പുതുപുത്തന്‍ ബ്രൗസര്‍കാലത്തില്‍ ഒരു പഴയ ബ്രൗസര്‍ കഥ

ബ്രൗസര്‍ മാര്‍ക്കറ്റില്‍ നഷ്ടപ്പെട്ട പ്രചാരം തിരിച്ചു നേടാന്‍വേണ്ടി ഇക്കഴിഞ്ഞയാഴ്ച മൈക്രോസോഫ്റ്റ് ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററിന്റെ പകരക്കാരനായ എഡ്ജ് എന്ന ബ്രൗസര്‍ പുറത്തിറക്കിയത് അറിഞ്ഞുകാണുമല്ലോ. അങ്ങിനെ ഏറ്റവും പുതിയ ബ്രൗസര്‍ എന്ന പദവി എഡ്ജിന് സ്വന്തം, എത്ര മാസത്തേക്കാണെന്ന് പറയാന്‍കഴിയില്ല എന്നുമാത്രം.അപ്പോള്‍ ഇന്നും സജീവമായി, അതായത് പുതിയ വേര്‍ഷനുകള്‍ വന്നുകൊണ്ടിരിക്കുന്ന ഏറ്റവും പഴയ ഇന്റര്‍നെറ്റ് ബ്രൗസര്‍ ഏതാണ്? ഇന്റര്‍നെറ്റ് വാണിജ്യാടിസ്ഥാനത്തില്‍ സജീവമാകുന്നതിനു മുമ്പേ നിങ്ങള്‍ ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ ഒരുപക്ഷെ നിങ്ങള്‍ ഇത് ഉപയോഗിച്ചുകാണും.

അമേരിക്കയിലെ കന്‍സാസ് സര്‍വകലാശാലയിലെ ഡിസ്ട്രിബ്യൂട്ടഡ് കംപ്യൂട്ടിങ് ഗ്രൂപ്പ്‌സിലെ ലൂ മൗണ്ടുല്ലി, മൈക്കള്‍ ഗ്രോബ്, ചാള്‍സ് റെസാക് എന്നിവര്‍ ചേര്‍ന്ന് 1992ല്‍ പുറത്തിറക്കിയ ലിന്‍ക്‌സ് (Lynx) എന്ന ടെക്സ്റ്റ് ബേസ്ഡ് ബ്രൗസറാണ് ഇന്നും സജീവമായ ഏറ്റവും പഴയ ബ്രൗസര്‍. കംപ്യൂട്ടര്‍ ചരിത്രത്തിന്റെ കാലയളവും ദൈര്‍ഘ്യവും ഒക്കെ നോക്കിയാല്‍ Lynx ഒരു അതിപുരാതനമായ ബ്രൗസറാണെന്ന് വേണമെങ്കില്‍ പറയാം.നിങ്ങള്‍ നിങ്ങളുടെ കംപ്യൂട്ടറിന്റെ കമാന്റ് പ്രോംറ്റില്‍ (Command Prompt) പോയിട്ടില്ലേ? അതിലെ സ്‌ക്രീന്‍പോലെയിരിക്കും. ടെക്സ്റ്റ് വായിക്കാന്‍ വേണ്ടിയാണ് ഈ ബ്രൗസര്‍. ടെക്സ്റ്റും വല്ലപ്പോഴും ഇടയ്ക്ക് ചില ചിത്രങ്ങളും ഉള്ള വെബ്‌പേജുകള്‍ ഉണ്ടായിരുന്ന ഒരു കാലഘട്ടത്തിന്റെ ശേഷിപ്പാണ് Lynx. ഈ ബ്രൗസര്‍ ഉപയോഗിച്ച് ഒരു വെബ്‌സൈറ്റില്‍ പോയാല്‍ ചിത്രങ്ങളുടെ സ്ഥാനത്ത് [IMAGE] എന്ന് എഴുതിയിരിക്കും. കീ ബോഡ് (മൗസ് ചലിക്കില്ല) ഉപയോഗിച്ച് അവിടെ എത്തിച്ച്, ചിത്രം ഡൗണ്‍ലോഡ് ചെയ്ത്, അത് തുറന്നുനോക്കിയാല്‍ എന്താണ് സംഭവമെന്ന് പിടികിട്ടും. ഇന്നത്തെ കാലത്ത് ഇതൊക്കെ വിശ്വസിക്കാന്‍പോലും കഴിയുന്നില്ല, അല്ലെ?

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നെറ്റ്‌സ്‌കേപ്പ് നാവിഗേറ്റര്‍പോലെയുള്ള ബ്രൗസറുകള്‍ വന്നതിനുശേഷവും LynxsâX ആരാധകര്‍ അതിനെ കൈവിടാതെയിരുന്നു. നല്ല സ്പീഡ്. കംപ്യൂട്ടര്‍ ഇത്തിരി ശക്തികുറഞ്ഞത് ആയാലും അതിപ്പോള്‍ സോഫ്‌റ്റ്വെയര്‍ ആകട്ടെ, ഹാര്‍ഡ്വെയര്‍ ആകട്ടെ &ിറമവെ;ഇന്റര്‍നെറ്റ് നന്നായി പ്രവര്‍ത്തിക്കും.

കാലംമാറിയപ്പോള്‍ ഇന്റര്‍നെറ്റിലെ ഉള്ളടക്കം കൂടുതല്‍ സമ്പന്നമാവാന്‍ തുടങ്ങി. അപ്പോള്‍ Lynxന് താങ്ങാന്‍പറ്റുന്നതിന് അപ്പുറത്തേക്ക് ഉപയോക്താക്കളുടെ ആവശ്യങ്ങളും, വെബ്‌പേജുകളും, വളര്‍ന്നിരുന്നു. ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍, ഫയര്‍ ഫോക്‌സ്, സഫാരി, ക്രോം ഒക്കെ നമ്മുടെ സ്വന്തമായി. Lynx എന്ന പേരുതന്നെ ഇന്നത്തെ ഭൂരിഭാഗം നെറ്റ് ഉപയോക്താക്കള്‍ക്കും അപരിചിതം.

ആദ്യകാല ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ക്ക് ഇടയ്ക്കിടെ ഗൃഹാതുരത്വം നിറഞ്ഞ ചില ഓര്‍മകള്‍ സമ്മാനിക്കാന്‍ ഇന്നും ഈ ബ്രൗസര്‍ ജീവിക്കുന്നു. എന്താ ഒരു 20 വര്‍ഷം പുറകിലോട്ടു പോയിനോക്കുന്നോ? http://lynx.isc.org/ എന്ന വിലാസത്തില്‍ ചെല്ലുക. ഇന്റര്‍നെറ്റ് ബ്രൗസര്‍ എത്രത്തോളം മുന്നോട്ടുപോയി എന്നത് നിങ്ങള്‍തന്നെ ഒന്നു നോക്കൂ

[email protected]

 

Top