സൗ​ഹൃ​ദ​ത്തി​​ൽ പ്ര​തി​രോ​ധ​മി​ല്ലാ​തെ പ്ര​തി​രോ​ധ മ​ന്ത്രി !! അദ്ദേഹത്തെ കാണണമെന്നും വേഗം സുഖം പ്രാപിക്കട്ടെയെന്നു ആശംസിക്കണമെന്നും തോന്നിയെന്ന് നി​ർ​ത​മ​ലാ സീ​താ​രാ​മ​ൻ മന്ത്രി തരൂരിനെ സന്ദര്‍ശിച്ചത് പാര്‍ട്ടിപോലും അറിയാതെ.

തിരുവനന്തപുരം :രാഷ്ട്രീയത്തിൽ എതിർ ചേരികളിൽ ആണെങ്കിലും ചില രാഷ്ട്രീയക്കാർ സുഹൃദ്‌ബദ്ധം കാത്ത് സൂക്ഷിക്കാറുണ്ട് .അതിനുള്ള വ്യക്തമായ തെളിവാണ് പ്രതിരോധമന്ത്രിയുടെ തരൂരുമായുള്ള കൂടിക്കാഴ്ച്ച .പ​രി​ക്കേ​റ്റു ചി​കി​ത്സ​യി​ലാ​യി​രു​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് ഡോ. ​ശ​ശി​ത​രൂ​രി​നെ പ്ര​തി​രോ​ധ മ​ന്ത്രി ആ​ശു​പ​ത്രി​യി​ലെ​ത്തി സ​ന്ദ​ർ​ശി​ച്ച​ത് പാ​ർ​ട്ടി​യോ​ടു​പോ​ലും പ​റ​യാ​തെ.കേ​ര​ള​ത്തി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​പ​രി​പാ​ടി​ക​ൾ​ക്കു ശേ​ഷം തി​രി​ച്ച് വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കു​ള്ള വ​ഴി​യി​ലാ​ണ് തൂ​രി​നെ സ​ന്ദ​ർ​ശി​ക്കാ​ൻ സീ​താ​രാ​മ​ൻ തീ​രു​മാ​ന​മെ​ടു​ത്ത​ത്. അ​ദ്ദേ​ഹ​ത്തെ കാ​ണ​ണ​മെ​ന്നും വേ​ഗം സു​ഖം​പ്രാ​പി​ക്ക​ട്ടെ​യെ​ന്ന് പ​റ​യ​ണ​മെ​ന്നും തോ​ന്നി. അ​തി​നാ​ലാ​ണ് തൂ​രി​നെ ക​ണ്ട​തെ​ന്നു പ്ര​തി​രോ​ധ​മ​ന്ത്രി പ​റ​ഞ്ഞു.

തു​ലാ​ഭാ​ര​ത്തി​നി​ടെ ത്രാ​സ് പൊ​ട്ടി​വീ​ണ് അ​ദ്ദേ​ഹ​ത്തി​നു പ​രി​ക്കേ​റ്റ​താ​യി അ​റി​ഞ്ഞു. അ​ദ്ദേ​ഹ​ത്തെ കാ​ണ​ണ​മെ​ന്നും വേ​ഗം സു​ഖം​പ്രാ​പി​ക്ക​ട്ടെ​യെ​ന്നു ആ​ശം​സി​ക്ക​ണ​മെ​ന്നും ക​രു​തി. താ​ൻ ആ​രെ​യും വി​വ​രം അ​റി​യി​ച്ചി​ല്ല, പാ​ർ​ട്ടി​യെ​പ്പോ​ലും. വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് മ​ട​ങ്ങി​പ്പോ​കു​മ്പോ​ൾ അ​ദ്ദേ​ഹ​ത്തെ തീ​ർ​ച്ച​യാ​യും ആ​ശു​പ​ത്രി​യി​ലെ​ത്തി സ​ന്ദ​ർ​ശി​ക്ക​ണ​മെ​ന്ന് വി​ചാ​രി​ച്ചു. അ​ദ്ദേ​ഹ​ത്തെ കാ​ണു​ക​യും ചെ​യ്തു- നി​ർ​മ​ലാ സീ​താ​രാ​മ​ൻ എ​എ​ൻ​ഐ വാ​ർ​ത്താ ഏ​ജ​ൻ​സി​യോ​ട് പ​റ​ഞ്ഞു.

ചൊ​വ്വാ​ഴ്ച രാ​വി​ലെ ത​ന്നെ കാ​ണാ​നെ​ത്തി​യ നി​ർ​മ​ല സീ​താ​രാ​മ​നെ ത​രൂ​ർ പു​ക​ഴ്ത്തു​ക​യും ചെ​യ്തി​രു​ന്നു. ഇ​ന്ത്യ​ൻ രാ​ഷ്‌​ട്രീ​യ​ത്തി​ൽ കാ​ണു​ന്ന അ​പൂ​ർ​വ മ​ര്യാ ദ​യാ​ണി​തെ​ന്നും അ​തി​ന്‍റെ ഉ​ത്ത​മ ഉ​ദാ​ഹ​ര​ണ​മാ​ണു നി​ർ​മ​ലാ സീ​താ​രാ​മ​നെ​ന്നും ശ​ശി ത​രൂ​ർ ട്വീ​റ്റ് ചെ​യ്തു.

വി​ഷു​ദി​ന​ത്തി​ൽ മേ​ലേ ത​മ്പാ​ന്നൂ​രി​ലെ ഗാ​ന്ധാ​രി​യ​മ്മ​ൻ കോ​വി​ലി​ലാ​ണു തു​ലാ​ഭാ​ര​ത്തി​നി​ടെ ത്രാ​സ് പൊ​ട്ടി​വീ​ണ് തി​രു​വ​ന​ന്ത​പു​രം മ​ണ്ഡ​ല​ത്തി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ത​രൂ​രി​ന് പ​രി​ക്കേ​റ്റ​ത്. പ​ഞ്ച​സാ​ര കൊ​ണ്ടാ​യി​രു​ന്നു തു​ലാ​ഭാ​രം. തു​ലാ​ഭാ​ര വ​ഴി​പാ​ടി​നാ​യി ത്രാ​സി​ലി​രി​ക്കു​മ്പോ​ൾ ത്രാ​സി​ന്‍റെ മു​ക​ളി​ല​ത്തെ കൊ​ളു​ത്ത് ഇ​ള​കി ത​രൂ​രി​ന്‍റെ ത​ല​യി​ൽ വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ അ​ദ്ദേ​ഹ​ത്തെ പ്ര​വ​ർ​ത്ത​ക​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു.അ​ദ്ദേ​ഹ​ത്തി​ന്‍റെ ത​ല​യ്ക്കു 11 തു​ന്ന​ലു​ക​ളു​ണ്ട്. ചൊ​വ്വാ​ഴ്ച ആ​ശു​പ​ത്രി വി​ട്ട ത​രൂ​ർ സെ​ൻ​ട്ര​ൽ സ്റ്റേ​ഡി​യ​ത്തി​ൽ കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി പ​ങ്കെ​ടു​ത്ത പൊ​തു​യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ക​യും ചെ​യ്തു.

Top