ന്യൂജനറേഷൻ യുവതികൾ സ്ത്രീകളിൽ നിന്നും ആഗ്രഹിക്കുന്നത് ഇത്..!

സ്വന്തം ലേഖകൻ

കൊച്ചി: ഈ ന്യൂജനറേഷൻ കാലത്ത് പെമ്പിള്ളാർ നോട്ടമിടുന്നത് അൽപസ്വൽപം കഞ്ചാവൊക്കെ അടിച്ച് ഇടക്കെങ്കിലും വെള്ളമടിക്കുന്ന ഫുൾ ടൈം ഒരു പാക്ക് സിഗരറ്റ് പോക്കറ്റിൽ സൂക്ഷിക്കുന്ന ആമ്പിള്ളാരെ ആണെന്ന് ചില യുവതികളെങ്കിലും പറയാറുണ്ട്. എന്നാൽ അതാണോ സത്യം? കുളിക്കാതെ മുടിയും ജടപിടിച്ചു നടക്കുന്നവരെ ആണോ യഥാർത്ഥത്തിൽ പെമ്പിള്ളാർക്ക് ഇഷ്ടം എന്ന് ചോദിച്ചാൽ അല്ല എന്നാണു വിവരമുള്ളവർ ഉത്തരം പറയുക.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പിന്നെന്തൊക്കെകാര്യങ്ങൾ ആണ് ഒരു സ്ത്രീ അല്ലെങ്കിൽ യുവതി പുരുഷനിൽ ശ്രദ്ധിക്കുന്ന കാര്യങ്ങളെന്ന് നമുക്ക് പരിശോധിക്കാം. ജീവിതത്തിൽ അൽപസ്വൽപം ഡീസന്റായ ആണുങ്ങളോട് തന്നെയാണ് സ്ത്രീകൾക്ക് പ്രിയം. ഏതൊക്കെ കാര്യത്തിൽ ആണ് ആ ഡീസന്റ്സി വേണ്ടതെന്നു നമുക്ക് പരിശോധിക്കാം.

1. വസ്ത്രധാരണം

മാന്യമായ വൃത്തിയുള്ള ഇസ്തിരിയൊക്കെ ഇട്ട വസ്ത്രം ധരിക്കുന്ന ജെന്റിൽമാൻമാരെ സ്ത്രീകൾ ഒന്ന് വേറെ തന്നെ നോക്കും. അല്ലാതെ വസ്ത്രത്തിലും വസ്ത്രത്തിലും റോക്കിംഗ് തുടർന്നാൽ ഇവനെ സഹിക്കേണ്ടി വരുമോ എന്ന ഭയമായിരിക്കും പെമ്പിള്ളാർക്ക്.

2. ഗന്ധം

എത്ര ലുക്കുണ്ടായിട്ടെന്താ, അടുത്ത് വന്നാൽ ഓക്കാനിച്ചു പോകും മണം കാരണം എന്ന് പറയുന്നത് കേട്ടിട്ടില്ലേ ? വിയർപ്പ് നാറ്റം തടയുവാൻ സുഗന്ധം പൂശുന്നത് നല്ലതാണ്. സിഗരറ്റിന്റെയും പാൻപരാഗിന്റെയും സ്ത്രീകൾ തീരെ ഇഷ്ടപ്പെടാത്ത ഒന്നാണ്. അത് പോലെ തന്നെയാണ് മദ്യത്തിന്റെ മണവും.

3. ശാരീരിക ഭംഗി

തങ്ങൾ കേട്ടുന്നവർക്ക് സിക്സ് പാക്ക് വേണമെന്ന് മിക്ക സ്ത്രീകളും പരിഗണിക്കാറില്ല. മറിച്ച് കുടവയറൻമാരെയോ ഭയങ്കര മസിലുള്ളവരെയോ വേണ്ടെന്നാകും സ്ത്രീകൾ പറയുക. ഉയരം സ്ത്രീകൾ നോക്കുന്ന ഒരു കാര്യമാണ്. കൂടാതെ വെളുത്തു തുടുത്ത് ചോക്ലെറ്റ് പയ്യന്മാരെ സ്ത്രീകൾ തിരിഞ്ഞു നോക്കാറില്ല. ഇരുനിറക്കാരെ ആയിരിക്കും സ്ത്രീകൾ കണ്ണ് വെക്കുക.

4. ബബ്ബബ്ബ അടിക്കുന്നവരെ സ്ത്രീകൾ തിരിഞ്ഞു നോക്കില്ല.

തങ്ങളോട് സംസാരിക്കുമ്പോൾ ബബ്ബബ്ബ അടിക്കുന്നവരെ പെൺകുട്ടികൾ മൈൻഡ് ചെയ്യില്ല. കൂടാതെ ഓവർ സ്മാർട്ടും പെൺകുട്ടികൾക്ക് ഇഷ്ടമല്ല.

5. തന്നെപ്പൊക്കികളെ സ്ത്രീകൾ വെറുക്കും

താനൊരു സംഭവമാണ്, പ്രസ്ഥാനമാണ് എന്നൊക്കെ പറഞ്ഞു കൊണ്ട് വീമ്പു പറയുന്ന ചെക്കന്മാരെ പെമ്പിള്ളാർക്ക് വെറുപ്പാണ് എന്ന കാര്യം മനസിലാക്കുക. തന്റെ പിറകെ ഇത്ര പെണ്ണുങ്ങൾ നടന്നിട്ടുണ്ടെന്നും താൻ വലിക്കുന്നത് ഇങ്ങനെയാണ്, താൻ മദ്യപിക്കുമ്പോൾ ഇങ്ങനെയാണ് എന്നൊക്കെ പറയുന്നവരെ യുവതികൾ മൈൻഡ് ചെയ്യില്ലെന്നും മനസിലാക്കുക. വേഷത്തിലും വിലകൂടിയ ഗാഡ്ജറ്റ്‌സിലും ബ്രാൻഡഡ് കോസ്റ്റിയൂമിലും മേനി പറയുന്ന ആൺപിള്ളേർ അറിയുക! വമ്പത്തരങ്ങൾ ക്രെഡിറ്റ് ആയി കരുതുന്ന അൽപൻമാരോട് പുച്ഛം തോന്നാത്ത പെൺകുട്ടികളില്ല.

6. കൊണ്ഫിഡൻസ്

തങ്ങളുടെ കണ്ണിൽ നോക്കി സംസാരിക്കുന്നവരെ ആയിരിക്കും സ്ത്രീകൾ ഇഷ്ടപ്പെടുക. കണ്ണുകൾ പരസ്പരം സംസാരിക്കുമ്പോൾ ആയിരിക്കും നിങ്ങളുടെ സ്നേഹം അവർ തിരിച്ചറിയുക.

7. വായ്‌നോട്ടം സ്ത്രീകൾ വെറുക്കുന്ന മറ്റൊരു കാര്യം

കൂടെ പോകുമ്പോൾ വരെ മറ്റു സ്ത്രീകളെ വായ്നോക്കുന്ന പുരുഷന്മാരോട് സ്ത്രീകൾക്ക് പുച്ഛം ആയിരിക്കും. വായ്‌നോട്ടത്തിൽ സ്ത്രീകൾ ഒരിക്കലും നിങ്ങൾക്ക് കമ്പനി തരില്ല.

8. സെൻസ് ഒഫ് ഹ്യൂമർ

നല്ല തമാശകൾ പറയാനും ആസ്വദിക്കാനും കഴിയുന്ന പുരുഷന്മാർ വളരെവേഗം സ്ത്രീകളുടെ ഹൃദയംകീഴടക്കും, നിലവാരമില്ലാത്ത കോമഡികളല്ല പെൺകുട്ടികൾ ആസ്വദിക്കുക എന്ന കാര്യം ഓർമ്മയിൽ വയ്ക്കുന്നതു നന്ന്. വടക്കുനോക്കിയന്ത്രം മോഡൽ കോമഡി പറ്റില്ലെന്നർത്ഥം

9. പുഞ്ചിരി തൂകുന്ന മുഖം

പുഞ്ചിരി തൂകുന്ന മുഖം സ്ത്രീകൾ പെട്ടെന്ന് ശ്രദ്ധിക്കും. അട്ടഹാസമല്ല, മറിച്ച് ചെറുപുഞ്ചിരികൾ ആയിരിക്കും സ്ത്രീകൾ ഇഷ്ടപ്പെടുക.

10. ശ്രദ്ധയും ബഹുമാനവും

കെയർ ചെയ്യുന്നവരെയും സംസാരത്തിലും മറ്റും സ്ത്രീകളോട് ബഹുമാനം പുലർത്തുന്നവരോടും സ്ത്രീകൾക്ക് ഒരു സോഫ്റ്റ്‌കോർണർ ഉണ്ടായിരിക്കും.

11. മീശയും താടിയും

മീശയും താടിയും പറ്റെ വടിക്കുന്നവരോടും നീട്ടി വളർത്തുന്നവരോടും സ്ത്രീകൾക്ക് അത്ര താല്പര്യം കാണില്ല. കുറ്റിതാടിയോ കുറ്റി മീശയോ സ്ത്രീകൾ ഇഷ്ടപ്പെടുമെന്നാണ് പഠനം തെളിയിക്കുന്നത്.

12. ഹെയർസ്റ്റൈൽ

പറ്റെ താഴ്ത്തി മുടി ചീകുന്നവരെ സ്ത്രീകൾ ഇഷ്ടപ്പെടില്ല. കുറച്ചു പാറുന്ന മുടികളോട് ആയിരിക്കും സ്ത്രീകൾക്ക് താല്പര്യം. മുടി ന്യൂ ജനറേഷൻ സ്റ്റൈലിൽ സ്പൈക്ക് ചെയ്ത ആളുകളെയും മുടി നീട്ടി വളർത്തുന്നവരെയും സ്ത്രീകൾ ഒന്ന് നോക്കും. അല്പം ജെൽ തെക്കുന്നവരെയും സ്ത്രീകൾക്ക് ഇഷ്ടമായിരിക്കും.

Top