നിഷ്ക്രിയനായ ഡീൻ കമ്മറ്റിയുടെ പിൻവാതിൽ തിരുകിക്കയറ്റൽ ..യൂത്ത് കോൺ. സംസ്ഥാന കമ്മിറ്റി ചട്ടം ലംഘിച്ച് പുനഃസംഘടിപ്പിച്ചു

തിരുവനന്തപുരം : നിഷ്ക്രിയമായിരുന്നു ഡീൻ കുരിയാക്കോസിന്റെ യൂത്ത് കമ്മറ്റിയിൽ ചട്ടം ലംഘിച്ച് തിരുകി കയറ്റൽ എന്ന് ആരോപണം .പിരിച്ചുവിട്ട കെ.എസ്.യു കമ്മിറ്റിയിലുണ്ടായിരുന്ന ഭാരവാഹികളെ മുഴുവൻ ഉൾപ്പെടുത്തി യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി പുനഃസംഘടിപ്പിച്ചു. കെ.എസ്.യു മുൻ പ്രസിഡന്റ് വി.എസ്. ജോയിയെ സംസ്ഥാന ജനറൽ സെക്രട്ടറിയും വൈസ് പ്രസിഡന്റ് എ.എം. രോഹിതിനെ സെക്രട്ടറിയുമാക്കി. സംസ്ഥാന ഭാരവാഹികളെ അതത് ലോക്സഭ മണ്ഡലം കമ്മിറ്റികളിലേക്കും ജില്ലാ പ്രസിഡന്റുമാരെ സംസ്ഥാന കമ്മിറ്റിയിലേക്കുമാണ് പരിഗണിച്ചത്. അതേസമയം പിന് വാതിലിലൂടെ ചട്ടം ലഘിച്ചു നടന്ന യൂത്ത് കോൺഗ്രസ് പുനഃ സംഘടനയിൽ വ്യാപക പ്രതിഷേധം ഉയർന്നു .വി.എസ് ജോയിയും മറ്റുള്ളവരും യൂത്ത് കോൺഗ്രസിൽ ചുളുവിൽ കയറിപ്പറ്റിയതിൽ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് നേതാവ് മാത്യു കുഴൽ നാടാണ് രംഗത്ത് വന്നു .വി എസ് ജോയ് യും സഹപ്രവർത്തകരും യൂത്ത് കോൺഗ്രസ്സ് നേതൃത്വത്തിൽ വരാൻ അർഹർ തന്നെ. എന്നാൽ അവർ ഇപ്പോൾ വന്ന രീതിയോട് എനിക്ക് യോജിപ്പില്ല. സംഘടനാ തിരഞ്ഞെടുപ്പിൽ ഇവരൊക്കെ തന്നെയാണ് വരേണ്ടത് , വരികയും ചെയ്യും. പിന്നെ എന്തിനാണ് ഈ കുറുക്ക് വഴി” എന്ന മാത്യു ചോദിക്കുന്നു .ഫെയ്‌സ് ബുക്കിലാണ് മാത്യു പിന് വാതിൽ നിയമനത്തെ എതിർത്തത് .

പുനഃ സംഘടനയിൽ കോഴിക്കോട് ലോക് സഭാ കമ്മിറ്റി പ്രസിഡന്റായി ഫൈസൽ അത്തോളിയെയും പൊന്നാനിയിൽ യാസിർ പൊട്ടച്ചോലയെയും നിയമിച്ചു. ഈ കമ്മിറ്റികളുടെ വൈസ് പ്രസിഡന്റുമാരായ ധനേഷ് ലാലിനെയും ഇ.പി. രാജീവിനെയും സംസ്ഥാന സെക്രട്ടറിമാരാക്കി.ഹൈബി ഈഡന്റെ നേതൃത്വത്തിലുണ്ടായിരുന്ന കമ്മിറ്റിയിലെ ഭാരവാഹികളായിരുന്ന ജോൺസൺ (എറണാകുളം), ശിവരാമൻ (മലപ്പുറം) എന്നിവരെയും യൂത്ത് കോൺഗ്രസ് പാർലമെന്റ് കമ്മിറ്റികളിൽ ഉൾപ്പെടുത്തി. യൂത്ത് കോൺഗ്രസിൽ സംഘടനാ തിരഞ്ഞെടുപ്പു നടക്കാനിരിക്കെയാണ് കൂടുതൽ അംഗങ്ങളെ സംസ്ഥാന പ്രസിഡന്റ് നാമനിർദ്ദേശം ചെയ്തതെന്ന് ഐ ഗ്രൂപ്പ് ആരോപിച്ചു.ചത്തിരുന്ന കമ്മറ്റിയുടെ ശവമടക്കാഘോഷത്തിന് ആളുടെ എണ്ണം കൂട്ടി എന്നാണ് ചിലർ ഈ പുതിയ തിരുകിക്കയറ്റൽ കമ്മറ്റിയെ വിശേഷിപ്പിച്ചത് .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top