
E.K.Salim
ദമ്മാം: ഇന്ത്യയുടെ മുന്‍പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ മുപ്പത്തിരണ്ടാമത് രക്തസാക്ഷിത്വ ദിനാചരണത്തോടനുബന്ധിച്ച് ഒ ഐ സി സി ദമ്മാം റീജ്യന് വനിതാവേദിയുടെ ആഭിമുഖ്യത്തില്‍ വനിതകള്‍ പങ്കെടുത്ത ചര്‍ച്ചയും ഇന്ദിരാഗാന്ധി അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു. ഇന്ദിരാഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്നപ്പോള്‍ ഇന്ത്യന്‍ പ്രധാനമന്ത്രി എന്തു പറയുന്നുവെന്ന് കേള്‍ക്കാന്‍ ലോക രാഷ്ട്രങ്ങള്‍ കാതോര്‍ത്തിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു. അവര്‍ ലോകം മുഴുവന്‍ സഞ്ചരിച്ചിട്ടല്ല ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ ഇങ്ങനെയൊരു പ്രാധാന്യം നേടിയെടുത്തത്. സ്വന്തം നിലപാടില്‍ ഉറച്ചുനിന്നുകൊണ്ട് ശക്തവും ധീരവുമായ നടപടികള്‍ സ്വീകരിക്കുകയും ദൃഢമായ വിദേശകാര്യ ബന്ധങ്ങള്‍ ഉണ്ടാക്കിയെടുക്കുകയും ചെയ്തതിന്റെ ഫലമായിട്ടാണ് ഇന്ദിരാഗാന്ധിയുടെ വാക്കുകള്‍ കേള്‍ക്കുവാന്‍ ലോകരാഷ്ട്രങ്ങള്‍ താല്പര്യം കാണിച്ചതെന്നും ഒ ഐ സി സി വനിതാവേദി സംഘടിപ്പിച്ച ഇന്ദിരാഗാന്ധി അനുസ്മരണ സമ്മേളനം വിലയിരുത്തി. ഇന്ദിരയെപ്പോലെയുള്ള ഒരു ഭരണാധികാരിയുടെ അഭാവമാണ് ഇന്ത്യയില്‍ സാധാരണക്കാരായ മത ന്യൂനപക്ഷങ്ങളും ദളിതുകളും അനുഭവിക്കുന്ന പ്രതിസന്ധിക്ക് കാരണം. ഇന്ത്യയുടെ അഖണ്ഡതയും ഐക്യവും കാത്തുസൂക്ഷിക്കുന്നതിന് വേണ്ടിയുള്ള പോരാട്ടത്തിലാണ് ഇന്ദിരാ ഗാന്ധിക്കും അവരുടെ മകന് രാജീവ് ഗാന്ധിക്കും ജീവന് നഷ്ടപ്പെട്ടത്. സ്ത്രീ സംവരണ ആനുകൂല്യം കൊണ്ടല്ല ഇന്ദിരാഗാന്ധിയെപ്പോലൊരു വനിത ലോകരാഷ്ട്രങ്ങളുടെയും രാഷ്ട്രത്തലവന്മാരുടെയും മുന്‍പന്തിയിലെത്തിയത് . അത്,സ്വപ്രയത്നം കൊണ്ടും സ്വന്തം കഴിവുകൊണ്ടും ഇശ്ചാശക്തികൊണ്ടും മാത്രമാണ് അങ്ങനെയൊരു നേട്ടം അവര്‍ കൈവരിച്ചത്. അത്, ഇന്ത്യയിലെ എല്ലാ സ്ത്രീ ജനങ്ങളും മാതൃകയാക്കണെമന്നും അനുസ്മരണ സമ്മേളനത്തില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.
‘സ്ത്രീ ശാക്തീകരണം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ – ഇന്ദിരാജി മുതല്‍ ഇന്നത്തെ വനിത വരെ’ എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച ടേബിള്‍ ടോക്കില്‍ പ്രവിശ്യയിലെ രാഷ്ട്രീയ സാംസ്കാരിക സാമൂഹിക സംഘടനകളിലെ പ്രമുഖരായ വനിതാ പ്രതിനിധികള്‍ക്കൊപ്പം ഓ ഐ സി സി വനിതാവേദി അംഗങ്ങളും പങ്കെടുത്തു. മിനി ജോയ് വിഷയം അവതരിപ്പിച്ചു . ഡോ:സിന്ധു ബിനു നയിച്ച ചര്‍ച്ചയില്‍ ഷൈസാ അഷറഫ് (നവോദയ), ഷബ്ന നജീബ് (കെ എം സി സി), പ്രതിഭാ പ്രിജി ( നവയുഗം ), അനീസ ഷാജഹാന് (തനിമ ), തസ്നി (ഫ്രട്ടേണിറ്റി ഫോറം) മറ്റ് സാംസ്കാരിക പ്രവര്‍ത്തകരായ ഖദീജ ഹബീബ്, സ്മിത രഞ്ജിത്, ഓ ഐ സി സി വനിതാവേദിയില്‍ നിന്ന് ഷിജില ഹമീദ്, രാധികാ ശ്യാം പ്രകാശ്, ഷീബാ അനില്‍കുമാര്‍, അയിഷാ സജൂബ്, ഹുസ്ന ആസിഫ്, ഗീതാ മധുസൂദനന്, സജ്ന ലാല്‍, തെസ്നി റിയാസ്, നസീനാ സാദിഖ്, ശാന്തി ഷണ്മുഖന്, പ്രസീജ കൃഷ്ണദാസ്, എന്നിവര്‍ ചര്‍ച്ചയില്‍ സജീവമായി പങ്കെടുത്തു. സ്ത്രീകള്‍ക്ക് രാഷട്രീയത്തിലെ പങ്കാളിത്തമുറപ്പാക്കാന് വനിതാസംവരണം മാത്രം പര്യാപ്തമല്ലെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. സ്ത്രീകള്‍ സ്വന്തം കഴിവുകളെ തിരിച്ചറിഞ്ഞ്, ദേശ ബോധമുള്ള മാതൃകാ പൊതുപ്രവര്ത്തകരാന് മുന്നോട്ടു വരാന്‍ കുടുംബത്തിന്റെയും സമൂഹത്തിന്റെയും പൂര്‍ണ്ണ പിന്തുണ ആവശ്യമാണെന്ന് യോഗം ചൂണ്ടിക്കാട്ടി. ഡോ.ഫൗഷാ ഫൈസല്‍ ചര്‍ച്ചാ അവലോകനം നടത്തി.
തുടര്‍ന്ന് നടന്ന ഇന്ദിരാ ഗാന്ധി അനുസ്മരണ സമ്മേളനം റീജ്യണല്‍ കമ്മിറ്റി പ്രസിഡന്റ് ബിജു കല്ലുമല ഉദ്ഘാടനം ചെയ്തു. വനിതാ വേദി പ്രസിഡണ്ട് ഡോ.സിന്ധു ബിനു അദ്ധ്യക്ഷത വഹിച്ചു. ഒ ഐ സി സി സൗദി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് പി.എം. നജീബ്, ഗ്ലോബല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് സി.അബ്ദുള്‍ ഹമീദ്, ഗ്ലോബല്‍ കമ്മറ്റിയംഗം മാത്യു ജോസഫ്, ജനറല്‍ സെക്രട്ടറി ഇ.കെ.സലിം, നബീല്‍ നൈതല്ലൂര്‍, ഹനീഫ് റാവുത്തര്‍, ചന്ദ്രമോഹന്, സക്കീര്‍ ഹുസൈന്, റോയ് ശാസ്താംകോട്ട, അഡ്വ.നൈസാം നഗരൂര്‍, ഷാജി മോഹന്‍, ശ്യാം പ്രകാശ്, സക്കീര്‍ പറമ്പില്‍, നാസര്കൊയിലാണ്ടി, ബാപ്പു ആനക്കയം, ജോണ്‍ കോശി, പ്രസാദ് രഘുനാഥ്, ജോണി മഞ്ഞപ്ര, അന്‍സാര്‍ ആദിക്കാട്, സാദിഖ് റഹിമ, എന്നിവര്‍ക്കൊപ്പം വനിതാ വേദി ജനറല്‍ സെക്രട്ടറി ഷിജില, വൈസ് പ്രസിഡന്റ് രാധികാ, ട്രഷറര്‍ ഷീബ, സെക്രട്ടറിമാരായ ഫൗഷാ, സജ്ന, തസ്നി, ഗീത, ഹുസ്ന, എന്നിവരും അനുസ്മരണം നടത്തി. വനിതാ വേദി ജനറല്‍ സെക്രട്ടറി മിനി ജോയ് സ്വാഗതവും ഓഡിറ്റര്‍ അയിഷാ സജൂബ് നന്ദിയും പറഞ്ഞു.