പ്ര​ണ​യ​ബ​ന്ധം ത​ക​ർ​ന്നതിനെ തുടർന്ന് യു​വാ​വിന്‍റെ ഫേ​സ്ബു​ക്ക് ലൈവ് ആ​ത്മ​ഹ​ത്യാ ശ്ര​മം; മരണത്തിലേക്ക് പോകുന്ന സുഹൃത്തിനെ രക്ഷിക്കാൻ കൂട്ടുകാരി ചെയ്ത്…

ന്യൂഡൽഹി: പ്രണയബന്ധം തകർന്ന യുവാവ് ഫേസ്ബുക്കിൽ ലൈവിൽ ജീവനൊടുക്കാൻ ശ്രമിച്ചു. എന്നാൽ ലൈവ് ദൃശ്യങ്ങൾ കണ്ട സുഹൃത്ത് ഉടൻ യുവാവിന്‍റെ സഹോദരനെ വിവരം അറിയിച്ചതിനാൽ ആത്മഹത്യ ശ്രമം തടഞ്ഞു. ഡൽഹിയിലെ ആശ്രം സ്വദേശിയായ 26 വയസുകാരനാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. മാതാപിതാക്കളോടും സുഹൃത്തുകളോടും ജീവനൊടുക്കാനുള്ള തീരുമാനത്തിൽ ക്ഷമ ചോദിക്കുന്നതായി കുറിപ്പ് എഴുതിവച്ച ശേഷമായിരുന്നു നീക്കം. തിങ്കളാഴ്ച പുലർച്ചെ 1.30നാണ് യുവാവ് ഫേസ്ബുക്ക് ലൈവിൽ എത്തിയത്. എന്നാൽ ആ സമയം ലൈവിന് കാഴ്ച്ചക്കാരായി ഒരാൾ പോലും ഉണ്ടായിരുന്നില്ല. ലൈവിലൂടെ തന്‍റെ പ്രശ്നങ്ങൾ വിവരിച്ച യുവാവ് മികച്ച അവസരങ്ങൾ ലഭിക്കാതിലുള്ള നിരാശയും പങ്കുവച്ചു. ഇതിനുശേഷം സീലിംഗ് ഫാനിൽ കയർ കുരുക്കി ജീവനൊടുക്കാൻ ഒരുങ്ങുന്നതിനിടെ നൈറ്റ് ഷിഫ്റ്റിന് ശേഷം മടങ്ങുകയായിരുന്ന സുഹൃത്ത് റീന വീഡിയോ കാണുകയും ഉടനെ ഇക്കാര്യം സഹോദരനെ വിളിച്ചു പറയുകയുമായിരുന്നു. ഒടുവിൽ അയൽക്കാരന്‍റെ സഹായത്തോടെ വാതിൽ തകർത്ത് അകത്തുകയറിയ സഹോദരൻ യുവാവിനെ രക്ഷിക്കുകയായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവ് അപകടനില തരണം ചെയ്തു. അമിത ജോലി ഭാരവും മികച്ച അവസരങ്ങൾ ലഭിക്കാത്തതും യുവാവിനെ നിരാശയിലാക്കിയിരുന്നതായി പോലീസ് പറഞ്ഞു

Top