന്നത്. ഇതിനിടെ കഴിഞ്ഞ മട്ടന്നൂർ നഗരസഭ തെരഞ്ഞെടുപ്പിൽ പെരിഞ്ചേരി വാർഡിൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ചു പരാജയപ്പെട്ടിരുന്നു.
സനോജിനോടൊപ്പം മറ്റു ചില യൂത്ത് കോൺഗ്രസ് പ്രവർത്തകരും പാർട്ടി വിടുന്നതായി സൂചനയുണ്ട്. കോൺഗ്രസ് വിട്ടു സിപിഎമ്മിൽ പ്രവർത്തിക്കുന്നതിനു സിപിഎം നേതാക്കളുമായി സംസാരിച്ചതായും സനോജ് പെരിഞ്ചേരി പറഞ്ഞു. ഷുഹൈബ് വധത്തിൽ പ്രതിരോധം നടത്തുന്നതിനിടെ യൂത്ത് കോൺഗ്രസിൽ നിന്നുള്ള നേതാക്കളും പ്രവർത്തകരും സി.പി.എമ്മിലേയ്ക്ക് പോകുന്നത് കണ്ണൂർ ഡി.സി.സിക്ക് കനത്ത തിരിച്ചടി ആയിരിക്കയാണ് .

Top