യൂത്ത്​ കോണ്‍ഗ്രസ്, യുവമോര്‍ച്ച​ സെക്രട്ടറിയേറ്റ്​ ഉപരോധം തുടങ്ങി

തിരുവനന്തപുരം: ഇടതു പക്ഷ സര്‍ക്കാറിന്െറ്റെ ഒന്നാംവാര്‍ഷിക ദിനത്തില്‍ പ്രതിഷേധ സൂചകമായി യൂത്ത് കോണ്‍ഗ്രസും യുവമോര്‍ച്ചയും സെക്രേട്ടറിയറ്റ് ഉപരോധം തുടങ്ങി. സംസ്ഥാന പ്രസിഡന്‍റ് ഡീന്‍ കുര്യാക്കോസ് നയിച്ച കേരള ജാഥയുടെ സമാപനഭാഗമായാണ് യൂത്ത് കോണ്‍ഗ്രസ് ബുധനാഴ്ച രാത്രി ഉപേരാധം ആരംഭിച്ചത്. വ്യാഴാഴ്ച രാവിലെ ആറുമുതല്‍ വൈകുന്നേരം മൂന്നുവരെയാണ് ഉപരോധമെന്ന് നേരത്തേ പ്രഖ്യാപിച്ചിരുെന്നങ്കിലും രാത്രി തന്നെ പ്രവര്‍ത്തകരെത്തി സെക്രേട്ടറിയറ്റിെന്‍റ ഗേറ്റുകള്‍ ഉപരോധിക്കുകയായിരുന്നു.

സി.പി.എമ്മിെന്‍റ കൊലപാതക രാഷ്ട്രീയത്തിനെതിരെയാണ് യുവമോര്‍ച്ചയുടെ ആഭിമുഖ്യത്തില്‍ ഉപരോധം ആരംഭിച്ചത്. യൂത്ത് കോണ്‍ഗ്രസ് ഉപരോധത്തിെന്‍റ ഉദ്ഘാടനം വ്യാഴാഴ്ച രാവിലെ 10ന് ദേശീയ അധ്യക്ഷന്‍ അമരീന്ദര്‍ സിങ് രാജ ബ്രാര്‍ നിര്‍വഹിക്കും. യുവമോര്‍ച്ച ഉപരോധത്തിെന്‍റ ഭാഗമായി ഇന്ന് ബഹുജനമാര്‍ച്ചും സംഘടിപ്പിച്ചിട്ടുണ്ട്. രാവിലെ 10ന് ദേശീയ പ്രസിഡന്‍റ് പൂനം മഹാജന്‍ സെക്രേട്ടറിയറ്റ് ധര്‍ണ ഉദ്ഘാടനം ചെയ്യും. ‘എല്‍.ഡി.എഫ് വന്നു, ഒന്നും ശരിയായില്ല’ എന്ന പ്രമേയമുയര്‍ത്തി എസ്.ഡി.പി.ഐയുടെ നേതൃത്വത്തില്‍ ഇന്ന് സെക്രേട്ടറിയറ്റിന് മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തും

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top