ശിവസേനയുടെ മനം മാറി? മഹാരാഷ്ട്രയില്‍ അധികാരം പിടിക്കാന്‍ ബിജെപി നീക്കം

മുംബൈ:മഹാരാഷ്ട്ര ഭരണം ബിജെപി പിടിച്ചെടുക്കുമെന്ന് സൂചനകൾ .മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി അകന്നു പോയ ശിവസേനയുടെ കൂടുതൽ അടുക്കുകയാണിപ്പോൾ ബിജെപി .ശിവസേനക്ക് ബിജെപിയുമായുള്ള വിയോജീപ്പും കുറയുകയാണ് .അതിനാൽ തന്നെ ശിവസേനയുടെ ചേർന്ന് ഭരണം പിടിക്കാനാണ് നീക്കം കോൺഗ്രസിന് കനത്ത പ്രഹരം ആയിരിക്കും മഹാരാഷ്ട്ര ഭരണം നഷ്ടമായാൽ . ശിവസേനയെ എന്‍ഡിഎയില്‍ തിരിച്ചെത്തിക്കാനുള്ള നീക്കം ബിജെപി സജീവമാക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടയിലാണ് ഉദ്ധവ് ദില്ലിയിലെത്തി മോദിയെ കണ്ടതെന്നത് അഭ്യൂഹങ്ങള്‍ക്ക് ശക്തിപകരുന്നു. മുഖ്യമന്ത്രി കസേരയിലുടക്കി എന്‍ഡിഎ മുന്നണി വിട്ട് എതിര്‍ ചേരിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിച്ചെങ്കിലും ബിജെപിയോടൊപ്പം വീണ്ടും കൂട്ടുകൂടാനുള്ള സാധ്യത ഒട്ടും തള്ളികളയാനാവില്ലെന്ന സൂചനയാണ് ശിവസേന നേതാക്കള്‍ നല്‍ക്കുന്നതെന്ന് റിപ്പോര്‍ട്ടുകളും വ്യക്തമാക്കുന്നു.മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ദില്ലിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടതോടെ സംസ്ഥാന രാഷ്ട്രീയത്തില്‍ വലിയ അഭ്യൂഹങ്ങള്‍ക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്.

ഏപ്രില്‍ മാസത്തില്‍ രാജ്യസഭയില്‍ അംഗബലം വീണ്ടും കുറയുന്നതും ബിജെപിക്ക് മുന്നില്‍ വെല്ലുവിളിയായി നില്‍ക്കുന്നുണ്ട്. സുപ്രധാന തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ പ്രാദേശിക കക്ഷികളുടെ പിന്തുണ തേടേണ്ടി വരും. ചിലപ്പോഴെങ്കിലും പ്രാദേശിക കക്ഷികളുടെ വിലപേശലിന് മുന്നില്‍ വഴങ്ങികൊടുക്കാനും ഈ സാഹചര്യം ഇടംവരുത്തും.ശിവസേനയെ തിരിച്ചെത്തിക്കുന്നതിലൂടെ മഹാരാഷ്ട്രിയില്‍ അധികാരം പിടിക്കാനും പാര്‍ലമെന്‍റില്‍ പിന്തുണ വര്‍ധിപ്പിക്കാനും ബിജെപിക്ക് സാധിക്കും. മുഖ്യമന്ത്രി പദത്തിലുടക്കി മുന്നണി വിട്ട ശിവസേന അനുനയ ശ്രമങ്ങള്‍ക്ക് വഴങ്ങുമെന്ന് തന്നെയാണ് ബിജെപി പ്രതീക്ഷ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗണ്ഡ്, മഹാരാഷ്ട്ര, ജാര്‍ഖണ്ഡ്, ഒടുവില്‍ ദില്ലിയും. സംസ്ഥാനങ്ങളില്‍ തുടര്‍ച്ചയായി തിരിച്ചടി നേരിട്ടതോടെയാണ് തിരഞ്ഞെടുപ്പിന് കാത്തുനില്‍ക്കാതെ തന്നെ അധികാരം തിരികെ പിടിക്കാന്‍ ഏറ്റവും അനുയോജ്യമായ സാധ്യതയുള്ളു മഹാരാഷ്ട്രയില്‍ ബിജെപി കരുനീക്കങ്ങള്‍ ശക്തമാക്കുന്നത്.

സഹോദരന്‍ രാജ് താക്കറയുടെ മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന തീവ്ര ഹിന്ദുത്വ രാഷ്ട്രീയ ശക്തമാക്കുന്നതാണ് ഉദ്ധവ് താക്കറയ്ക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളി. പൗരത്വ നിയമത്തെ അനുകൂലിച്ച് രംഗത്ത് വന്ന രാജ് താക്കറെ അണിയറയില്‍ നീക്കങ്ങള്‍ ശക്തമാക്കുയാണ്. കോണ്‍ഗ്രസ്, എന്‍സിപി സഖ്യത്തിലേക്ക് പോയതോടെ അസ്വസ്ഥരായ ശിവസേന പ്രവര്‍ത്തകരെയാണ് രാജ് താക്കറെ ലക്ഷ്യം വെക്കുന്നതെന്ന് വ്യക്തമാണ്.നിലവില്‍ വലിയ സംഘടനാ ശക്തിയൊന്നും ഇല്ലെങ്കിലും തീവ്ര ഹിന്ദുത്വ അജന്‍ഡ ഉയര്‍ത്തിപ്പിടിച്ചുള്ള രാജ് താക്കറയുടെ റാലികളിലെ ജനപങ്കാളിത്തം ശിവസേനക്ക് വെല്ലുവിളിയാണ്. ശിവസേന തിരിച്ചു വരുമെന്ന പ്രതീക്ഷയില്‍ തങ്ങളോട് കൂട്ടുകൂടാന്‍ ശ്രമിക്കുന്ന രാജ്താക്കറയോട് നിലവില്‍ മുഖം തിരിച്ചു നില്‍ക്കുകയാണ് ബിജെപി.

ശിവസേന മറുപക്ഷത്ത് തന്നെ തുടരാന്‍ തീരുമാനിച്ചാല്‍ മാത്രമായിരിക്കും രാജ് താക്കറയ്ക്ക് മുന്നില്‍ ബിജെപി വാതില്‍ തുറക്കുക. അങ്ങനെ ഒരു സാഹചര്യമുണ്ടായാല്‍ അത് ശിവസേനക്ക് കനത്ത തിരിച്ചടിയാവും. ബിജെപിയോടൊപ്പം ചേരുന്ന രാജ് താക്കറെ മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ ചുവടുറപ്പിക്കും വോട്ട് വീഴില്ല തീവ്ര ഹിന്ദുത്വവും മറാത്താവാദവും ഉയര്‍ത്തിപിടിക്കാതെ ശിവസേനയുടെ പെട്ടിയില്‍ വോട്ട് വീഴില്ലെന്ന ഉറപ്പാണ്. എന്നാല്‍ നിലവിലെ സഖ്യത്തില്‍ കോണ്‍ഗ്രസും എന്‍സിപിയും അതിന് വിലങ്ങ് തടിയാവും. ബിജെപി തന്നെയാണ് അതിന് ഏറ്റവും മികച്ച കൂട്ടുകെട്ട് എന്ന് ശിവസേനക്ക് അറിയാം. മുറുമുറുപ്പ് പ്രത്യയശാസ്ത്രപരമായി വളരെ അകലം പാലിക്കുന്ന പാര്‍ട്ടികളുടെ കൂട്ട് കെട്ടായ മഹാ വികാസ് ആഘാഡിക്കുള്ളില്‍ നിലവില്‍ തന്നെ മുറുമുറുപ്പുകള്‍ ശക്തമാണ്. സവര്‍ക്കറെ ചൊല്ലിയുള്ള നിലപാടിന്‍റെ പേരില്‍ സര്‍ക്കാര്‍ അധികാരത്തിലേറി അധികം കഴിയാതെ തന്നെ കോണ്‍ഗ്രസുമായി ശിവസേനക്ക് ഏറ്റുമുട്ടേണ്ടി വന്നു.

കോണ്‍ഗ്രസിനെതിരെ സവര്‍ക്കറെ രാഹുല്‍ ഗാന്ധി രൂക്ഷമായി വിമര്‍ശിച്ചപ്പോള്‍ ശിവസേന നേതാക്കള്‍ അദ്ദേഹത്തിനെതിരെ പരസ്യമായി രംഗത്തെത്തി. യാക്കൂബ് മേമനെ തൂക്കിലേറ്റിയതിനെ വിമര്‍ശിച്ച കോണ്‍ഗ്രസ് എംഎല്‍എയെ മന്ത്രിസഭയില്‍ ഉള്‍പ്പടെത്തേണ്ടി വന്നതിന്‍റെ നീരസം ഇതുവരെ ശിവസനേക്ക് മാറിയിട്ടുമില്ല. പവാറിന്‍റെ വിമര്‍ശനം ഭീമ കൊറേഗാവ് കേസ് എന്‍ഐഎക്ക് വിടാനുള്ള മുഖ്യമന്ത്രി ഉദ്ധവ് താക്കറയുടെ തീരുമാനത്തിനെതിരെ എന്‍സിപി നേതാവ് ശരദ് പവാര്‍ നേരത്തെ പരസ്യമായ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു.കേസ് എന്‍ഐഎക്ക് വിട്ടുകൊടുത്ത തീരുമാനവും കേസ് ഏറ്റെടുക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനവും അനീതിയാണെന്നായിരുന്നു ശരദ് പവാറിന്‍റെ പ്രതികരണം. എന്‍പിആറില്‍ മഹാരാഷ്ട്രയില്‍ എന്‍പിആര്‍ നടപടികളുമായി മുന്നോട്ട് പോവാനുള്ള ഉദ്ധവ് താക്കറയുടെ തീരുമാനവും സഖ്യത്തില്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ എന്‍പിആര്‍ നടപ്പാക്കേണ്ടെന്ന നിര്‍ദേശം പാര്‍ട്ടി ദേശീയ നേതൃത്വം നേരത്തെ തീരുമാനിച്ചിരുന്നു.

എന്നാല്‍ ഈ നിര്‍ദേശത്തെ അവഗണിച്ചാണ് ഉദ്ധവ് എന്‍പിആര്‍ നടപടിയുമായി മുന്നോട്ട് പോവാന്‍ തീരുമാനിച്ചത്. മെയ് ഒന്ന് മുതല്‍ മറ്റു സംസ്ഥാനങ്ങളെപ്പോലെ ഏറ്റവും വേഗത്തില്‍ എന്‍പിആര്‍ സംസ്ഥാനത്ത് നടപ്പിലാക്കാനാണ് ഉദ്ധവ് താക്കറെ തീരുമാനിച്ചിരിക്കുന്നത്. മെയ് ഒന്ന് മുതല്‍ നടപടികള്‍ തുടങ്ങുമെന്നും അദേഹം വ്യക്തമാക്കി. ജൂണ്‍ അവസാനത്തോടെ എന്‍പിആര്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നാണ് അദ്ദേഹത്തിന്‍റ പ്രതീക്ഷ. നിര്‍ണ്ണായകം ആദ്യം പൗരത്വ നിയമത്തെ എതിര്‍ത്ത ഉദ്ധവ് താക്കറെ ഏറ്റവും അവസാനമായി നിയമത്തെ അനുകൂലിക്കിന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. എന്‍സിപിയും കോണ്‍ഗ്രസുമായി കൈകോര്‍ത്തതോടെ പിണങ്ങിയ പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേരുന്നതും ശിവസേനയുടെ നിലപാട് മാറ്റങ്ങളില്‍ നിര്‍ണ്ണായകമാവുന്നുണ്ട്.

Top